Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൊഴിലാളിഫണ്ട് തിരിമറി നടത്തി പണംതട്ടിയ മുൻ യൂണിയൻ ഭാരവാഹി അറസ്റ്റിൽ; ഐഎൻടിയുസി നേതാവ് പിടിയായത് രണ്ടരലക്ഷം തിരിമറി നടത്തിയ കേസിൽ; തൊഴിലാളികളുടെ അപകട ഫണ്ടിലെ തുകയുൾപ്പെടെ വെട്ടിച്ചെന്ന് കേസ്

തൊഴിലാളിഫണ്ട് തിരിമറി നടത്തി പണംതട്ടിയ മുൻ യൂണിയൻ ഭാരവാഹി അറസ്റ്റിൽ; ഐഎൻടിയുസി നേതാവ് പിടിയായത് രണ്ടരലക്ഷം തിരിമറി നടത്തിയ കേസിൽ; തൊഴിലാളികളുടെ അപകട ഫണ്ടിലെ തുകയുൾപ്പെടെ വെട്ടിച്ചെന്ന് കേസ്

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: ഐഎന്റ്റിയിസി ജനറൽ വർക്കേഴ്‌സ് യൂണിയൻ രായമംഗലം യൂണിറ്റ് മുൻ ഭാരവാഹി പണം അപഹരിച്ച കേസിൽ പൊലീസ് പിടിയിലായി. യൂണിറ്റ് ട്രഷററായിരുന്ന പുല്ലുവഴി കാവനമാലി ഷിജോ പോളിനെയാണ് (43) കുറുപ്പംപടി എസ് ഐ പി.എം ഷമീർ അറസ്റ്റ് ചെയ്തത്.

2014-15 കാലയളവിൽ ഇയാൾ സംഘടനയുടെ ട്രഷററായി ഭാരവാഹിത്വം വഹിച്ച സമയത്ത് രണ്ട് ലക്ഷത്തോ ഇം രൂപ തിരിമറി നടത്തി തട്ടിയെന്നാണ് പോലസ് കണ്ടെത്തൽ.

യൂണിയനിലെ തൊഴിലാളികൾ ജോലി ചെയ്തതിൽ സംഘടനയുടെ ഫണ്ട് ഇനത്തിലേക്കുള്ള തുകയും ക്ഷേമനിധിയിലേക്കുള്ള തുകയും ആക്‌സിഡന്റ് ഫണ്ടിലേക്കുള്ള തുകയും ആക്‌സിഡന്റ് ലോണി ലേക്കുള്ള തിരിച്ചടവ് തുകയും, കൂലി കൊടുക്കു വാനുള്ള തുകയും സംഘടനയിൽ നിന്ന് പിരിഞ്ഞ് പോകുമ്പോൾ കൊടുക്കാനുള്ള തുകയും എല്ലാം കൂട്ടിച്ചേർത്തുള്ള തുകയാണ് ഷിജോ പോക്കറ്റിലാക്കിയത്.

സംഘടനയുടെ ഓഡിറ്റിലാണ് തിരിമറി കണ്ടെത്തിയത്. ഇതിന് ശേഷം സംഘടനയുടെ ഭാരവാഹിത്വത്തിൽ നിന്ന് ഇയാളെ നീക്കം ചെയ്യുകയും ചെയ്തിരുന്നു. തട്ടിപ്പ് നടത്തിയ പണം ആറ് മാസത്തിനകം തിരിച്ചുനല്കാമെന്ന വ്യവസ്ഥയിൽ മുദ്രപത്രത്തിൽ കരാർ എഴുതി ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. കരാർ വ്യവസ്ഥകൾ പാലിക്കാതെ വന്നപ്പോഴാണ് പ്രതിക്കെതിരെ യൂണിയൻ സെക്രട്ടറി പൊലീസിൽ പരാതിയുമായെത്തിയത്.

വഞ്ചനാ കുറ്റത്തിനാണ് പൊലീസ് ഇയാൾകതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് തെളിഞ്ഞെന്നും ഇതേത്തുടർന്ന് ഷിജോയെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും എസ് ഐ അറിയിച്ചു. കുറുപ്പംപടി കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP