Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു പ്ലാവുമോഷ്ടാവിനെ ശിക്ഷിക്കാനെടുത്ത സമയം 18 വർഷം! ഓഫീസ് വളപ്പിലെ പ്ലാവ് വീട്ടിലേക്കു സർക്കാർ ചെലവിൽ മുറിച്ചു കടത്തിയ ഉദ്യോഗസ്ഥൻ കുറ്റക്കാരനെന്നു സുപ്രീം കോടതി

ഒരു പ്ലാവുമോഷ്ടാവിനെ ശിക്ഷിക്കാനെടുത്ത സമയം 18 വർഷം! ഓഫീസ് വളപ്പിലെ പ്ലാവ് വീട്ടിലേക്കു സർക്കാർ ചെലവിൽ മുറിച്ചു കടത്തിയ ഉദ്യോഗസ്ഥൻ കുറ്റക്കാരനെന്നു സുപ്രീം കോടതി

യിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന തത്ത്വശാസ്ത്രത്തിൽ അധിഷ്ഠിതമായാണ് നമ്മുടെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത്. ചിലപ്പോൾ ചില പാളിച്ചകൾ ഉണ്ടാകാറുണ്ടെങ്കിലും അത് മിക്കവാറും പാലിക്കാറുമുണ്ട്. യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താനായിരിക്കണം ചില കേസുകൾ തെളിയാൻ കാലതാമസമെടുക്കുന്നത്. ഓഫീസ് വളപ്പിലെ പ്ലാവ് സ്വകാര്യ ആവശ്യത്തിനായി സ്വന്തം വീട്ടിലേക്ക് കടത്തിയ ഉദ്യോഗസ്ഥൻ തെറ്റുകാരനാണെന്ന് കണ്ടെത്താൻ നീണ്ട 18 വർഷങ്ങൾ നിയമയുദ്ധം വേണ്ടി വന്നതും ഇക്കാരണത്താലായിരിക്കാം. കേരള വികലാംഗ ക്ഷേമ കോർപ്പറേഷന്റെ മുൻ മാനേജിങ് ഡയറക്ടറായ ആന്റണി കർഡോസയാണ് ഓഫീസ് വളപ്പിലെ പ്ലാവ് കടത്തിയതിന് ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. റിട്ടയർ ചെയ്ത് വിശ്രമജീവിതം നയിക്കുമ്പോഴാണ് ഇയാൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞിരിക്കുന്നത്. ജസ്റ്റിസ് ദീപക്ക് മേത്ത, ജസ്റ്റിസ് യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് ഇതു സംബന്ധിച്ച കീഴ്‌ക്കോടതിയുടെ വിധി അംഗീകരിച്ചിരിക്കുന്നത്. ഈ പ്ലാവ് മുറിച്ച് വികലാംഗ കോർപ്പറേന്റെ കോമ്പൗണ്ടിൽ സൂക്ഷിക്കുകയായിരുന്നുവെന്നാണ് 1997 ഒക്ടോബറിൽ തയ്യാറാക്കിയ എഫ്‌ഐആർ സൂചിപ്പിക്കുന്നത്. ആന്റണി കർഡോസ എംഡി യായപ്പോൾ ഈ മരം സൗകര്യമപ്രദമായി മുറിച്ച് കഷണങ്ങളാക്കുകയും തന്റെ വസതിയിലേക്ക് കടത്തുകയുമായിരുന്നു.

മരം കടത്തുന്നതിനുള്ള ലേബർ ചാർജായ 690 രൂപ പോലും ഓഫീസ് അക്കൗണ്ടിൽ നിന്നാണ് നൽകിയതെന്ന് ഇക്കഴിഞ്ഞ 14ന് പുറപ്പെടുവിച്ച സുപ്രീം കോടതിയവിധിയിൽ പറയുന്നുണ്ട്. ഈ ചെലവുകൾ കോർപ്പറേഷന്റെ അക്കൗണ്ട് ബുക്കിൽ ഉൾപ്പെടുത്തിയിട്ടുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

ആന്റണി കർഡോസ വികലാംഗ കോർപ്പറേഷന്റെ എംഡിയായിരിക്കുമ്പോൾ 10,000 രൂപ വരുന്ന പ്ലാവ് മോഷ്ടിക്കുകയെന്ന തെററായ ഉദ്ദേശ്യത്തോടെ അത് മുറിച്ച് കോർപ്പറേഷന്റെ പൂജപ്പുരയിലുള്ള ഭൂമിയിൽ സൂക്ഷിക്കുകയായിരുന്നുവെന്നാണ് എഫ്‌ഐആർ പറുന്നത്. 2000ത്തിൽ അഴിമതിയുടെ പേരിൽ ആന്റണി കുറ്റക്കാരനാണെന്ന് ഒരു സ്‌പെഷ്യൽ കോടതി കണ്ടെത്തുകയും മൂന്ന് വർഷത്തെ തടവിനും പിഴയ്ക്കും വിധിക്കുകയും ചെയ്തിരുന്നു. 2011 മാർച്ചിൽ കേരള ഹൈക്കോടത് ആന്റണിയുടെ അപ്പീൽ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ പ്ലാവ് തന്റെ വീട്ടിൽ അതേ പടി നിലകൊള്ളുന്നുണ്ടെന്നും തന്റെ ആവശ്യത്തിനായി അത് ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു ആന്റണി തുടർന്ന് സുപ്രീം കോടതിയിൽ ബോധിപ്പിച്ചത്. എന്നാൽ സുപ്രീം കോടതി ബെഞ്ച് ആന്റണിയുടെ വാദങ്ങൾ തള്ളുകയും കീഴ്‌ക്കോടതി വിധി അംഗീകരിക്കുകയുമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP