Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഭയിൽ ഭൂമിവിവാദം ആളിക്കത്തിച്ച വൈദികൻ വിശുദ്ധ കുർബാന അർപ്പിക്കേണ്ടെന്ന് വിശ്വാസികൾ; തൊടുപുഴയിലെ ഡിവൈൻ മേഴ്‌സി പള്ളിയിൽ തിരുനാളിന് മാർ ജോസ് പുത്തൻവീട്ടിൽ എത്തുന്നതിന് എതിരെ വലിയ പ്രതിഷേധം; നഗരമെങ്ങും പോസ്റ്ററുകൾ ഉയർന്നതോടെ പുത്തൻ വീട്ടിലിനെ മാറ്റി സഭാ അധികാരികൾ

സഭയിൽ ഭൂമിവിവാദം ആളിക്കത്തിച്ച വൈദികൻ വിശുദ്ധ കുർബാന അർപ്പിക്കേണ്ടെന്ന് വിശ്വാസികൾ; തൊടുപുഴയിലെ ഡിവൈൻ മേഴ്‌സി പള്ളിയിൽ തിരുനാളിന് മാർ ജോസ് പുത്തൻവീട്ടിൽ എത്തുന്നതിന് എതിരെ വലിയ പ്രതിഷേധം; നഗരമെങ്ങും പോസ്റ്ററുകൾ ഉയർന്നതോടെ പുത്തൻ വീട്ടിലിനെ മാറ്റി സഭാ അധികാരികൾ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തിൽ വിഷയം വീണ്ടും ചൂടുപിടിക്കുന്നു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ഉൾപ്പെടെ പ്രതിക്കൂട്ടിലാക്കാനാണ് നീക്കം നടന്നത്. ഇതിനെതിരെ വലിയ പ്രതിഷേധവും ഉയർന്നു. സീറോമലബാർ സഭയിൽ ആരാധനാക്രമ സംബന്ധമായി സഭാതലവനെയും സഭാസിനഡിനെയും ഒതുക്കാനായി ഭൂമിവിവാദം കുത്തിപ്പൊക്കുന്ന എറണാകുളം വിമതവൈദിക ലോബിക്ക് എതിരെ വലിയ പ്രതിഷേധമാണ് ഇപ്പോൾ സഭയിൽ ഉയരുന്നത്.

തൊടുപുഴ നഗരത്തിലെ ഡിവൈൻ മേഴ്സി പള്ളിയിൽ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് ഉച്ചതിരിഞ്ഞു മൂന്നു മുപ്പതിനുള്ള വിശുദ്ധ കുർബാന നടത്തുന്ന മുഖ്യ കാർമികൻ മാർ ജോസ് പുത്തൻ വീട്ടിലിനെതിരെ വ്യാപക പ്രതിഷേധമാണ് ഇടവകയിൽ ഉയരുന്നത്. എറണാകുളം -അങ്കമാലി അതിരൂപതയിലെ സഹായ മെത്രാനായ മാർ ജോസ് പുത്തൻവീട്ടിലാണ് ചടങ്ങിന്റെ മുഖ്യ കാർമികൻ. ഇതിനെതിരെ വലിയ പ്രതിഷേധം സഭയിൽ ഉയരുകയും ഇടവകയിൽ പോസ്റ്റർ പതിച്ച് പ്രതിഷേധിക്കുകയുമാണ് വിശ്വാസികൾ.

എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമിവിവാദം ആളിക്കത്തിക്കാനും വിമത വൈദികർക്കും എഎംടി എന്ന സംഘടനക്ക് ആളെക്കൂട്ടാനും മാർ പുത്തൻവീട്ടിലിന്റെ ഇടപെട്ടു എന്ന ആരോപണം ഉയർത്തിയാണ് പോസ്റ്ററുകൾ. ഇത് നേരത്തെ തന്നെ ഇടവകയിൽ വലിയ ചർച്ചയ്ക്ക് കാരണമായിരുന്നു. ഇതിനിടെ ആണ്. കോതമംഗലം രൂപതയിലെ പള്ളിയായ ഡിവൈൻ മേഴ്സി പള്ളിയിൽ മാർ പുത്തൻവീട്ടിലെത്തുന്നതും കുർബാനർപ്പിക്കുന്നതുമായ തീരുമാനം ഉണ്ടായത്. ഇതിനെതിരെ തൊടുപുഴയിലെ വിശ്വാസികൾ ശക്തമായി രംഗത്തെത്തുന്നു.

തൊടുപുഴ നഗരമദ്ധ്യത്തിലുള്ള പള്ളിയുടെ പരിസരത്തും തൊടുപുഴ നഗരത്തിലും മാർ പുത്തൻവീട്ടിലിനെതിരെ വ്യാപകമായ പോസ്റ്ററുകൾ ഉയർന്നിട്ടുണ്ട്. വിശ്വാസിസമൂഹത്തിൽ പിതാക്കന്മാർക്ക് വിശ്വാസ്യത നഷ്ടപ്പെടുന്നതിന്റെ തെളിവാണ് ഈ പോസ്റ്ററുകൾ എന്ന വിലയിരുത്തലും ഉയരുന്നു. കുവൈറ്റിലെ മാർ പുത്തൻവീട്ടിലിന്റെ സന്ദർശനം നേരത്തെ വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് റദ്ദാക്കിയിരുന്നു. സംഭവം വിവാദമായതതോടെ പുത്തൻ വീട്ടിലിനെ മാറ്റിയെന്നും വിവരമുണ്ട്.

തൊടുപുഴ ഒളമറ്റം ഡിവൈൻ മേഴ്സി പള്ളിയിലെ വിശുദ്ധ കുർബാനയ്ക്കാണ് മാർ ജോസ് പുത്തൻവീട്ടിൽ എത്തേണ്ടിയിരുന്നത്. ഇന്നലെ രാത്രിയിൽ നഗരത്തിലുടനീളം മാർ പുത്തൻവീട്ടിനെതിരെ പോസ്റ്ററുകൾ ഉയർന്നതോടെയാണ് വിവാദമുണ്ടായത്. തുടർന്ന് കോതമംഗലം രൂപതാകേന്ദ്രത്തിലേക്കും വിശ്വാസികളുടെ ഫോൺ കോളുകൾ എത്തിയെന്നും സംഭവം വിവാദമാകുകയും ചടങ്ങിനെ ബാധിക്കുമെന്നും കണ്ടതോടെ മാർ പുത്തൻവീട്ടിലിനെ മാറ്റിയെന്ന വിവരമാണ് പുറത്തുവരുന്നത്.

മാർ ജോസെഫ് പുത്തൻവീട്ടിലിനു പകരം കോതമംഗലം രൂപതയിലെ ഏതെങ്കിലും മുതിർന്ന വൈദികർ ഇന്ന് ഉച്ചതിരിഞ്ഞു മൂന്നരയ്ക്കുള്ള കുർബാനയർപ്പിക്കുമെന്നും രൂപതാകേന്ദ്രത്തിൽ നിന്നും അറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP