Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടതു സർക്കാരിന്റെ ന്യൂനപക്ഷ സ്‌നേഹം വെറും കാപട്യം; സാമ്പത്തിക സംവരണ നീക്കം സർക്കാരിന്റെ ദളിത്-പിന്നോക്ക സമീപനത്തിന് ഉദാഹരണം; മലബാറിൽ ഹയർ സെക്കന്ററി സീറ്റ് അനുവദിച്ചതിൽ വീഴ്ചവരുത്തിയതിനെതിരെ പ്രക്ഷോഭം തുടങ്ങും; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതിന് തിരിച്ചടിയുണ്ടാകുമെന്നും വിലയിരുത്തി മുസ്‌ളീം ലീഗ്

ഇടതു സർക്കാരിന്റെ ന്യൂനപക്ഷ സ്‌നേഹം വെറും കാപട്യം; സാമ്പത്തിക സംവരണ നീക്കം സർക്കാരിന്റെ ദളിത്-പിന്നോക്ക സമീപനത്തിന് ഉദാഹരണം; മലബാറിൽ ഹയർ സെക്കന്ററി സീറ്റ് അനുവദിച്ചതിൽ വീഴ്ചവരുത്തിയതിനെതിരെ പ്രക്ഷോഭം തുടങ്ങും; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതിന് തിരിച്ചടിയുണ്ടാകുമെന്നും വിലയിരുത്തി മുസ്‌ളീം ലീഗ്

മലപ്പുറം: ഇടതു സർക്കാരിന്റെ ന്യൂനപക്ഷ സ്‌നേഹം വെറും കാപട്യമാണെന്നും മൗലിക വിഷയങ്ങളിലും സർക്കാർ പുലർത്തുന്നത് പിന്നാക്ക, ദളിത് വിരുദ്ധ സമീപനമാണെന്നും മുസ്‌ളീം ലീഗ്. മലപ്പുറത്ത് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ലീഗിന്റെ ആരോപണം. മലബാറിൽ ഹയർ സെക്കന്ററി സീറ്റ് അനുവദിക്കുന്നതിൽ വീഴ്ച വരുത്തിയതുൾപ്പെടെ ഉള്ള കാര്യങ്ങൾ സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ നിലപാടിനു തെളിവാണെന്നും യോഗം വിലയിരുത്തിയതായി നേതാക്കൾ പറഞ്ഞു. പുറമേക്ക് ന്യൂനപക്ഷത്തോടൊപ്പമാെണന്ന് നടിക്കുകയും എന്നാല് സുപ്രധാന വിഷയങ്ങളില് പോലും അവരെ തകര്ക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്യുന്നതായാണ് അനുഭവം.

കെ.എം.മാണിയെ യുഡിഎഫിൽ തിരിച്ചെത്തിക്കാൻ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി നടത്തിയ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച യോഗം അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. യുഡിഫുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ബിജെപി മുതലെടുക്കുമെന്നതിനാൽ കേരള കോൺഗ്രസിനെ തിരിച്ചെത്തിക്കേണ്ടത് നിർണായകമായിരുന്നുവെന്നാണ് യോഗം വിലയിരുത്തിയത്.

ഇടതു സർക്കാരിന്റെ നയം പിന്നോക്ക, ദളിത് വിരുദ്ധമാണ്. സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള നീക്കം അതിന്റെ പ്രകടമായ ഉദാഹരണമാണ്. ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളെ തകർക്കാനാണ് സിപിഎം ശ്രമം. ഇടതുപക്ഷം ദീർഘകാലം ഭരിച്ച ബംഗാളിൽ മുസ്ലിം പിന്നാക്കാവസ്ഥ എന്താണെന്ന് സച്ചാർ കമ്മിറ്റി കണ്ടെത്തിയതാണ്. വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനവിരുദ്ധ സർക്കാറിനെതിരായ വികാരം പ്രതിഫലിക്കുമെന്നും ലീഗ് നേതാക്കൾ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് അണികളെ സജ്ജരാക്കുന്നതിന്റെ ഭാഗമായി എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും യോഗം ചേരും. തിങ്കളാഴ്ച നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ ഇതിനാവശ്യമായ നടപടികള് സ്വീകരിക്കും. ബിജെപിക്ക് പകരം നില്ക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ. അതുകൊണ്ടാണ് കോൺഗ്രസിനൊപ്പം ഉറച്ചു നില്ക്കുന്നത്. മതനിരപേക്ഷ കക്ഷികളെ യോജിപ്പിച്ച് ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടണമെന്നുള്ള കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് തന്നെയാണ് മാണിയുടെ കാര്യത്തിൽ ലീഗും സ്വീകരിച്ചതെന്ന് പ്രവർത്തക സമിതി അംഗങ്ങൾ യോഗത്തിൽ പറഞ്ഞു.

വി.കെ.ഇബ്രാഹീംകുഞ്ഞ് സമർപ്പിച്ച ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് യോഗം ചർച്ച ചെയ്തു. കോൺഗ്രസ് സംഘടനാ സംവിധാനത്തിലെ പോരായ്മയും താഴെത്തട്ടിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലുണ്ടായ വീഴ്ചയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പ്ലസ് ടു സീറ്റ് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികള് സംഘടിപ്പിക്കാനും പാർട്ടി തീരുമാനിച്ചതായി നേതാക്കൾ പറഞ്ഞു. ലീഗ് എംഎൽഎമാരുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളെ സമിതി അഭിനന്ദിച്ചു. ദേശീയ ജനറൽ് സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീര് എംപി, എംപി അബ്ദുസമദ് സമദാനി എന്നിവർ വാർ്ത്തസമ്മേളനത്തിൽ പങ്കടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP