Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംസ്ഥാനത്തെ ഏഴ് ഹാർബറുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നബാർഡ് 75 കോടി രൂപ അുവദിക്കും; മൂന്ന് വർഷമായി നാമമാത്ര കേന്ദ്ര ഫണ്ടാണ് അനുവദിച്ചിട്ടുള്ളത്; കേന്ദ്ര ഫണ്ടിൽ കുറവ് വന്നതിൽ കേന്ദ്രവിഹിതമായ 85 കോടി രൂപ സംസ്ഥാന സർക്കാർ അധികമായി ചെലവഴിച്ചിരുന്നുവെന്ന് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ

സംസ്ഥാനത്തെ ഏഴ് ഹാർബറുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നബാർഡ് 75 കോടി രൂപ അുവദിക്കും; മൂന്ന് വർഷമായി നാമമാത്ര കേന്ദ്ര ഫണ്ടാണ് അനുവദിച്ചിട്ടുള്ളത്; കേന്ദ്ര ഫണ്ടിൽ കുറവ് വന്നതിൽ കേന്ദ്രവിഹിതമായ 85 കോടി രൂപ സംസ്ഥാന സർക്കാർ അധികമായി ചെലവഴിച്ചിരുന്നുവെന്ന് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ഹാർബറുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഒന്നാം ഘട്ടമായി 75 കോടി രൂപ നബാർഡ് അനുവദിക്കുമെന്ന് ഫിഷറീസ് ഹാർബർ എൻജിനീയറിങ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ അറിയിച്ചു. ധനകാര്യ മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്കിന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഹാർബറുകളുടെ നിർമ്മാണം കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനവുമായി സഹകരിച്ചാണ് പൂർത്തീകരിച്ചു വന്നത്. 60:40 അനുപാതത്തിലായിരുന്നു കേന്ദ്രം ഫണ്ട് അനുവദിച്ചിരുന്നത്. എന്നാൽ മൂന്ന് വർഷമായി നാമമാത്ര കേന്ദ്ര ഫണ്ടാണ് അനുവദിച്ചിട്ടുള്ളത്. കേന്ദ്ര ഫണ്ടിൽ കുറവ് വന്നതിൽ കേന്ദ്രവിഹിതമായ 85 കോടി രൂപ സംസ്ഥാന സർക്കാർ അധികമായി ചെലവഴിച്ചിരുന്നു. എന്നാൽ ഈ തുക ഇതുവരെ കേന്ദ്ര സർക്കാർ തിരികെ നൽകിയിട്ടില്ല. ഇതിനാലാണ് ബജറ്റിൽ അനിവദിച്ച 25 കോടിക്കു പുറമേ 75 കോടി കൂടി നബാർഡിൽ നിന്ന് ലഭ്യമാക്കി നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമം നടത്തുന്നത്.

രണ്ട് ഗഡുക്കളായിട്ടാണ് നബാർഡ് തുക അനുവദിക്കുന്നത്. ഒന്നാം ഗഡുവായി അനുവദിക്കുന്ന 75 കോടിയുടെ നിർമ്മാണം പൂർത്തിയാക്കുന്നതോടെ രണ്ടാം ഗഡു ഫണ്ടും അനുവദിക്കുമെന്ന് നബാർഡ് തത്വത്തിൽ അംഗീകരിച്ചതായി മന്ത്രി വ്യക്തമാക്കി.

ഏഴു ഹാർബറുകളുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് നബാർഡ് സഹായത്തോടെ പൂർത്തീകരിക്കുന്നത്. ഓരോ ഹാർബറിനുമുള്ള ബജറ്റ് വിഹിതം കൂടി ഉൾപ്പെടുത്തി ആർത്തുങ്കൽ ഹാർബറിന് 10 കോടി രൂപയും, താനൂർ 20, വെള്ളയിൽ 10, തോട്ടപ്പള്ളി 20, കാസർകോഡ് 20, കായംകുളം 10, നീണ്ടകര 10 കോടി രൂപയുമാണ് ആദ്യ ഘട്ടമായി ചെലവഴിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP