Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി മന്ത്രിസഭാംഗങ്ങൾ; മഴയ്ക്കിടയിലും ചടങ്ങുകൾ രാവിലെ തന്നെ ആരംഭിച്ചു; പുഷ്പ വൃഷ്ടി നടത്തി വ്യോമ സേന; കൈയിൽ ദേശീയ പതാകയേന്തി കുരുന്നുകൾ

സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി മന്ത്രിസഭാംഗങ്ങൾ; മഴയ്ക്കിടയിലും ചടങ്ങുകൾ രാവിലെ തന്നെ ആരംഭിച്ചു; പുഷ്പ വൃഷ്ടി നടത്തി വ്യോമ സേന; കൈയിൽ ദേശീയ പതാകയേന്തി കുരുന്നുകൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ കനത്ത ദുരിതം സമ്മാനിച്ചപ്പോഴും ദേശ സ്‌നേഹം മലയാളക്കര മറന്നില്ല. 72ാം സ്വാതന്ത്ര്യദിനത്തിന്റെ ആഹ്ലാദത്തിന് ഒട്ടും മങ്ങൽ വന്നില്ലെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ
സല്യൂട്ട് സ്വീകരിച്ചു. വിവിധ ജിലകളിലും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മന്ത്രിമാർ ദേശീയ പതാകയുയർത്തി. മിക്ക സ്ഥലത്തും മധുരം നൽകിയും പായസ വിതരണം നടത്തിയുമാണ് ആഘോഷ പരിപാടികൾ നടന്നത്. കാസർകോഡ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ സല്യൂട്ട് സ്വീകരിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംഘടനകളുടേയും ക്ലബുകളുടേയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ മിക്ക സർക്കാർ ഓഫീസുകളിലെയും ജീവനക്കാർ ഓണാഘോഷം മാറ്റി വെച്ച് ആ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. കാസർകോഡ് കലക്ടറേറ്റിലെ ജീവനക്കാർ ഓണാഘോഷ പരിപാടി ഉപേക്ഷിച്ച് അതിനായി സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പ്രഭാകരൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP