Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയുടെ പെരുന്തച്ചന് പ്രിറ്റ്‌സ്‌കർ ആർക്കിടെക്ച്വർ പുരസ്‌ക്കാരം; ദക്ഷിണേഷ്യയിൽ നിന്നും ആദ്യമായി സമ്മാനം സ്വന്തമാക്കുന്നത് പൂനേക്കാരനായ ബാലകൃഷ്ണ ദോഷി

ഇന്ത്യയുടെ പെരുന്തച്ചന് പ്രിറ്റ്‌സ്‌കർ ആർക്കിടെക്ച്വർ പുരസ്‌ക്കാരം; ദക്ഷിണേഷ്യയിൽ നിന്നും ആദ്യമായി സമ്മാനം സ്വന്തമാക്കുന്നത് പൂനേക്കാരനായ ബാലകൃഷ്ണ ദോഷി

വാഷിങ്ടൺ: ഇന്ത്യയുടെ പരുന്തച്ചന് 90-ാം വയസ്സിൽ പ്രിറ്റ്‌സ്‌ക്കർ പുരസ്‌ക്കാരം. പൂനേക്കാരനായ ബാലകൃഷ്ണ ദോഷിയാണ് ചരിത്രം കുറിച്ച് ദക്ഷിണേഷ്യയിൽ നിന്ന് തന്നെ ഈ പുരസ്‌ക്കാരം സ്വന്തമാക്കുന്ന അതുല്യ പ്രതിഭയായി മാറിയത്. വാസ്തുരൂപ കൽപനയിൽ പെരുന്തച്ചനായ വ്യക്തിക്കു മാത്രം ലഭിക്കുന്ന ആദരവാണ്് പ്രിറ്റ്സ്‌ക്കർ ആർക്കിടെക്ച്യർ പുരസ്‌കാരം.

'വാസ്തുവിദ്യയുടെ നോബൽ പ്രൈസ്'' എന്നു വിളിക്കപ്പെടുന്ന പ്രിറ്റ്സ്‌കറിന്റെ നാല്പതു വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ദക്ഷിണേഷ്യൻ തച്ചുശാസ്ത്രവിദഗ്ദ്ധന് പുരസ്‌കാരം നല്കുന്നത്. 1950കളിൽ പാരീസിൽവെച്ച് ഫ്രഞ്ച്-സ്വിസ് വാസ്തുവിദഗ്ദ്ധരുമായി ചേർന്നു പ്രവർത്തിച്ചശേഷം, അഹമ്മദാബാദിലും ചണ്ഡീഗഢിലും ലേ കൂർബസിയേ കീർത്തിയോടെ തന്റെ മുദ്ര ശേഷിപ്പിച്ച നിരവധി കെട്ടിടങ്ങളുടെ നിർമ്മാണത്തിന് ദോഷി മേൽനോട്ടം വഹിച്ചു. 1960കളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ അഹമ്മദാബാദിലെ കെട്ടിടനിർമ്മാണത്തിൽ ഐതിഹാസിക ആധുനികനായ കാനിനോടൊപ്പം പങ്കാളിയായി.

തനിക്ക് രൂപകൽപനയിൽ താത്പര്യം തോന്നാൻ കാരണം തന്റെ മുത്തച്ഛനാണെന്നും കൂട്ടുകുടുംബമായതിനാൽ പിന്നീട് അമ്മാവന്മാരാലും മറ്റു കുടുംബാംഗങ്ങളാലും തന്റെ താത്പര്യം വളർന്നു വരികയായിരുന്നുവെന്നും ദോഷി പറയുന്നു.

തന്റെ ആർക്കിടെക്ച്യർ തൊഴിലിനോട് എന്നും അദ്ദേഹം നീതി പുലർത്തിയിരുന്നു. വീടുകളും കെട്ടിടങ്ങളും രൂപകൽപന ചെയ്യുന്നതിൽ മാത്രമല്ല സർക്കാർ പ്രോജക്ടുകളും അദ്ദേഹം കൈകാര്യെം ചെയ്തിരുന്നു. വിദ്യാഭ്യാസത്തിനുള്ള കെട്ടിടങ്ങൾ,സർക്കാർ മന്ദിരങ്ങൾ, തൂടങ്ങിയവയും അദ്ദേഹം രൂപകൽപന ചെയ്്തിരുന്നു.

ഒരുപാടു ആഡംബരത്തോടെയും കാലത്തിന്റെ അപ്പോഴപ്പോഴുള്ള ഇഷ്ടത്തിനു വഴിമാറുകയും ചെയ്യാതെ എപ്പോഴും തന്റെതായ നിലവാരവും സത്യസന്ധതയും ദോഷി തന്റെ ഔദ്യോഗിക ജീവിതത്തിൽ നിലനിർത്തുന്നുണ്ട്. അതിനാൽ തന്നെ അദ്ദേഹം ഈ പുരസ്‌കാരത്തിനു അർഹനാണ്, പുരസ്‌കാരം പ്രസ്താവിക്കുന്ന ജൂറി പറഞ്ഞു.

അഹമ്മദാബാദ് സ്‌കൂൾ ഓഫ് ആർക്കിടെക്ച്യർ, സ്‌കൂൾ ഓഫ് പ്ലാനിങ്, അഹമ്മദാബാദ് കനോറിയ സെന്റർ ഓഫ് ആർട്സ് തൂടങ്ങിയവയുടെ സ്ഥാപകൻ ഡയറക്ടർ എന്നീ നിലകളിലെല്ലാം ദോഷി അറിയപ്പെടുന്നുണ്ട്. നിരവധി വലിയ പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP