Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2018 മാർച്ച് ഒന്നു മുതൽ പതിനൊന്ന് വരെ എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ലോഗോ ധനമന്ത്രി ഡോ. തോമസ് ഐസക് പ്രകാശനം ചെയ്തു. സഹകരണ ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തൊഴി മന്ത്രി ടി.പി. രാമകൃഷ്ണൻ, സഹകരണ വകുപ്പ് സെക്രട്ടറി പി.വേണുഗോപാൽ, സഹകരണ സംഘം രജിസ്ട്രാർ എസ്. ലളിതാംബിക, സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രൻ, ഭരണസമിതി അംഗങ്ങളായ എസ്. രമേശൻ, സുജ സൂസൻ ജോർജ്ജ്, ഡോ. ബി.ആർ രാജലക്ഷ്മി, വള്ളിക്കാവ് മോഹൻ ദാസ്, സംവിധാനയകൻ ഷാജി എൻ കരുൺ എന്നിവർ സന്നിഹിതരായിരുന്നു.

അനൂപ് രാമകൃഷ്ണനാണ് ലോഗോ രൂപകൽപന ചെയ്തത്. പുസ്തകോത്സവത്തിനൊപ്പം മാർച്ച് ആറു മുതൽ പത്ത് വരെ കൊച്ചി ബോൾഗാട്ടി പാലസിൽ വിവിധ വേദികളിലായി അന്താരാഷ്ട്ര സാഹിത്യോത്സവവും നടക്കും. കേരളത്തിലെ സാഹിത്യകാരന്മാരുടെ സഹകരണസംഘമായ സാഹിത്യപ്രവർത്തക സഹകരണ സംഘം (എസ്‌പി.സി.എസ്) ആണ് സംഘാടകർ. എം ടി വാസുദേവൻ നായരാണ് ഫെസ്റ്റിവൽ ഡയറക്ടർ. എൻ.എസ്. മാധവൻ, ഷാജി എൻ കരുൺ എന്നിവർ ഫെസ്റ്റിവൽ ക്രിയേറ്റീവ് കൺസൾട്ടന്റുമാരാണ്. ഇന്ത്യയിലെ വിവിധ ഭാഷകളിലും വ്യത്യസ്ത വിഷയങ്ങളിലും പുസ്തക പ്രസിദ്ധീകരണം നടത്തുന്ന പ്രസാധകരുടെ വലിയ സാന്നിദ്ധ്യത്തോടൊപ്പം അന്താരാഷ്ട്ര പ്രസാധകരും മേളയിൽ പങ്കെടുക്കും. ദേശീയ, അന്തർദേശീയ തലങ്ങളിൽ പ്രശസ്തരായ എഴുത്തുകാരുടെ സാന്നിധ്യവും മേളയിലുണ്ടാകും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP