Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരം ഗുരുവായൂർ ഇന്റർസിറ്റി എക്സ്‌പ്രസ് ഇന്ന് വൈകി ഓടും; വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ട്രെയിൻ ഇന്ന് രാത്രി ഒൻപതിനായിരിക്കും സർവീസ് തുടങ്ങുക

തിരുവനന്തപുരം ഗുരുവായൂർ ഇന്റർസിറ്റി എക്സ്‌പ്രസ് ഇന്ന് വൈകി ഓടും; വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ട്രെയിൻ ഇന്ന് രാത്രി ഒൻപതിനായിരിക്കും സർവീസ് തുടങ്ങുക

തിരുവനന്തപുരം: ബുധനാഴ്ച വൈകിട്ട് 05:30ന് തിരുവനന്തപുരം സെൻട്രലിൽനിന്നു പുറപ്പെടേണ്ട 16342 തിരുവനന്തപുരം ഗുരുവായൂർ ഇന്റർസിറ്റി എക്സ്‌പ്രസ് രാത്രി 9:00നായിരിക്കും പുറപ്പെടുക. ഇന്ന് ഇന്റർസിറ്റി എറണാകുളം ജംഗ്ഷൻ വരെ മാത്രമേ സർവീസ് നടത്തുകയുള്ളു.

വ്യാഴാഴ്ച രാവിലെ 16341 ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി എക്സ്‌പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദു ചെയ്തിരിക്കുന്നതിനാൽ പുലർച്ചെ 05:25ന് എറണാകുളം ജംഗ്ഷനിൽനിന്നു സർവീസ് ആരംഭിക്കും. പെയറിങ് ട്രെയിനായ തിരുച്ചിറപ്പള്ളി - തിരുവനന്തപുരം ഇന്റർസിറ്റി വൈകി എത്തിയതിനാലാണ് ഇന്നു സർവീസുകളിൽ മാറ്റം ഏർപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP