Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഡിയ ചതിച്ചാശാനേ..! കേരളത്തിൽ ഐഡിയ നെറ്റ്‌വർക്ക് നിശ്ചലം; എമർജൻസി കോളിങ് ഒൺലി; വോയ്സ് കോളും ഇന്റർനെറ്റും ലഭ്യമല്ല; ഒരു 'ഐഡിയയും' ഇല്ലാതെ വട്ടം ചുറ്റിയ ഉപഭോക്താക്കൾ കൊച്ചിയിൽ ഓഫീസ് ഉപരോധിച്ചു

ഐഡിയ ചതിച്ചാശാനേ..! കേരളത്തിൽ ഐഡിയ നെറ്റ്‌വർക്ക് നിശ്ചലം; എമർജൻസി കോളിങ് ഒൺലി; വോയ്സ് കോളും ഇന്റർനെറ്റും ലഭ്യമല്ല; ഒരു 'ഐഡിയയും' ഇല്ലാതെ വട്ടം ചുറ്റിയ ഉപഭോക്താക്കൾ കൊച്ചിയിൽ ഓഫീസ് ഉപരോധിച്ചു

കൊച്ചി: കേരളത്തിൽ ഐഡിയ നെറ്റ്‌വർക്ക് പണിമുടക്കി. ഇന്ന് രാവിലെ 10 മുതൽ ഉപഭോക്താക്കൾക്ക് മൊബൈൽ സേവനങ്ങൾ ലഭ്യമാകുന്നില്ല. ഇതോടെ പ്രതിഷേധം അറിയിച്ച് ഉപഭോക്താക്കൾ കമ്പനിയുടെ കൊച്ചിയിലെ ഓഫീസ് ഉപരോധിച്ചു. ഫോൺകോൾ പോകാതെ വന്നതോടെയാണ് പലർ്ക്കും നെറ്റ്‌വർക്ക് തകരാറിനെ കുറിച്ച് ബോധ്യമായത്.

നെറ്റ്‌വർക്ക് പണിമുടക്കിയതോടെ ഇൻകമിംഗും ഔട്ട് ഗോയിംഗും ഇല്ലാതെ ഫോൺ ഉപഭോക്താക്കൾ വലഞ്ഞു. നെറ്റ്‌വർക്ക് സിഗ്‌നൽ പോലും മൊബൈലിൽ തെളിയുന്നില്ല. തുടർച്ചയായി പരിശ്രമിക്കുന്നവർ സിഗ്‌നലില്ലാതെ വരുമ്പോൾ എമർജൻസി കോളിങ് ഒൺലി എന്നത് കണ്ട് തകർന്നിരിക്കുകയാണ്.

എന്താണ് പെട്ടെന്ന് ഐഡിയ നെറ്റ്‌വർക്കിൽ സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും ഐഡിയ ഉപഭോക്താക്കൾ ഇപ്പോൾ പരിധിക്ക് പുറത്താണ്. നഗരത്തിലാണെങ്കിലും ഗ്രാമത്തിലാണെങ്കിലും ഇതാണ് അവസ്ഥ. ഉടൻ തന്നെ ഐഡിയ നെറ്റ്‌വർക്ക് പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ.

കൊച്ചിയിലെ കാക്കനാടുള്ള കമ്പനിയുടെ മാസ്റ്റർ സ്വിംച്ചിഗ് സെന്റെറിലുണ്ടായ സാങ്കേതിക തകരാർ കാരണമാണ് ഐഡിയ നെറ്റ്‌വർക്ക് നിശ്ചലമായതെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാൻ ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും ഐഡിയയുമായി ബന്ധപ്പെട്ടവർ അറിയിക്കുന്നു.

അതേസമയം ഐഡിയ കൂടാതെ മറ്റൊരു പ്രമുഖ മൊബൈൽ സർവ്വീസ് ദാതാക്കളായ എയർടെലിന്റെ നെറ്റ് വർക്കും പലയിടത്തും തകരാറിലായതായി റിപ്പോർട്ടുകളുണ്ട്. അപ്രതീക്ഷിതമായി നെറ്റ് വർക്ക് ജാമായത് ആളുകളെ ബുദ്ധിമുട്ടിച്ചെങ്കിലും സോഷ്യൽമീഡയയിൽ ഇതിനോടകം തന്നെ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റുകൾ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. സാങ്കേതിക തകരാറുകൾ ഉടൻ തന്നെ പരിഹരിക്കുമെന്നാണ് ഐഡിയ അധികൃതർ നൽകുന്ന വിവരം. പ്രശ്നം സങ്കീർണ്ണമായതോടെ ഉപഭോക്താക്കൾ വൈറ്റിലയിലെ ഐഡിയ ഓഫീസിലെത്തിയാണ് ഉപരോധ സമരം നടത്തിയത്‌.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP