Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൈപ്പിട്ട് മൂടിയ സത്യം 30 സെന്റ്, പൈപ്പിന് മുകളിൽ പണിതത് 15 നില, സെന്റിന് വില 30 ലക്ഷം, ആകെ മതിപ്പു വില 900 ലക്ഷം, സത്യസന്ധർ 5, സത്യത്തിന് മുഖം സീവേജ് പൈപ്പു പോലെ! പാറ്റൂർ വിഷയത്തിലെ ഹൈക്കോടതി വിമർശനത്തിന് പിന്നിലെ അഞ്ചാം പാഠത്തിൽ സത്യത്തിന്റെ കണക്കുമായി ഡോ. ജേക്കബ് തോമസ്

പൈപ്പിട്ട് മൂടിയ സത്യം 30 സെന്റ്, പൈപ്പിന് മുകളിൽ പണിതത് 15 നില, സെന്റിന് വില 30 ലക്ഷം, ആകെ മതിപ്പു വില 900 ലക്ഷം, സത്യസന്ധർ 5, സത്യത്തിന് മുഖം സീവേജ് പൈപ്പു പോലെ! പാറ്റൂർ വിഷയത്തിലെ ഹൈക്കോടതി വിമർശനത്തിന് പിന്നിലെ അഞ്ചാം പാഠത്തിൽ സത്യത്തിന്റെ കണക്കുമായി ഡോ. ജേക്കബ് തോമസ്

തിരുവനന്തപുരം: പാറ്റൂർ കേസിൽ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനമുണ്ടായത് ഇന്നാണ്. ഊഹാപോഹങ്ങൾ ആണ് വസ്തുതകൾ ആയി ജേക്കബ് തോമസ് അവതരിപ്പിക്കുന്നത് എന്നു പരാമർശിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി രംഗത്തെത്തിയത്. ജേക്കബ് തോമസ് ഒഴികെ മറ്റുള്ളവർ അഴിമതിക്കാരെന്നാണ് അദ്ദേഹം ലോകായുക്തയിൽ നൽകിയ റിപ്പോർട്ട് വായിച്ചാൽ തോന്നുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു.

കോടതിയിൽ നിന്നും വിമർശനം വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു കൊണ്ട് ജേക്കബ് തോമസ് രംഗത്തെത്തി. അഞ്ചാം പാഠം സത്യത്തിന്റെ കണക്ക് എന്നു പറഞ്ഞു കൊണ്ടാണ് ജേക്കബ് തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പൈപ്പിട്ട് മൂടിയ സത്യം 30 സെന്റ്, പൈപ്പിന് മുകളിൽ പണിതത് 15 നില, സെന്റിന് വില 30 ലക്ഷം, ആകെ മതിപ്പു വില 900 ലക്ഷം, സത്യസന്ധർ 5, സത്യത്തിന് മുഖം സീവേജ് പൈപ്പു പോലെ!- ജേക്കബ് തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്. പാറ്റൂർ ഭൂമി ഇടപാടിനെ കുറിച്ച് പരാമർശിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

കേസ് എടുക്കുന്നതിനു മുൻപ് വിജിലൻസ് ഡിവൈഎസ്‌പി സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് അടുത്ത ബുധനാഴ്ച ഹാജരാക്കാൻ ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. പാറ്റൂർ ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ സമർപ്പിച്ച ഹർജി പരിഗണിക്കവെ ആണ് വിമർശനം. പാറ്റൂർ കേസിലെ ഭൂമി പതിവ് രേഖകൾ അപൂർണ്ണമാണ് എന്ന് വിജിലൻസ് ഡയറക്ടർ ആയിരിക്കെ ജേക്കബ് തോമസ് ലോകായുക്തയിൽ റിപ്പോർട്ട് നൽകിയിരുന്നു.

ഇതിന്മേൽ ഹൈക്കോടതി ജേക്കബ് തോമസിനെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.നേരത്തെയും ജേക്കബ് തോമസിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. കേസിൽ റിപ്പോർട്ട് ഹാജരാക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഹാജരാക്കിയില്ലെന്നായിരുന്നു നേരത്തെ വിമർശിച്ചത്. ഭൂപതിവ് രേഖ വ്യാജമെന്ന് ജേക്കബ് തോമസ് അറിയിച്ചിരുന്നു. ഇതിന്മേൽ വിശദീകരണം ആവശ്യപ്പെട്ടിട്ടും നൽകുന്നില്ലെന്ന് കോടതി. റിപ്പോർട്ട് നൽകാമെന്ന് പറഞ്ഞിട്ടും ഇതുവരെ നൽകാത്ത ജേക്കബ് തോമസിന്റെ നടപടി ശരിയല്ലെന്ന് കോടതി.

നേരത്തെ കോടതിയിൽ ഹാജരാക്കിയത് അസൽ രേഖയാണെന്നും ഇതോടൊപ്പമുള്ള മറ്റു രേഖകളിലാണ് കൃത്രിമത്വം നടന്നതെന്ന് സംശയിക്കുന്നതായും ജേക്കബ് തോമസ് ഹൈക്കോടതിയിൽ നേരിട്ടെത്തി അറിയിച്ചിരുന്നു. ഇതേതുടർന്നു വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു. എന്നാൽ സത്യവാങ്മൂലം നൽകുന്നതിൽ വീഴ്ച വരുത്തിയതിനും കോടതി ജേക്കബ് തോമസിനെ വിമർശിച്ചിരുന്നു.

പാറ്റൂരിൽ സ്വകാര്യ ബിൽഡറെ സഹായിക്കാൻ ജല അഥോറിറ്റിയുടെ സ്വീവേജ് പൈപ്പ്ലൈൻ മാറ്റി സ്ഥാപിച്ചതു വഴി 12.75 സെന്റ് സർക്കാർ ഭൂമി നഷ്ടമായെന്നാണ് കേസ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP