Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ന് എറണാകുളത്തെ പള്ളികളിൽ വായിച്ചത് രണ്ട് ഇടയ ലേഖനങ്ങൾ; മാർ ആലഞ്ചേരിയുടെ പ്രസംഗത്തിൽ അപ്പോസ്തൊലിക് അഡ്‌മിനിസ്ട്രേറ്റർ തീരുമാനങ്ങൾ ആർച്ചു ബിഷപ്പിനോട് ആലോചിക്കും എന്നുള്ള പ്രയോഗത്തിൽ പ്രതിഷേധിച്ച് എറണാകുളത്തെ വൈദികർ; വത്തിക്കാന്റെ ഉത്തരവിൽ ഇല്ലാത്തതൊന്നും ഇല്ലെന്ന് പറഞ്ഞ് ആലഞ്ചേരി വിഭാഗം  

ഇന്ന് എറണാകുളത്തെ പള്ളികളിൽ വായിച്ചത് രണ്ട് ഇടയ ലേഖനങ്ങൾ; മാർ ആലഞ്ചേരിയുടെ പ്രസംഗത്തിൽ അപ്പോസ്തൊലിക് അഡ്‌മിനിസ്ട്രേറ്റർ തീരുമാനങ്ങൾ ആർച്ചു ബിഷപ്പിനോട് ആലോചിക്കും എന്നുള്ള പ്രയോഗത്തിൽ പ്രതിഷേധിച്ച് എറണാകുളത്തെ വൈദികർ; വത്തിക്കാന്റെ ഉത്തരവിൽ ഇല്ലാത്തതൊന്നും ഇല്ലെന്ന് പറഞ്ഞ് ആലഞ്ചേരി വിഭാഗം   

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഇന്ന് വായിച്ചത് രണ്ട് ഇടയലേഖനങ്ങൾ. മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി, അപ്പോസ്തൊലിക് അഡ്‌മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് എന്നിവരുടേതായിരുന്നു ഇവ. അതിനിടെ ഇടയലേഖനത്തിലെ ഒരു പരാമർശത്തിൽ വൈദികർക്കിടയിൽ അമർഷം ഉയർന്നിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് സഹകരണവും പ്രാർത്ഥനകളും ചോദിച്ചുള്ളതാണ് മാർ മനത്തോടത്തിന്റെ ലേഖനം.

മാർ മനത്തോടത്തിനെ പരിചയപ്പെടുത്തുന്നതും സമാധാനത്തിനും പ്രാർത്ഥനയ്ക്കും അഭ്യർത്ഥിക്കുന്നതുമാണ് മാർ ആലഞ്ചേരിയുടെ ഇടയലേഖനം. നമ്മുടെ അതിരൂപതയുടെ ഭരണപരമായ കാര്യങ്ങൾ ഇനി അപ്പോസ്തൊലിക് അഡ്‌മിനിസ്ട്രേറ്ററായിരിക്കും നിർവഹിക്കുകയെന്ന് മാർ ആലഞ്ചേരിയുടെ ഇടയലേഖനത്തിൽ പറയുന്നു. അപ്പോസ്തൊലിക് അഡ്‌മിനിസ്ട്രേറ്റർ മേജർ ആർച്ച് ബിഷപ്പിനോട് ആലോചിക്കുകയും തീരുമാനങ്ങൾ അറിയിക്കുകയും ചെയ്തുകൊണ്ടിരിക്കും എന്നും വിശദീകരിക്കുന്നു. ഇതാണ് എതിർപ്പുകൾക്ക് കാരണം.

അതിരൂപതയുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടരുത് എന്ന് മാർപാപ്പ കൽപ്പിച്ചിട്ടും ഇടപെടുന്ന തരത്തിലാണ് ഈ പരാമർശമെന്നാണ് ആക്ഷേപം. എന്നാൽ, സമാധാനത്തിനുള്ള ആഹ്വാനം മാത്രമാണെന്നും അനാവശ്യമായി ദുസ്സൂചനകൾ വായിച്ചെടുക്കുകയുമാണെന്ന് എതിർപക്ഷത്തുള്ളവർ പറയുന്നു. വത്തിക്കാൻ നിർദ്ദേശങ്ങൾ മാത്രമേ അതിലുള്ളൂ. ബിഷപ്പുമാർ പ്രവർത്തിക്കുന്നത് ആർച്ച് ബിഷപ്പിന്റെ കീഴിലാണെന്നും അവർ പറയുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ അനാവശ്യ ചർച്ചകളും സംസാരങ്ങളും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്ന് നിർദേശിച്ചുകൊണ്ടുള്ളതാണ് മാർ ജേക്കബ് മനത്തോടത്തിന്റെ സർക്കുലർ. നിലവിലുണ്ടായിരിക്കുന്ന പ്രതിസന്ധിയെ ഒരു വിധത്തിലും സങ്കീർണമാക്കാതെ ശാന്തമായി മറികടക്കൻ ഒത്തൊരുമിച്ചുള്ള പരിശ്രമം ആവശ്യമാണ്. ഇതിനായി വാക്കുകളെയും പ്രവർത്തനങ്ങളെയും പ്രതികരണങ്ങളെയും നിയന്ത്രിക്കണം. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും മാർ ജേക്കബ് മനത്തോടത്തിന്റെ സർക്കുലറിൽ പറയുന്നുണ്ട്.

കൂടാതെ ഈ മാസം 25-ന് താൻ വത്തിക്കാനിലേക്ക് പോകും. അവിടെയെത്തി അതിരൂപതയിലെ കാര്യങ്ങളിൽ സഭാ അധികാരികളുമായി ചർച്ച നടത്തുമെന്നും മാർഗ നിർദേശങ്ങൾ സ്വീകരിക്കുമെന്നും മാർ ജേക്കബ് മനത്തോടത്ത് സർക്കുലറിൽ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP