Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് മാന്വലിനെക്കുറിച്ച് ചോദിച്ചപ്പോ ഭൂരിഭാഗവും ബ്ബ ബ്ബ ബ്ബ; ഇമ്പോസിഷനെഴുതിയിട്ട് വന്നാൽ മതിയെന്ന് ഡിവൈഎസ്‌പി; ശിക്ഷ ലഭിച്ചത് 200 പൊലീസുകാർക്ക്

പൊലീസ് മാന്വലിനെക്കുറിച്ച് ചോദിച്ചപ്പോ ഭൂരിഭാഗവും ബ്ബ ബ്ബ ബ്ബ; ഇമ്പോസിഷനെഴുതിയിട്ട് വന്നാൽ മതിയെന്ന് ഡിവൈഎസ്‌പി; ശിക്ഷ ലഭിച്ചത് 200 പൊലീസുകാർക്ക്

ആലപ്പുഴ:ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസുകർക്ക് തങ്ങളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടോ അല്ലെങ്കിൽ പൊലീസുകാർ എങ്ങനെ പെരുമാറണമെന്ന മാന്വലിനെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ? ഇല്ലെങ്കിൽ എത്രയും വേഗം പൊലീസ് മാന്വൽ നന്നായി പഠിക്കണം ഇല്ലെങ്കിൽ ഇമ്പോസിഷൻ എഴുതേണ്ടി വരും. കഴിഞ്ഞ ദിവസം ആലപ്പുഴ ചേർത്തലയിലെ പൊലീസുകാർക്കാണ് പൊലീസ് മാന്വൽ അറിയാത്തതിന് ഡിവൈഎസ്‌പി ശിക്ഷ നൽകിയത്.

കേരള പൊലീസ് മാന്വൽ മനഃപാഠമാക്കി എസ്.ഐമാരെ പറഞ്ഞുകേൾപ്പിക്കാൻ കഴിയാതിരുന്ന 200 പൊലീസുകാർക്ക് ഡിവൈ.എസ്‌പിയുടെ വക ഇമ്പോസിഷൻ.പൊലീസ് മാന്വലിനെക്കുറിച്ച് കോൺസ്റ്റബിൾമാർക്ക് അവബോധം പകർന്നു നൽകണമെന്ന ഡി.ജി.പിയുടെ നിർദേശത്തെത്തുടർന്നാണ് ചേർത്തല ഡിവൈ.എസ്‌പി: വൈ.ആർ. റസ്റ്റത്തിന്റെ നടപടി. ഇതു പൊലീസുകാരിൽ അമർഷത്തിനും പൊലീസ് അസോസിയേഷന്റെ കടുത്ത എതിർപ്പിനും വഴിവച്ചിരിക്കുകയാണ്.

ചേർത്തല ഡിവൈ.എസ്‌പിയുടെ പരിധിയിലെ വിവിധ സ്റ്റേഷനിലെ 200 പൊലീസുകാർക്കാണ് മാന്വൽ അറിവില്ലാതിരുന്നത്. പൊലീസ് മാന്വൽ (222) പഠിച്ച് പറഞ്ഞുകേൾപ്പിക്കണമെന്ന് ഡിവൈ.എസ്‌പി. എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം കൈമാറിയിരുന്നു. ഇന്നലെ പരേഡിന് ശേഷം ഇത് പഠിച്ചു കേൾപ്പിക്കാത്തവരെക്കൊണ്ട് മൂന്നു തവണ ഇമ്പോസിഷൻ എഴുതിപ്പിച്ചു. പരേഡിന് ഹാജരാകാതിരുന്നവർക്കെതിരായ നടപടി അടുത്ത വെള്ളിയാഴ്ചയുണ്ടാകുമെന്ന് ഡിവൈ.എസ്‌പി. പറഞ്ഞു.

പൊലീസ് അതിക്രമങ്ങളെക്കുറിച്ച് പരാതി ഉയരുന്ന സാഹചര്യത്തിൽ പൊലീസുകാർ സ്വന്തം ചുമതലകളെക്കുറിച്ച് അറിയാതെ പോകുന്നത് കുറ്റകരമായ കാര്യമാണ്. ഇത് പഠിക്കാത്തവർ പൊലീസ് ജോലി ചെയ്യാൻ അർഹരല്ലെന്നാണ് ഡിവൈ.എസ്‌പിയുടെ നിലപാട്. സ്വന്തം ചുമതലകളെക്കുറിച്ച് അറിയാതെ, നാട്ടുകാരെ ഭയപ്പെടുത്തുന്നതാണ് പൊലീസ് ഉദ്യോഗമെന്ന് കരുതുന്നവരെ ഉദേശിച്ചാണ് തന്റെ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.മാന്വലിന്റെ പകർപ്പ് എല്ലാ പൊലീസുകാർക്കും കൈമാറിയിരുന്നു. അതിൽ പറഞ്ഞിരിക്കുന്ന ചുമതലകളെക്കുറിച്ച് പലരോടും ചോദിച്ചെങ്കിലും തൃപ്തികരമായ ഉത്തരം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP