Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചി മയക്കുമരുന്ന് കടത്തിന് അന്താരാഷ്ട്ര ബന്ധമെന്ന് രമേശ് ചെന്നിത്തല; കുറ്റക്കാർ എത്ര ഉന്നതരായാലും ശക്തമായ നടപടി ഉണ്ടാവുമെന്നും ആഭ്യന്തരമന്ത്രി; ഫ്ളാറ്റിലെ സിസി ടി വി ദൃശ്യങ്ങൾ പിടിച്ചെടുത്തു; അന്വേഷണം നീങ്ങുന്നത് പിടിയിലായ മോഡലുകളെ കേന്ദ്രീകരിച്ച്

കൊച്ചി മയക്കുമരുന്ന് കടത്തിന് അന്താരാഷ്ട്ര ബന്ധമെന്ന് രമേശ് ചെന്നിത്തല; കുറ്റക്കാർ എത്ര ഉന്നതരായാലും ശക്തമായ നടപടി ഉണ്ടാവുമെന്നും ആഭ്യന്തരമന്ത്രി; ഫ്ളാറ്റിലെ സിസി ടി വി ദൃശ്യങ്ങൾ പിടിച്ചെടുത്തു; അന്വേഷണം നീങ്ങുന്നത് പിടിയിലായ മോഡലുകളെ കേന്ദ്രീകരിച്ച്

കൊച്ചി: കൊച്ചിയിലെ മയക്കുമരുന്ന് കടത്തിന് അന്താരാഷട്ര ബന്ധങ്ങളുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറ!ഞ്ഞു. കേരളത്തിൽ വേരുകളുള്ള രാജ്യാന്തര മാഫിയാ സംഘങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ശൃംഖലകളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കുറ്റക്കാർ എത്ര ഉന്നതരായാലും ശക്തമായ നടപടി ഉണ്ടാവുമെന്നും ചെന്നിത്തല അറിയിച്ചു. മയക്കു മരുന്ന് മാഫിയകൾ സജീവമായതിനാലാണ് ക്യാമ്പസുകളിൽ ക്‌ളീൻ ക്യാന്പസ് സേഫ് ക്യാമ്പസ് പരിപാടികൾ നടത്തുന്നത്. സ്‌കൂൾ പരിസരങ്ങളിൽ ലഹരി വിൽപന നടത്തുവർക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയ കേസിന്റെ അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ള പ്രതികൾ മയക്കുമരുന്ന് ഉപയോഗിച്ച ഫ്‌ലാറ്റിലെ സിസി ടി വി ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്തു. സംഭവദിവസം ഏതെങ്കിലും പ്രമുഖ വ്യക്തികൾ ഫഌറ്റിൽ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും.

കേസുമായി ബന്ധപ്പെട്ട് കടവന്ത്രയിലെ സ്‌കൈലൈൻ ടോപ്‌സ് എന്ന് ഫഌറ്റിൽ നിന്ന് രാവിലെയാണ് പൊലീസ് സി സി ടി വി ദൃശ്യങ്ങൾ പിടിച്ചെടുത്തത്. സംഭവദിവസം ഏതെങ്കിലും പ്രമുഖ വ്യക്തികൾ ഫഌറ്റിൽ എത്തിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. സിനിമയിലും മോഡലിംഗിലുമുള്ള പലരും ഇവിടെ വന്നിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രതികൾ അറസ്റ്റിലായ ദിവസം ആരൊക്കെ വന്നു എന്നറിയാനാണ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇവരെയും ചോദ്യം ചെയ്യും.

അതിനിടെ ഷൈൻ ചാക്കോയ്‌ക്കൊപ്പം അറസ്റ്റിലായ മോഡലുകൾക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. അസിസ്റ്റൻഡ് ഡയറക്ടർ ബ്ലസിയും മോഡലുകളായ ടിൻസി, രേഷ്മ, സ്‌നേഹ തുടങ്ങിയവരാണ് പിടിയിലായത്. ഇവിടെ നിന്നും 10 ലക്ഷത്തോളം വില വരുന്ന 15 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തിരുന്നു. പൊലീസെത്തുമ്പോൾ ഷൈനും നാലു സ്ത്രീകളും മയക്കുമരുന്ന് ലഹരിയിലായിരുന്നു. ഗോവയിൽ നിന്നാണ് കൊക്കെയ്ൻ എത്തിച്ചതെന്നും റിപ്പോർട്ടുണ്ട്. സഹസംവിധായികയായ ബ്ലെസി വിളിച്ചിട്ടാണ് താൻ ഫ് ളാറ്റിലെത്തിയത് എന്നാണ് ഷൈൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച നിലയിൽ 10 പായ്ക്കറ്റുകളിലായിരുന്നു കൊക്കെയ്ൻ.

ഫ്‌ലാറ്റ് ഉടമയായ നിസാമിനെ നേരിട്ട് ചോദ്യം ചെയ്യാനും കൊച്ചി പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മയക്കുമരുന്ന് ഇടപാടുമായി നിസാമിനുള്ള ബന്ധം കണ്ടെത്തുകയാണ് ലക്ഷ്യം. സ്ത്രീകളെ ഉപോയഗിച്ച് നിസാം കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുകയാണെന്ന് സംശയം പൊലീസിനുണ്ട്. ഷൈൻ അടക്കമുള്ള പ്രതികളെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ ഈ ശൃംഖലയ്ക്ക് പിന്നിലുള്ളവരെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP