Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടതിയിൽ കീഴടങ്ങാൻ കോൺഗ്രസ് നേതാവ് എത്തിയത് ഔദ്യോഗിക കാറിൽ; സുഖജീവിതത്തിനു വിട പറഞ്ഞ് ജേക്കബ് സ്റ്റീഫനു ഇനി അഴിയെണ്ണാം

കോടതിയിൽ കീഴടങ്ങാൻ കോൺഗ്രസ് നേതാവ് എത്തിയത് ഔദ്യോഗിക കാറിൽ; സുഖജീവിതത്തിനു വിട പറഞ്ഞ് ജേക്കബ് സ്റ്റീഫനു ഇനി അഴിയെണ്ണാം

കോട്ടയം: സൂര്യനെല്ലി കേസിലെ പത്താം പ്രതിയും കോൺഗ്രസ് നേതാവുമായ ജേക്കബ് സ്റ്റീഫൻ ഒടുവിൽ കോടതിയിൽ കീഴടങ്ങി. കാർഷിക ഗ്രാമവികസന ബാങ്കിന്റെ പ്രസിഡന്റ് കൂടിയായ ജേക്കബ് ഔദ്യോഗിക വാഹനത്തിലാണ് കീഴടങ്ങാൻ എത്തിയത്. ഇയാൾക്കൊപ്പം ഏഴാം പ്രതിയും കേരള കോൺഗ്രസ് എം നേതാവുമായ അഡ്വ. ജോസ് നെടുംതകിടിയിലും കീഴടങ്ങിയിട്ടുണ്ട്. ഇന്നലെ പകൽ മൂന്നിനാണ് ഇരുവരും കോട്ടയത്തെ പ്രത്യേക കോടതിയിൽ ഹാജരായത്. കാർഷിക ഗ്രാമവികസനബാങ്കിന്റെ പ്രസിഡന്റു കുടിയായ ജേക്കബ് സ്റ്റീഫൻ ബാങ്കിന്റെ ഔദ്യോഗിക വാഹനത്തിലാണ് കോടതിയിൽ എത്തിയത്. ഇരുവരെയും പൂജപ്പുര സെൻട്രൽ ജയിലിലേ്ക്ക് അയച്ചു. വിചാരണക്കോടതിയിൽ കീഴടങ്ങുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇവർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തളളിയിരുന്നു. ഇതിനെത്തുടർന്നാണ് കീഴടങ്ങൽ.

സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് ഏപ്രിൽ നാലിനാണ് കേസിലെ 23 പ്രതികൾക്ക് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയുണ്ടായത്. ഇതേ തുടർന്ന് വിവിധ ഘട്ടങ്ങളിലായി 21 പ്രതികൾ കോടതിയിൽ കീഴടങ്ങി. എന്നാൽ വാറണ്ട് കൈപ്പറ്റിയ ശേഷം ജേക്കബ് സ്റ്റീഫനും ജോസ് നെടുംതകിടിയിലും ഒളിവിൽ പോയി. ഇവരുടെ സ്വത്ത് കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടതോടെ ഇരുവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിചാരണക്കോടതിയിൽ കീഴടങ്ങുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തളളി. ആറാഴ്ചക്കുള്ളിൽ കോട്ടയത്തെ പ്രത്യേക കോടതിയിൽ കീഴടങ്ങാൻ ജൂലൈ 15ന് സൂപ്രീംകോടതി നിർദേശിച്ചെങ്കിലും പ്രതികൾ അനുസരിച്ചിരുന്നില്ല. ഏഴുവർഷം കഠിനതടവും 10,000 രൂപ പിഴയുമായിരുന്നു ഇരുവർക്കും പ്രത്യേകകോടതി ശിക്ഷ വിധിച്ചിരുന്നത്.

കോട്ടയം ഡിഡിസി സെക്രട്ടറിയും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായിരിക്കെയാണ് ജേക്കബ് സ്റ്റീഫൻ സൂര്യനെല്ലി കേസിൽ പിടിയിലായത്. ഉമ്മൻ ചാണ്ടിയുടെ വലംകൈയും ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പ് നേതാവുമായിരുന്ന ഇയാളെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കാനായിരുന്നു ആദ്യം മുതലേയുള്ള ശ്രമം. എ കെ ആന്റണിയായിരുന്നു അന്ന് മുഖ്യമന്ത്രി. ജേക്കബ് സ്റ്റീഫനു പുറമെ പി ജെ കുര്യനും കേരള കോൺഗ്രസ് എം നേതാവ് അഡ്വ. ജോസ് നെടുംതകിടിയിലുമെല്ലാം ആരോപണവിധേയരായതോടെയാണ് യുഡിഎഫ് സർക്കാർ കേസ് തേയ്ച്ചു മായ്ച്ചു കളയാൻ ശ്രമിച്ചത്. വിചാരണയും നടപടികളുമെല്ലാം പുരോഗമിച്ചപ്പോഴും കോട്ടയം സഹകരണ കാർഷിക ഗ്രാമവികസനബാങ്കിന്റെ പ്രസിഡന്റ് പദവിയിൽനിന്നു ജേക്കബ് സ്റ്റീഫനെ ഡിസിസി നേതൃത്വം മാറ്റിയില്ല. നിലവിൽ ഇയാൾ അയർക്കുന്നം സർവീസ് സഹകരണബാങ്കിന്റെ ഡയറക്ടർ ബോർഡംഗവുമാണ്.

96 ൽ ഇടുക്കിയിലെ സൂര്യനെല്ലി സ്വദേശിനിയായ ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയെ സ്‌നേഹം നടിച്ച് തട്ടിക്കൊണ്ടുപോകുകയും, തുടർന്നുള്ള നാല്പതുദിവസം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ നിരവധി പ്രമുഖരും രാഷ്ട്രീയക്കാരും ഉൾപ്പെട്ടിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP