Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മില്ലിന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഒമ്പതുവയസ്സുകാരൻ മരിച്ചു; മരമില്ലിന് സമീപം അനുജനെ നിർത്തിപ്പോയ ജ്യേഷ്ഠൻ സഹോദരനെ കണ്ടത് അബോധാവസ്ഥയിൽ; പാന്റ്‌സ് പകുതി ഊരിയ നിലയിൽ കണ്ടതിലും ദുരൂഹത; ശ്രാവണിന്റെ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

മില്ലിന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഒമ്പതുവയസ്സുകാരൻ മരിച്ചു; മരമില്ലിന് സമീപം അനുജനെ നിർത്തിപ്പോയ ജ്യേഷ്ഠൻ സഹോദരനെ കണ്ടത് അബോധാവസ്ഥയിൽ; പാന്റ്‌സ് പകുതി ഊരിയ നിലയിൽ കണ്ടതിലും ദുരൂഹത; ശ്രാവണിന്റെ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

രഞ്ജിത്ത് ബാബു

കാസർഗോഡ്: ഒമ്പത് വയസ്സുകാരൻ വോർക്കാടി മരമില്ലിന് സമീപം ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തുകയും പിന്നീട് ആശുപത്രിയിൽ വെച്ച് മരണമടയുകയും ചെയ്തു. മരണത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വോർക്കാടി ബേക്കറി ജംഗ്ഷന് സമീപം ക്വാർട്ടേഴ്സിൽ താമസിക്കുന്ന കർണാടക സ്വദേശികളായ നാരായണ ആചാരി-ശാരദ ദമ്പതികളുടെ മകൻ ശ്രാവൺ കുമാർ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ജ്യേഷ്ഠൻ ജിതേഷിനൊപ്പം സാധനങ്ങൾ വാങ്ങാൻ കടയിലേക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. ശ്രാവണിനെ മരമില്ലിന് സമീപം നിർത്തി ജിതേഷ് സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയി. ആറരയോടെ ജിതേഷ് തിരിച്ചുവന്നപ്പോഴാണ് മില്ലിന് സമീപം കൂട്ടിയിട്ട മരത്തടികൾക്ക് മുകളിൽ ശ്രാവണിനെ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്.

കഴുത്തിനും കാലുകളിലും മുറിവേറ്റ പാടുണ്ട്. പാന്റ്സ് പകുതി ഊരിയ നിലയിലായിരുന്നു. ശ്രാവണിനെ നാട്ടുകാർ ഉടൻ തന്നെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് സാരമുള്ളതാണെന്നറിയിച്ചതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടെയാണ് മരിച്ചത്. മരണത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്ന് മംഗളൂരു ആശുപത്രിയിൽ നിന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇന്ന് രാവിലെയോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വിവരമറിഞ്ഞ് കാസർകോട് ഡി.വൈ.എസ്‌പി എം.വി സുകുമാരൻ, കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. പ്രേംസദൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയ സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും ഉച്ചയോടെ പരിശോധനക്കെത്തി. കളിയൂർ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിയാണ് ശ്രാവൺ. ഇന്ദുജ, സാവിത്രി, ഭുവന എന്നിവർ മറ്റ് സഹോദരങ്ങളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP