Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐജി കോപ്പിയടിച്ചാൽ തുണ്ടു കടലാസ് മാത്രം പോര തെളിവിനായി; തെളിവെടുപ്പും ചർച്ചകളുമായി നീണ്ട കേസിൽ ഒടുവിൽ ഏമാന് ക്ലീൻ ചിറ്റ് കിട്ടിയേക്കും

ഐജി കോപ്പിയടിച്ചാൽ തുണ്ടു കടലാസ് മാത്രം പോര തെളിവിനായി; തെളിവെടുപ്പും ചർച്ചകളുമായി നീണ്ട കേസിൽ ഒടുവിൽ ഏമാന് ക്ലീൻ ചിറ്റ് കിട്ടിയേക്കും

കോട്ടയം: പാവപ്പെട്ടൊരാളെ കോപ്പിയടിക്ക് പരീക്ഷാ ഹാളിൽ നിന്ന് പിടിച്ചാൽ കഥ തീർന്നു. അപ്പോൾ വരും ഡിബാർ. എന്നാൽ കോപ്പിയടിക്കുന്നത് ഐജിയാണെങ്കിൽ കളി മാറും. തെളിവെടുപ്പും മറ്റും നടത്തും. ചെറിയ പഴുതുകളുണ്ടാക്കി ക്ലീൻ ചിറ്റും നൽകും. തൃശൂർ മുൻ റേഞ്ച് ഐ.ജി ടി.ജെ.ജോസ് കോപ്പിയടിച്ചതായി ഇതുവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഐ.ജിക്ക് 'ക്ലീൻ ചീറ്റ് ' നല്കാൻ എം.ജി സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതി നിർബന്ധിതമായേക്കുമെന്നാണ് സൂചന.

നേരത്തേ ആഭ്യന്തരവകുപ്പിന്റെ അന്വേഷണത്തിലും ഐ.ജി കോപ്പിയടിച്ചില്ലെന്നായിരുന്നു കണ്ടെത്തൽ. അതിനപ്പുറത്തേക്ക് ഒരു നിലപാടിലെത്താൻ സർവ്വകലാശാലയ്ക്ക് കഴിയുകയുമില്ല. ഐ.ജി കോപ്പിയടിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് കോളേജ് അധികൃതരും ജീവനക്കാരും ഒപ്പം പരീക്ഷയെഴുതിയവരും നല്കിയ മൊഴി. ഇന്ന് മൊഴി നല്കാൻ സർവകലാശാലാ ആസ്ഥാനത്തെത്താൻ ഐ.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോപ്പിയടിച്ചെന്ന് ഐ.ജി സ്വയം സമ്മതിക്കാത്തതിനാൽ ഇന്നത്തെ മൊഴിയെടുക്കലോടെ അന്വേഷണം പൂർത്തിയായേക്കും.

ഇനി അഥാവാ എം.ജി സർവകലാശാല നിയമമനുസരിച്ച് കോപ്പിയടി കണ്ടു പിടിച്ചാൽ ഒരു വർഷം പരീക്ഷ എഴുതുന്നതിൽ നിന്ന് ഡീബാർ ചെയ്യാം. അതിനപ്പുറം നടപടിയെടുക്കാനാവില്ല. ഇതിനൊപ്പം ആഭ്യന്തര വകുപ്പിന്റെ അന്വേഷണത്തിലും ഐ. ജി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനാൽ അദ്ദേഹം ഉടൻ ജോലിയിൽ തിരിച്ചെത്താനാണ് സാദ്ധ്യത.ജൂൺ ആദ്യം വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യന് റിപ്പോർട്ട് നല്കുമെന്ന് ഉപസമിതി കൺവീനർ പ്രൊ.സി.എച്ച്.അബ്ദുൾ ലത്തീഫ് അറിയിച്ചു. ഉപസമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചായിരിക്കും ഐ.ജിക്കെതിരെ നടപടിയെന്നാണ് വി സി നേരത്തേ അറിയിച്ചത് .

കളമശ്ശേരി സെന്റ്‌പോൾസ് കോളേജിൽ എൽ.എൽ.എം പരീക്ഷ എഴുതുന്നതിനിടെ ഐ.ജി ടി.ജെ.ജോസ് തുണ്ട് കടലാസ് ടൗവലിൽ ഒളിപ്പിച്ചു കൊണ്ടുവന്ന് കോപ്പിയടിച്ചെന്നും, ശ്രദ്ധയിൽപ്പെട്ടപ്പോൾ തെളിവ് അവശേഷിപ്പിക്കാതെ പരീക്ഷാഹാളിൽ നിന്ന് പുറത്തിറങ്ങി ഓടിയെന്നുമായിരുന്നു ഇൻവിജിലേറ്ററുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാല ഏഴംഗ ഉപസമിതിയെ അന്വേഷണത്തിനായി നിയോഗിച്ചത്. ജോസിനൊപ്പം പരീക്ഷയെഴുതിയ 58 പേരോട് മൊഴി നല്കാൻ ആവശ്യപ്പെട്ടെങ്കിലും ഒൻപത് പേരേ മൊഴി നല്കിയുള്ളൂ.

മുന്നിലിരുന്ന് പരീക്ഷയെഴുതിയതിനാൽ കോപ്പിയടിച്ചോ എന്നറിയില്ലെന്നായിരുന്നു എല്ലാവരുടെയും മൊഴി. ആദ്യ നിരയിലായിരുന്നു ഐ.ജിയുടെ സീറ്റ് ക്രമീകരിച്ചിരുന്നതെങ്കിലും പ്രത്യേക അനുമതി വാങ്ങി മൂന്നാം നിരയിലേക്ക് മാറിയെന്നാണ് പരീക്ഷാ സെന്ററിൽ നിന്ന് ലഭിച്ച വിശദീകരണം. ചില ഉദ്യോഗസ്ഥർ ഐ.ജിയുമായി സംസാരിക്കുന്നതും 10.45 കഴിഞ്ഞതോടെ ജോസ് പുറത്തേക്ക് പോകുന്നതും കണ്ടെന്ന് ചിലർ മൊഴി നല്കി. ഒപ്പമിരുന്ന് പരീക്ഷ എഴുതിയത് ജുഡിഷ്യൽ ഓഫീസർമാരായതിനാൽ ഹൈക്കോടതി രജിസ്ട്രാറുടെ അനുമതിയോടെയേ മൊഴി നല്കാനാവൂ എന്നാണ് അവർ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP