Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഒസി സമരം ഒത്തുതീർപ്പായി; ടെൻഡർ നടപടികളിലെ അപാകം പരിഹരിക്കും; ടെൻഡർ നടപടികൾ ഡിസംബർ 3 വരെ നീട്ടാനും ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം

ഐഒസി സമരം ഒത്തുതീർപ്പായി; ടെൻഡർ നടപടികളിലെ അപാകം പരിഹരിക്കും; ടെൻഡർ നടപടികൾ ഡിസംബർ 3 വരെ നീട്ടാനും ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: ഐഒസി സമരം ഒത്തുതീർപ്പായി. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ലോറി ഉടമകളുമായും തൊഴിലാളി സംഘടനകളുമായും നടത്തിയ ചർച്ചയിലാണു സമരം ഒത്തുതീർപ്പായത്.

ചർച്ചയിൽ ടെൻഡർ നടപടികളിലെ അപാകം പരിഹരിക്കാമെന്നു ധാരണയിലെത്തി. ടെൻഡർ നടപടികൾ ഡിസംബർ മൂന്നുവരെ നീട്ടിവയ്ക്കാനും തീരുമാനമായി. നാളെ മുതൽ ടാങ്കറുകൾ ഓടിത്തുടങ്ങും. ഇതോടെ ദിവസങ്ങളായി ലോറി ഉടമകളും ഡീലർമാരും തൊഴിലാളികളും നടത്തിവന്ന സമരമാണ് അവസാനിക്കുന്നത്.

ഇരുമ്പനം ഐഒസിയിൽ നിന്ന് ലോഡ് പോവുന്ന വാഹനങ്ങളിൽ 10 ശതമാനമെങ്കിലും ഉള്ളവർക്കു മാത്രമേ പുതിയ ടെൻഡറിൽ പങ്കെടുക്കാൻ കഴിയുകയുള്ളു എന്ന വ്യവസ്ഥയും ലോറികളിൽ സ്പീഡ് സെൻസർ, ഓവർ സ്പിൽ സെൻസർ എന്നിവ ഘടിപ്പിക്കണമെന്ന നിബന്ധനയും ഉൾപ്പെടുത്തിയതോടെയാണ് ലോറി ഉടമകളും തൊഴിലാളികളും ഡീലർമാരും സമരം ആരംഭിച്ചത്. ശനിയാഴ്ച വൈകിട്ട് ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് ചർച്ച നടന്നെങ്കിലും മാനേജ്‌മെന്റ് ടെൻഡർ വ്യവസ്ഥകളിൽ ഉറച്ചുനിന്നതോടെ ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.

ദിവസേന 600ഓളം ലോഡ് ഇന്ധനമാണ് ഇവിടെനിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്നത്. പണിമുടക്ക് മൂന്നുദിവസം പിന്നിട്ടതോടെ ഇവിടെനിന്നുള്ള ഇന്ധനനീക്കം നിലച്ചത് സംസ്ഥാനത്തെ പെട്രോൾപമ്പുകളിൽ ഇന്ധനക്ഷാമം രൂക്ഷമാക്കിയിരുന്നു. ഏറ്റവും കൂടുതൽ പമ്പുകൾ ഐഒസിയുടേതാണെന്നിരിക്കെ സമരം നീളുന്നത് ഇന്ധനക്ഷാമത്തിന് വഴിവയ്ക്കും എന്നത് മുന്നിൽകണ്ടാണ് സർക്കാർ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് മന്ത്രിയുടെ ഓഫീസിൽ വീണ്ടും ചർച്ച നടത്തി സമരം ഒത്തുതീർപ്പാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP