Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഹൂർത്തം തെറ്റാതെ വധൂവരന്മാർ കയറിയത് പൊലീസ് സ്‌റ്റേഷനിൽ; പൊലീസുകാരന്റെ കാലിൽ വണ്ടി മുട്ടിയെന്ന് ആരോപിച്ച് വിവാഹം കഴിഞ്ഞ് മടങ്ങിയ വധൂവരന്മാരെ പൊലീസ് സ്‌റ്റേഷനിൽ ഇരുത്തിയത് മണിക്കൂറുകൾ

മുഹൂർത്തം തെറ്റാതെ വധൂവരന്മാർ കയറിയത് പൊലീസ് സ്‌റ്റേഷനിൽ; പൊലീസുകാരന്റെ കാലിൽ വണ്ടി മുട്ടിയെന്ന് ആരോപിച്ച് വിവാഹം കഴിഞ്ഞ് മടങ്ങിയ വധൂവരന്മാരെ പൊലീസ് സ്‌റ്റേഷനിൽ ഇരുത്തിയത് മണിക്കൂറുകൾ

ഗുരുവായൂർ: വിവാഹം കഴിഞ്ഞ് വീട്ടിൽ പ്രവേശനത്തിനാണ് മുഹൂർത്തം കുറച്ചത്. എന്നാൽ ക്ഷേത്രത്തിൽ താലികെട്ടു കഴിഞ്ഞ് ശുഭമുഹൂർത്തത്തിൽ വീട്ടിലേക്കു കയറാൻ പുറപ്പെട്ട വധൂവരന്മാരെ കൊണ്ടുപോയത് പൊലീസ് സ്റ്റേഷനിലേക്കും. വധുവും ബന്ധുക്കളും കേണപേക്ഷിച്ചിട്ടും കാക്കിക്കുള്ളിലെ ഉദ്യോഗസ്ഥർ വഴങ്ങിയില്ല. അങ്ങനെ മൂന്ന് മണിക്കൂർ നേരം അവരെ കല്യാണവേഷത്തിൽ സ്റ്റേഷനിൽ പിടിച്ചിരുത്തി. 

ഗതാഗതം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരന്റെ കാലിൽ വണ്ടി തട്ടിയതിന്റെ പേരിലാണ് നവദമ്പതിമാരെ കസ്റ്റഡിയിലെടുത്തത്. ഗുരുവായൂർ ക്ഷേത്രത്തിൽ വ്യഴാഴ്ച ഉച്ചയ്ക്ക് 12.15നായിരുന്നു പത്തനംതിട്ട കൈപ്പട്ടൂർ തച്ചരഴികത്ത് വിഷ്ണു എസ്. പ്രഭയുടെയും തൃശ്ശൂർ അമ്മാടം പള്ളിപ്പുറം കാരയിൽ രാജിയുടെയും വിവാഹം. ഭക്ഷണം കഴിച്ച് രണ്ടുമണിയോടെ വിവാഹസംഘം കാറിൽ മടങ്ങി.

ഡ്രൈവർക്ക് പെട്ടെന്ന് തിരിച്ചുപോകേണ്ടി വന്നതിനാൽ വരൻ തന്നെയാണ് സ്വന്തം കാർ ഓടിച്ചത്. കിഴക്കേ നടയിൽ വൺവേ തെറ്റിച്ച കാർ പൊലീസ് തടഞ്ഞു. തിരികെ വരുമ്പോഴാണ് ഗതാഗതം നിയന്ത്രിക്കുകയായിരുന്ന നിബിൻ (25) എന്ന പൊലീസുകാരന്റെ കാലിൽ കാർ തട്ടിയത്. അതേച്ചൊല്ലി വാക്തർക്കവുമുണ്ടായി. ഇതോടെ വിവാഹ പാർ്ട്ടിയുടെ കാർ പൊലീസ് സ്‌റ്റേഷനിലെത്തി.

പെറ്റി കേസെടുത്ത് വിട്ടയയ്ക്കാവുന്നതായിരുന്ന ുകേസ്. എന്നാൽ പൊലീസ് വധൂവരന്മാരെ കാറുമായി നേരെ ഗുരുവായൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 3.50ന് വീട്ടിൽ കയറാൻ മുഹൂർത്തമുള്ളതാണെന്നും കേസെടുത്ത് വിട്ടയയ്ക്കണമെന്നും ബന്ധുക്കൾ അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. അങ്ങനെ അപേക്ഷിച്ചതും വിനയായി. ഒടുവിൽ കൃത്യനിർവഹണത്തിന് തടസ്സമുണ്ടാക്കിയെന്ന കുറ്റം ചുമത്തി ബന്ധുക്കളുടെ ആൾജാമ്യത്തിൽ വരനെയും വധുവിനെയും വിട്ടയയ്ക്കുമ്പോൾ സമയം നാലേമുക്കാൽ കഴിഞ്ഞു. അതും ഉന്നതതല ഇടപെടലിന് ശേഷം മാത്രമായിരുന്നു.

കാർ തട്ടി പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയിൽ കൊണ്ടുപോയി പ്രഥമ ചികിത്സ നൽകി. വരൻ മൊബൈൽഫോണിൽ സംസാരിച്ച് അശ്രദ്ധമായാണ് കാറോടിച്ചിരുന്നതെന്നും വണ്ടി ഇടിച്ചതിനെ ചോദ്യം ചെയ്തപ്പോൾ തന്നോട് കയർത്തെന്നും പൊലീസുകാരൻ പറഞ്ഞു. എന്നാൽ, വധൂവരന്മാരോട് മനഃസാക്ഷിയില്ലാതെയാണ് പൊലീസുകാർ പെരുമാറിയതെന്ന് ബന്ധുക്കൾ പറയുന്നു. മൊബൈൽ ഫോൺ കഥ കള്ളമാണെന്നും വിശദീകരിക്കുന്നു. വരന്റെ അമ്മാവനും സുഹൃത്തും സ്റ്റേഷനിലെത്തി മുഹൂർത്തത്തിനു മുൻപു വധൂവര!ന്മാരെ വിട്ടയയ്ക്കണമെന്നും വഴി അറിയാത്തതിനാലാണു വൺവേ തെറ്റിച്ചതെന്നും അബദ്ധം പറ്റിയതിനു പിഴ അടയ്ക്കാൻ തയാറാണെന്നും പറഞ്ഞെങ്കിലും പൊലീസ് സമ്മതിച്ചില്ലത്രെ. ഒടുവിൽ രണ്ടു പേരുടെ ജാമ്യത്തിൽ വൈകിട്ട് അഞ്ചിനാണു വധൂവരന്മാരെ വിട്ടയച്ചത്.

സംഭവത്തിൽ പൊലീസ് വിശദീകരണം ഇങ്ങനെ

പത്തനംതിട്ട കൈപ്പട്ടൂർ തച്ചരഴികത്ത് വിഷ്ണു എസ്. പ്രഭയുടെയും തൃശൂർ അമ്മാടം പള്ളിപ്പുറം കാരയിൽ രാജിയുടെയും വിവാഹം ഇന്നലെ 12.30നു ക്ഷേത്രസന്നിധിയിൽ നടന്നു. വിവാഹവും സദ്യയും കഴിഞ്ഞു വധൂവരന്മാർ കാറിൽ ഉച്ചകഴിഞ്ഞു രണ്ടോടെ വൺവേ ലംഘിച്ചു കിഴക്കേനടയിലൂടെ മഞ്ജുളാലിലേക്കു പോയി. വരനായിരുന്നു കാർ ഓടിച്ചിരുന്നത്. വൺവേ ലംഘിച്ചതു ചോദ്യം ചെയ്ത സിവിൽ പൊലീസ് ഓഫിസർ വിപിനോടു വരൻ കയർത്തു സംസാരിച്ചതായി പൊലീസ് പറഞ്ഞു.

വൈകാതെ തിരിച്ചുവന്ന വരൻ കാർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചു. ഇതു കണ്ട സിവിൽ പൊലീസ് ഓഫിസർ വണ്ടി തടഞ്ഞു ചിത്രം എടുക്കാൻ ശ്രമിക്കുന്നതിനിടെ കാർ വിപിന്റെ ദേഹത്തേക്ക് എടുക്കാൻ ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു. ഇതെ തുടർന്നു കാർ അടക്കം വധൂവരന്മാരെ സ്റ്റേഷനിലേക്കു കൊണ്ടുവന്നുവെന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP