Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐഎസിനൊപ്പം പ്രവർത്തിക്കുകയായിരുന്ന ഒരു മലയാളി കൂടി മരിച്ചു; സിറിയയിൽ കൊല്ലപ്പെട്ടത് കണ്ണൂർ വളപട്ടണം സ്വദേശി അബ്ദുൽ മനാഫ്

ഐഎസിനൊപ്പം പ്രവർത്തിക്കുകയായിരുന്ന ഒരു മലയാളി കൂടി മരിച്ചു; സിറിയയിൽ കൊല്ലപ്പെട്ടത് കണ്ണൂർ വളപട്ടണം സ്വദേശി അബ്ദുൽ മനാഫ്

കണ്ണൂർ: ഐഎസിനൊപ്പം പ്രവർത്തിക്കുകയായിരുന്ന ഒരു മലയാളി കൂടി മരിച്ചതയായി സൂചന. കണ്ണൂർ വളപട്ടണം സ്വദേശി അബ്ദുൽ മനാഫ് സിറിയയിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു.

സിറിയയിലുള്ള മയ്യിൽ സ്വദേശി അബ്ദുൽ ഖയ്യൂമാണു വിവരം നാട്ടിലെ ബന്ധുക്കളെ വാട്‌സാപ്പിൽ അറിയിച്ചതെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മരണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ സിറിയയിൽ കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം 16 ആയതായാണു പൊലീസിന്റെ കണക്ക്.

കണ്ണൂർ ജില്ലയിൽ നിന്നുള്ള അഞ്ചുപേരുടെ മരണം അടുത്തിടെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇനിയും എൺപതോളം മലയാളികൾ സിറിയയിലെ ഐഎസ് താവളങ്ങളിലുണ്ടെന്നാണു നിഗമനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP