Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജേക്കബ് ജോബിന്റെ സസ്‌പെൻഷൻ നീട്ടി

തിരുവനന്തപുരം: അഖിലേന്ത്യാ സർവീസസ് അച്ചടക്ക ചട്ടങ്ങൾ പ്രകാരം ജേക്കബ് ജോബിന്റെ സസ്‌പെഷൻ കാലാവധി നവംബർ 24 മുതൽ മുപ്പത് ദിവസത്തേക്ക് കൂടി നീട്ടി. ചന്ദ്രബോസ് കൊലക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് തൃശൂർ എസ്‌പിയായിരുന്ന ജേക്കബ് ജോബിന് വിനയായത്.

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ രഹസ്യമായി സഹായിച്ചെന്ന ആരോപണത്തെ തുടർന്നാണ് ഇദ്ദേഹം സസ്‌പെൻഷനിലായത്. ജേക്കബ് ജോബിനെതിരായ അന്വേഷണം തുടരുന്നുണ്ട്. ജേക്കബ് ജോബ് മൂന്നുതവണ നിസാമുമായി കൂടിക്കാഴ്ച നടത്തിയെന്ന് തെളിഞ്ഞതോടെയായിരുന്നു സസ്‌പെൻഷൻ. നിസാമിനെ ഒറ്റയ്ക്ക് കണ്ടതായി തൃശ്ശൂർ മുൻ കമ്മീഷണർ ജേക്കബ് ജോബ് സമ്മതിച്ചിരുന്നു. എന്നാൽ കമ്മീഷണറെന്ന നിലയിൽ ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് നിസാമിനെ കണ്ടതെന്നായിരുന്നു ജേക്കബ് ജോബിന്റെ വാദം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP