Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊടി സുനിക്കും സുഹൃത്തുക്കൾക്കും ഇനി ധൈര്യമായി ജയിലിൽ കിടന്ന് ഫേസ്‌ബുക്ക് അപ്‌ഡേറ്റ് ചെയ്യാം; എല്ലാ തടവുകാർക്കും ഇമെയ്ൽ അനുവദിക്കാൻ ആലോചന

കൊടി സുനിക്കും സുഹൃത്തുക്കൾക്കും ഇനി ധൈര്യമായി ജയിലിൽ കിടന്ന് ഫേസ്‌ബുക്ക് അപ്‌ഡേറ്റ് ചെയ്യാം; എല്ലാ തടവുകാർക്കും ഇമെയ്ൽ അനുവദിക്കാൻ ആലോചന

കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയും കൂട്ടരും ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചത് ഏറെ വിവാദമായ സംഭവമായിരുന്നു. കേസിലെ പ്രതിയായ ഷാഫിയുടെ ഫോൺ വഴി ഫേസ്‌ബുക്ക് ഉപയോഗിച്ചിരുന്ന ഇവരെ പിന്നീട് വിയ്യൂർ ജയിലിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, ഇന്നാഴാണ് കൊടി സുനിയും കൂട്ടരും അങ്ങനെ ഇന്റർനെറ്റ് സൗകര്യം ഉപയോഗിച്ചിരുന്നതെങ്കിൽ യാതൊരു പ്രശ്‌നവും ഉണ്ടാകുമായിരുന്നില്ല. കാരണം നമ്മുടെ ജയിലുകളും ഹൈക്കെട് ആകുകയാണ്.

സംസ്ഥാനത്തെ ജയിലുകളിൽ ഇ-സാക്ഷരത പദ്ധതി നടപ്പാക്കുമെന്നു ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. ഇതിന്റെ ഭാഗമായി ജയിൽപുള്ളികൾക്ക് ഇമെയ്ൽ അക്കൗൗണ്ട് ആരംഭിക്കുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം. ആദ്യഘട്ടമായി എല്ലാ തടവുകാർക്കും ഇമെയിൽ അക്കൗണ്ട് ആരംഭിക്കും. ജയിലുകളിൽ ഡിജിറ്റൽ ലൈബ്രറി ആരംഭിച്ച് ഇ-ബുക്കുകൾ തടവുകാർക്കു ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇ-സാക്ഷരതാ പദ്ധതിക്കു കണ്ണൂർ സെൻട്രൽ ജയിലിൽ തുടക്കം കുറിക്കും. ഐടിയിൽ പിഎച്ച്ഡി നേടിയ ഒരു തടവുകാരൻ ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ട്. പദ്ധതിക്ക് ഇയാളുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും ഡിജിപി പറഞ്ഞു. തടവുകാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങളൊന്നും ഇപ്പോൾ ജയിലിലില്ല. വിദേശ മാതൃകയിലുള്ള ഫസ്റ്റ് സൈക്കളോജിക്കൽ എൻക്ലോസർ സംവിധാനം ജയിലുകളിൽ ഏർപ്പെടുത്തും. ശിക്ഷിക്കപ്പെട്ടു ജയിലിലെത്തുന്നവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ മനഃശാസ്ത്ര വിദഗ്ധരുടെ കൗൺസലിങ് ലഭ്യമാക്കും. ആദ്യഘട്ടമായി സംസ്ഥാനത്തെ മൂന്നു സെൻട്രൽ ജയിലുകളിലും ഓഗസ്റ്റ് 15ന് ഈ സംവിധാനം തുടങ്ങുമെന്നും ഡിജിപി പറഞ്ഞു.

പി.എൻ. പണിക്കർ ഫൗണ്ടേഷന്റെയും വിവിധ സർവീസ് സംഘടനകളുടെയും സഹകരണത്തോടെ തടവുകാർക്കു ശാസ്ത്ര സാങ്കേതിക മേഖലകളിൽ പരിശീലനം നൽകും. കണ്ണൂർ സെൻട്രൽ ജയിലിനെ രാജ്യത്തെ മാതൃകാ ജയിലാക്കി മാറ്റുമെന്നും ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP