Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യാജ മരണ രേഖ ഉണ്ടാക്കി ബ്രിട്ടനിലെ ബാങ്കിനെ പറ്റിച്ച കേസിൽ ഇന്റർപോൾ തെരഞ്ഞുകൊണ്ടിരുന്ന മലയാളി യുവതി പിടിയിൽ; പിടിയിലായത് നിരപരാധിയെന്ന് ബന്ധുക്കൾ

വ്യാജ മരണ രേഖ ഉണ്ടാക്കി ബ്രിട്ടനിലെ ബാങ്കിനെ പറ്റിച്ച കേസിൽ ഇന്റർപോൾ തെരഞ്ഞുകൊണ്ടിരുന്ന മലയാളി യുവതി പിടിയിൽ; പിടിയിലായത് നിരപരാധിയെന്ന് ബന്ധുക്കൾ

കൊല്ലം: മരിച്ചെന്ന് വ്യാജരേഖ കാട്ടി ബ്രിട്ടനിലെ ബാങ്കിനെ കബളിപ്പിച്ച കേസിൽ ഇന്റർപോൾ തെരയുന്നു കുറ്റവാളിയായി മലയാളി യുവതി അറസ്റ്റിലായി. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റിലായ പുനലൂർ പത്തേക്കർ ഇത്തിവിള ബംഗ്ലാവിൽ സാറാ വില്യംസിനെ (39) കൊല്ലം ക്രൈം ബ്രാഞ്ചാണ് കസ്റ്റഡിയിലെടുത്തത്. അന്താരാഷ്ട്ര കുറ്റവാളികളുടെ ഗണത്തിൽപ്പെടുത്തിയ സാറയെ ചെന്നൈയിലെ പുഴൽ സെൻട്രൽ വനിതാ ജയിലിൽൽ റിമാൻഡിലായിരുന്നു. ഇവരെ ചെന്നൈ ആലന്തൂർ ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടെ നിർദ്ദേശപ്രകാരം ഇന്നലെയാണു ക്രൈം ബ്രാഞ്ചിനു വിട്ടുകൊടുത്തത്. സാറാ വില്യംസ്, താൻ മരിച്ചെന്നു കാട്ടി ഇൻഷുറൻ തട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ ഭർത്താവിന് ഇങ്ങനെ പണം ലഭിക്കുമായിരുന്നു. ബ്രിട്ടനിലെ നാറ്റ്‌വെസ്റ്റ് ബാങ്ക് ആണ് പൊലീസിൽ പരാതി നൽകിയിരുന്നത്.

ഇതേത്തുടർന്ന് ഇവർ ഒളിച്ചുകഴിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ പത്തുവർഷമായി സുറേയിലാണ് താമസം. രണ്ടായിരത്തിൽ ഇവരുടെ ഭർത്താവാണ് നാറ്റ്‌വെസ്റ്റ് ബാങ്കിനോട്, സാറ കേരളത്തിൽവച്ച് മരിച്ചെന്ന് അറിയിച്ചത്. 200,000 പൗണ്ടിന്റെ ഇൻഷുറൻസ് ക്ലെയിമും ഇയാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംശയം തോന്നിയ ബാങ്ക്, മരണ സർട്ടിഫിക്കറ്റ് നൽകിയ പുനലൂർ മുനിസിപ്പാലിറ്റിയിലേക്ക് ഉദ്യോഗസ്ഥനെ അയച്ചു. ഉദ്യോഗസ്ഥൻ സാറയുടെ അമ്മയേയും ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിനുശേഷം പള്ളിയിലും അന്വേഷണം നടത്തിയെങ്കിലും ഇങ്ങനെയൊരു ശവസംസ്‌കാരം നടന്നിട്ടില്ലെന്നു കണ്ടെത്തി.

ഇതിനുപിന്നാലെതന്നെ ബാങ്ക് പൊലീസിനു പരാതി നൽകി. തട്ടിപ്പുകേസാണ് ഫയൽ ചെയ്തത്. ഇതോടെയാണ് സാറയെ ഒന്നാം പ്രതിയാക്കി കേസ് ഫയൽ ചെയ്തത്. 2000-ൽ രജിസ്റ്റർ ചെയ്ത കേസിൽ 2003-ൽ തന്നെ അന്വേഷണം പൂർത്തിയാക്കിയിരുന്നു. ചാർജ് ഷീറ്റിൽ എട്ടുപേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ വില്ലേജ് കൗൺസിൽ മെമ്പർമാരും ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്. ഇവരാണ് സാറയുടെ മരണ സർട്ടിഫിക്കറ്റ് നൽകാൻ സഹായിച്ചത്. അടുത്തിടെ സാറയുടെ ചിത്രം പതിച്ച 'വാണ്ടഡ് പരസ്യവും പ്രമുഖ പത്രത്തിൽ നൽകിയിരുന്നു. വ്യാജ രേഖ ബാങ്കിൽ സമർപ്പിച്ച സാറയുടെ ഭർത്താവ് 2002-ൽ മരിക്കുകയും ചെയ്തു.

വിവിധ കേസുകളിൽ ഇന്റർപോൾ തിരയുന്ന കേരളത്തിലെ പത്തു കുറ്റവാളികളിൽ ഒരാളായിരുന്നു സാറാ വില്യംസ്. ദുബായിൽ നിർമ്മാണ കമ്പനിയിൽ മാനേജരായ സാറ മധുരയിൽ പഠിക്കുന്ന മകനെ കാണാൻ ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ഇന്റർപോൾ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതിനു ശേഷം സാറ ഒട്ടേറെത്തവണ നാട്ടിൽ വന്നുപോയിട്ടുണ്ട്. ഇന്ത്യയിൽ പലപ്പോഴായി വന്നുപോയ തന്നെ ഇപ്പോൾ എന്തിനാണു പിടികൂടുന്നതെന്നു സാറ കോടതിയിൽ ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ കോടതി ചെന്നൈ സിറ്റി പൊലീസിനു നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, സാറാ വില്യംസ് എന്നു തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്തതു മറ്റൊരാളെയാണെന്നാണു ബന്ധുക്കളുടെ വാദം. അറസ്റ്റിലായ ഇവർ സാറാ വില്യംസ് അല്ലെന്നും സാറാ തോമസ് ആണെന്നും ജനനത്തീയതിയിലെ സാമ്യമാണ് അറസ്റ്റിലേക്കു നയിച്ചതെന്നും ബന്ധുക്കൾ വാദിക്കുന്നു. ഇവരുടെ അറസ്റ്റിനായി പൊലീസ് ഉന്നയിക്കുന്ന വാദങ്ങൾ തെറ്റാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

സാറാ വില്യംസിന്റെ തട്ടിപ്പുകേസിൽ പ്രതികൾക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കി കേസ് പിൻവലിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും ഇതിനായി പ്രോസിക്യൂഷൻ നൽകിയ അപേക്ഷ പുനലൂർ മജിസ്‌ട്രേട്ട് കോടതി തള്ളുകയും ഉണ്ടായിരുന്നു. ഇതേത്തുടർന്നു കേസിലെ പ്രോസിക്യൂട്ടറും മാറിയിരുന്നു. കുഞ്ഞുമോളും ചെല്ലമ്മയും ഉൾപ്പെടെ മൂന്നു പ്രതികൾക്കെതിരെ വിചാരണ നടപടികൾ നടക്കുന്നതിനിടെയാണു സാറ പിടിയിലായത്. പുനലൂർ കോടതിയുടെ പ്രൊഡക്ഷൻ വാറന്റുമായി ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തികവിഭാഗം സിഐ ബാലാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സാറയെ കസ്റ്റഡിയിലെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP