Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീരൊഴുക്കിൽ കുറവ്: ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു; മൂന്ന് ഷട്ടറുകളിലൂടെയും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവും കുറച്ചു; ജലനിരപ്പ് കുറഞ്ഞാൽ മുഴുവൻ ഷട്ടറും അടയ്ക്കും

നീരൊഴുക്കിൽ കുറവ്: ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു; മൂന്ന് ഷട്ടറുകളിലൂടെയും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവും കുറച്ചു; ജലനിരപ്പ് കുറഞ്ഞാൽ മുഴുവൻ ഷട്ടറും അടയ്ക്കും

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: നീരൊഴുക്ക് കുറഞ്ഞതോടെ ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ വീണ്ടും അടച്ചു. ഇരു വശത്തുമുള്ള രണ്ടു ഷട്ടറുകളാണ് അടച്ചത്. സെക്കന്റിൽ മൂന്ന് ലക്ഷം ലിറ്റർ വെള്ളമാണ് ഇപ്പോൾ ഒഴുക്കി വിടുന്നത്. അണക്കെട്ടിന്റെ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുന്നതിന്റെ അളവ് കുറച്ചതെന്ന് അധികൃതർ നൽകുന്ന വിവരം. ഡാമിന്റെ ഒന്നും അഞ്ചും ഷട്ടറുകളാണ് ഇപ്പോൾ അടച്ചത്.

മറ്റ് മൂന്ന് ഷട്ടറുകൾ ഒരു സെന്റീമീറ്റർ അടച്ചിട്ടുണ്ട്. ഇവയിലൂടെ പുറത്തുപോകുന്നത് മൂന്ന് ലക്ഷം ജലം മാത്രമാണ്. ജലനിരപ്പ് 2396 എത്തിയാൽ ഷട്ടറുകൾ അടക്കാനാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. നിലവിലെ ഡാമിന്റെ ജലനിരപ്പ്പ 2397.04 അടിയാണ്. സ്ഥിതി സസൂക്ഷ്മം വിലയിരുത്തുമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നത്. അന്നു മുതൽ സെക്കൻഡിൽ 7,50,000 ലീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്.

അതേ സമയം ഇടുക്കിയിൽ മാട്ടുപ്പെട്ടി ഡാം തുറക്കാൻ സാധ്യതയുണ്ട്.സംഭരണശേഷിയുടെ പരമാവധിയോട് അടുത്തതോടെയാണ് ഷട്ടറുകൾ ഉയർത്തുന്ന കാര്യം അധികൃതർ ആലോചിക്കുന്നത്. ഡാമിലെ ജലനിരപ്പ് 1599 അടിയായിട്ടാണ് ഉയർന്നിരിക്കുകയാണ്. മാട്ടുപ്പെട്ടി ഡാമിന്റെ പരമാവധി സംഭരണ ശേഷി 1599.59 അടിയാണ്. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണക്കൂടം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP