Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ഐസിസിൽ ഇനിയുള്ളത് എൺപതോളം മലയാളികൾ; ഇതുവരെ കൊല്ലപ്പെട്ടത് 14 കേരളീയരും; കനകമല, ബഹ്‌റൈൻ, കൂടാളി ഷാജഹാൻ ഗ്രൂപ്പുകളിലെ മുപ്പതോളം പേർ ഇപ്പോഴും ജിഹാദി യുദ്ധത്തിൽ; ഷജീർ മംഗലശ്ശേരി കൊല്ലപ്പെട്ടതോടെ സോഷ്യൽ മീഡിയയിലെ റിക്രൂട്ടും നിശ്ചലം: ഐസിസിലെ മലയാളി ഇടപെടലുകൾ സ്ഥിരീകരിച്ച് കേരളാ പൊലീസും

ഐസിസിൽ ഇനിയുള്ളത് എൺപതോളം മലയാളികൾ; ഇതുവരെ കൊല്ലപ്പെട്ടത് 14 കേരളീയരും; കനകമല, ബഹ്‌റൈൻ, കൂടാളി ഷാജഹാൻ ഗ്രൂപ്പുകളിലെ മുപ്പതോളം പേർ ഇപ്പോഴും ജിഹാദി യുദ്ധത്തിൽ; ഷജീർ മംഗലശ്ശേരി കൊല്ലപ്പെട്ടതോടെ സോഷ്യൽ മീഡിയയിലെ റിക്രൂട്ടും നിശ്ചലം: ഐസിസിലെ മലയാളി ഇടപെടലുകൾ സ്ഥിരീകരിച്ച് കേരളാ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന 14 മലയാളികൾ കൊല്ലപ്പെട്ടതായി കേരള പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗം സ്ഥിരീകരിച്ചു. സിറിയൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഇവരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടത്. സിറിയയിലും നംഗർഹാർ തുടങ്ങിയ മേഖലകളിലുമായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ എൺപതോളം മലയാളികൾ ഇപ്പോഴുണ്ടെന്നാണ് നിഗമനം.

കണ്ണൂർ പെരിങ്ങത്തൂർ കനകമല ഗ്രൂപ്പിലെ പത്തോളംപേർ, 'ബഹ്‌റൈൻ' ഗ്രൂപ്പിലെ പത്തോളംപേർ, കാസർകോട് ഗ്രൂപ്പിലെ അവശേഷിക്കുന്ന 17 പേർ, കണ്ണൂർ കൂടാളിയിലെ ഷാജഹാൻ ഗ്രൂപ്പിലെ എട്ടോളം പേർ എന്നിവരും ഐസിസിൽചേർന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ കുറേപ്പേർ നാട്ടിലുണ്ട്. നിരീക്ഷണത്തിലുള്ള ഇവരിൽനിന്ന് പൊലീസ് വിശദമൊഴി എടുത്തിട്ടുണ്ട്.

ഐസിസിന്റെ കേരളാ തലവൻ എന്നറിയപ്പെടുന്ന ഷജീർ മംഗലശ്ശേരിയും കൊല്ലപ്പെട്ടവരിലുണ്ട്. മലയാളികളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ആകർഷിക്കാനുമായി മലയാളത്തിൽ രണ്ട് വെബ്‌സൈറ്റുകൾ നടത്തിയത് ഷജീറാണ്. ഇയാൾ അഡ്‌മിനായ അൻഫാറുൽ ഖലീഫ, അൽ മുജാഹിദുൽ എന്നീ സൈറ്റുകൾ ഇപ്പോൾ പ്രവർത്തനരഹിതമാണ്.

കാസർകോട്ടു നിന്ന് ഐസിസിലെത്തിയ നാലുപേരാണ് കൊല്ലപ്പെട്ടത്. ഹഫീസുദ്ദീൻ, യഹ്യ, മർവാൻ, മുർഷിദ് എന്നിവർ. ഐ.എസിൽ ചേർന്ന കണ്ണൂർ ജില്ലയിലെ വളപട്ടണം-പാപ്പിനിശ്ശേരി ഗ്രൂപ്പിലെ ഷമീർ പഴഞ്ചിറപ്പള്ളി, മകൻ സലീം, കണ്ണൂർ ചാലാട്ടെ ഷഫ്നാദ്, വടകരയിലെ മൻസൂർ, മലപ്പുറം കൊണ്ടോട്ടിയിലെ മൻസൂർ, മലപ്പുറം വാണിയമ്പലത്തെ മുഖദിൽ, പാലക്കാട്ടെ അബു താഹിർ, പാലക്കാട്ടെതന്നെ ഷിബി എന്നിവർ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. വളപട്ടണത്തെ മുഹമ്മദ് റിഫാലും കൊല്ലപ്പെട്ടതായി വിവരമുണ്ടെങ്കിലും സ്ഥിരീകരണമില്ല.

വളപട്ടണം ഗ്രൂപ്പിൽ ഷമീറിന്റെ ഭാര്യ, രണ്ടുമക്കൾ, മുഹമ്മദ് റിഫാലിന്റെ മാഹി സ്വദേശിയായ ഭാര്യ ഹുദ, അബ്ദുൾ മനാഫ്, മൂന്നുമക്കൾ, വളപട്ടണത്തെ തന്നെ ഷബീർ, ഭാര്യ എന്നിവർ ഇപ്പോഴും ഐസിസിനൊപ്പമുണ്ട്. കണ്ണൂർ കൂടാളിയിലെ ഷാജഹാനെ കഴിഞ്ഞമാസം ഡൽഹി പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാളിൽ നിന്നും നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഇയാൾക്കൊപ്പമുള്ള രണ്ടുപേർ ഐ.സിസ് ക്യാമ്പിലുണ്ടെന്നാണ് വിവരം. ഐസിസ് ഭീകരനായ കണ്ണൂർ എടക്കാട്ടെ മുനീറിനെ സൗദിപൊലീസ് ജയിലിലടച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP