Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓർഡർ ചെയ്യാതെ തളിപ്പറമ്പിലെത്തിയത് 11 ഇസ്ലാമിക ഗ്രന്ഥങ്ങൾ: പാഴ്‌സലായി സ്ത്രീകളുടെ പേരിൽ പുസ്തകം എത്തിയതിൽ ദുരൂഹതയെന്ന് നാട്ടുകാർ; പരാതി ഇല്ലാത്തതിനാൽ അന്വേഷണം നടത്താതെ പൊലീസും

ഓർഡർ ചെയ്യാതെ തളിപ്പറമ്പിലെത്തിയത് 11 ഇസ്ലാമിക ഗ്രന്ഥങ്ങൾ: പാഴ്‌സലായി സ്ത്രീകളുടെ പേരിൽ പുസ്തകം എത്തിയതിൽ ദുരൂഹതയെന്ന് നാട്ടുകാർ; പരാതി ഇല്ലാത്തതിനാൽ അന്വേഷണം നടത്താതെ പൊലീസും

തളിപ്പറമ്പ്: വിദേശത്തുനിന്ന് സ്ത്രീകളുടെ പേരിൽ പുസ്തകങ്ങൾ പാഴ്‌സലായി എത്തിയതിൽ ദുരൂഹതകളേറെ. തളിപ്പറമ്പിനു സമീപം മാവിച്ചേരി, കുറുമാത്തൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കാണു മത പ്രചാരണവുമായി ബന്ധപ്പെട്ട പുസ്തകൾ എത്തിയത്.

ഈജിപ്തിലെ അലക്‌സാൻഡ്രിയയിൽ നിന്നാണ് ഇസ്‌ലാമിക് മെസേജ് സൊസൈറ്റി എന്ന സംഘടനയുടെ പേരിൽ ഇവ എത്തിയത്. ഇംഗ്‌ളിഷിലും ഉറുദുവിലുമുള്ള 11 ഗ്രന്ഥങ്ങളാണ് എത്തിയത്. ഇവർ പുസ്തകങ്ങൾ ആവശ്യപ്പെട്ടിരുന്നില്ല. ഇവിടെയുള്ള ഏതെങ്കിലും സംഘടനകൾ സംഘടിപ്പിച്ചു നൽകുന്ന വിലാസത്തിൽ പുസ്തകങ്ങൾ അയച്ചതാവാമെന്നാണു കരുതുന്നത്.

ഇതു സംബന്ധിച്ചു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പുസ്തകങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഡിവൈഎസ്‌പി കെ.വി.വേണുഗോപാൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP