Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചിറയിൻകീഴിലെ കൊലപാതകത്തിനു പിന്നിൽ അവിഹിത ബന്ധം; സുഹൃത്തായ ദിലീപിനെ മുരുകൻ കൊന്നതു ഭാര്യയുമായുള്ള അടുപ്പത്തെ തുടർന്ന്; കൂടിക്കാഴ്ച വിലക്കിയിട്ടും കൂട്ടാക്കിയില്ലെന്നു മുരുകന്റെ മൊഴി

ചിറയിൻകീഴിലെ കൊലപാതകത്തിനു പിന്നിൽ അവിഹിത ബന്ധം; സുഹൃത്തായ ദിലീപിനെ മുരുകൻ കൊന്നതു ഭാര്യയുമായുള്ള അടുപ്പത്തെ തുടർന്ന്; കൂടിക്കാഴ്ച വിലക്കിയിട്ടും കൂട്ടാക്കിയില്ലെന്നു മുരുകന്റെ മൊഴി

തിരുവനന്തപുരം: ചിറയിൻകീഴിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതകം അവിഹിത ബന്ധത്തിന്റെ പേരിലെന്നു റിപ്പോർട്ട്. സുഹൃത്തായ ദിലീപിനെ മുരുകൻ കൊന്നതു ഭാര്യയുമായുള്ള അടുപ്പത്തെ തുടർന്നാണ്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച വിലക്കിയിട്ടും കൂട്ടാക്കിയില്ലെന്നു മുരുകൻ പൊലീസിനു മൊഴി നൽകി.

കഴിഞ്ഞ ദിവസം വൈകുന്നേരമാണു ചിറയിൻകീഴ് കിഴുവിലം നൈനാംകോണം പ്രദീപ് ഭവനിൽ ദിലീപിനെ (32) കിഴുവിലം മേനംകോണത്ത് വീട്ടിൽ മുരുകൻ കൊലപ്പെടുത്തിയത്.

തന്റെ ഭാര്യയുമായി അടുപ്പം പുലർത്തരുതെന്നും കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കരുതെന്നും ദിലീപിനെ പലതവണ ഉപദേശിച്ചിരുന്നെന്നും എന്നാൽ ബന്ധം ഉപേക്ഷിക്കാൻ അയാൾ തയ്യാറായില്ലെന്നും മുരുകൻ പറഞ്ഞു.

ദിലീപും മുരുകന്റെ ഭാര്യയും പഠനകാലം മുതൽ പരസ്പരം അറിയാവുന്നവരായിരുന്നുവെന്നാണു മുരുകൻ പറയുന്നത്. ഈ പരിചയമാണ് പിന്നീട് പ്രണയത്തിലെത്തിയത്. സ്പ്രേ പെയിന്റിങ് തൊഴിലാളിയായ ദിലീപ് ഏതാനും വർഷം മുമ്പ് ഗൾഫിൽ പോയ സമയത്താണ് മുരുകനുമായി അടുപ്പത്തിലായത്. തുടർന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു.

എന്നാൽ ഗൾഫിൽ നിന്ന് തിരികെ നാട്ടിലെത്തിയ ദിലീപിനെ കണ്ടതോടെ ഇരുവരും തമ്മിൽ വീണ്ടും അടുപ്പത്തിലായി. രണ്ടാമതും ഗൾഫിലേക്ക് പോയ ദിലീപ് പിന്നീട് മുരുകന്റെ ഭാര്യയെ തുടർച്ചയായി വിളിക്കാനും അവധിക്കെത്തുമ്പോൾ കാണാനും തുടങ്ങി. ഭാര്യയുടെ സുഹൃത്തെന്ന നിലയിൽ മുരുകനുമായും ദിലീപ് സൗഹൃദത്തിലായി.

എന്നാൽ തന്നെക്കാൾ കൂടുതൽ അടുപ്പം ഭാര്യ ദിലീപിനോട് കാണിക്കുന്നതായി തോന്നിയ മുരുകൻ, ഇരുവരെയും വിലക്കുകയും ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീടൊരിക്കൽ നാട്ടിലെത്തിയ ദിലീപ് തന്റെ പുതിയ ബൈക്കിൽ മുരുകന്റെ വീടിന്റെ പരിസരത്ത് കറങ്ങുകയും ഭാര്യയുമായി ഫോൺസൗഹൃദം തുടരുകയും ചെയ്തത് മുരുകനെ കൂടുതൽ പ്രകോപിപ്പിച്ചു.

തുടർന്നാണ് ദിലീപിനെ കൊലപ്പെടുത്താൻ മുരുകൻ തീരുമാനിച്ചത്. അടുത്തദിവസം ബൈക്കിൽ വരുകയായിരുന്ന ദിലീപിനെ മുരുകൻ വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിൽ വെട്ടുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഓടി രക്ഷപ്പെട്ട മുരുകനെ പൊലീസ് സഹോദരിയുടെ വീട്ടിൽ നിന്നാണ് പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP