Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എന്നെ പിടിച്ച് അകത്ത് ഇട്ടോളു സർ ഞാൻ ഇവിടെ ഒരു ദിവസം കിടക്കാൻ വന്നതാ! ജയിലിൽ കിടക്കണം എന്ന് മോഹിക്കുന്നവർക്ക് അവസരമൊരുക്കി സർക്കാർ; കുറ്റം ചെയ്യാതെ ജയിലിൽ കിടക്കാൻ ഫീസ് അടച്ചാൽ മതി; വിയ്യൂർ ജയിലിൽ യൂണിഫോമിട്ട് തടവുകാരനെപ്പോലെ കിടക്കാൻ ഉടൻ അവസരം

എന്നെ പിടിച്ച് അകത്ത് ഇട്ടോളു സർ ഞാൻ ഇവിടെ ഒരു ദിവസം കിടക്കാൻ വന്നതാ! ജയിലിൽ കിടക്കണം എന്ന് മോഹിക്കുന്നവർക്ക് അവസരമൊരുക്കി സർക്കാർ; കുറ്റം ചെയ്യാതെ ജയിലിൽ കിടക്കാൻ ഫീസ് അടച്ചാൽ മതി; വിയ്യൂർ ജയിലിൽ യൂണിഫോമിട്ട് തടവുകാരനെപ്പോലെ കിടക്കാൻ ഉടൻ അവസരം

തിരുവനന്തപുരം:ഒരു ദിവസം എങ്കിലും ജയിലിൽ കിടക്കണം എന്ന ആഗ്രഹം തോന്നിയിട്ടുള്ളവരാണ് നിങ്ങളെങ്കിൽ കേരള പൊലീസിന്റെ ജയിൽ അധികൃതർ എല്ലാവർക്കും അതിനുള്ള അവസരം ഒരുക്കുകയാണ്. പക്ഷെ കുറ്റം ചെയ്ത പ്രതികളെ പോലെ സൗജന്യമായി ഭക്ഷണവും താമസവും ലഭിക്കില്ല എന്ന് മാത്രം.പല തരം ടൂറിസം പരിപാടികളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ആയുർവേദ ടൂറിസംഹെൽത്ത് ടൂറിസം മൺസൂൺ ടൂറിസംഎന്നിവയ്ക്ക് പിന്നാലെ കേരളത്തിൽ ജയിൽ ടൂറിസവും വരുന്നു. പണം മുടക്കിയാൽ ജയിൽ യൂണിഫോമിൽ, അവിടത്തെ ഭക്ഷണം കഴിച്ച് ആർക്കും ഒരു ദിവസം ജയിലിൽ തങ്ങാൻ അവസരമൊരുക്കുന്നതാണ് പദ്ധതി.വിയ്യൂർ സെൻട്രൽ ജയിൽ വളപ്പിൽ ഒരുങ്ങുന്ന ജയിൽ മ്യൂസിയത്തോടനുബന്ധിച്ചാണു പദ്ധതി നടപ്പാക്കുകയെന്നു ജയിൽ മേധാവി ആർ.ശ്രീലേഖ പറഞ്ഞു.

അവിടെ, ജയിൽ വളപ്പിനകത്തു പുരുഷന്മാർക്കും സ്ത്രീകൾക്കും താമസിക്കാൻ പ്രത്യേക ബ്ലോക്കുകൾ ഒരുക്കും. ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്തു നിശ്ചിത ഫീസ് അടച്ചാൽ 24 മണിക്കൂർ ജയിൽ വേഷത്തിൽ തടവുകാരുടെ ഭക്ഷണം കഴിച്ച് അവിടെ താമസിക്കാം. സാധാരണക്കാർക്കു ജയിൽ അനുഭവം മനസ്സിലാക്കാൻ വേണ്ടിയാണിത്. എന്നാൽ, യഥാർഥ തടവുകാരുമായി ഇടപഴകാൻ കഴിയില്ല. ജയിൽ മ്യൂസിയത്തിനും ഈ പദ്ധതിക്കുമായി സർക്കാർ ഈ വർഷം ആറുകോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുകോടി രൂപ ഈ വർഷവും മൂന്നുകോടി അടുത്ത വർഷവും ലഭിക്കും. ജയിൽ മ്യൂസിയത്തിന്റെ രൂപരേഖയും തയാറാക്കി.

തൂക്കുമരം, ഏകാംഗ തടവുകാരെ പാർപ്പിക്കുന്ന സെൽ, ബ്രിട്ടിഷ് ഭരണകാലത്തെയും രാജഭരണകാലത്തെയും കൈവിലങ്ങുകൾ, ജയിൽ ഉദ്യോഗസ്ഥരുടെ അന്നത്തെ വേഷം, തൂക്കിലേറ്റാൻ പുറപ്പെടുവിക്കുന്ന 'ബ്ലാക്ക് വാറന്റ്' ഉത്തരവ്, പഴയ രേഖകൾ, ചിത്രങ്ങൾ എന്നിവയെല്ലാം മ്യൂസിയത്തിൽ പ്രദശർപ്പിക്കും. തടവുകാരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സ്റ്റാളും സജ്ജമാക്കുമെന്നു ശ്രീലേഖ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവു പ്രകാരം, പുറത്തുള്ളവരെ ജയിലിൽ പ്രവേശിപ്പിക്കാൻ പാടില്ല. ഈ സാഹചര്യത്തിലാണു ജയിൽ അനുഭവം സാധാരണക്കാർക്കും മനസ്സിലാക്കാൻ സംവിധാനം ഒരുക്കുന്നത്.

നിലവിൽ, തെലങ്കാന ജയിലിൽ 500 രൂപ നൽകിയാൽ ഒരു ദിവസം അവിടെ കിടക്കാം. ആ സംവിധാനം നേരിൽ കാണാനും ജയിൽ മേധാവി ഉദ്ദേശിക്കുന്നുണ്ട്. അവിടത്തെ ജയിൽ ഡിജിപിയും ശ്രീലേഖയും ഒരേ ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരാണ്. സർക്കാരിൽനിന്നു സാമ്പത്തിക സഹായം കൃത്യമായി ലഭിച്ചാൽ ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇപ്പോൾത്തന്നെ ചപ്പാത്തി വിൽപനയിലൂടെ ലഭിക്കുന്ന 12 കോടിയിലേറെ രൂപ ജയിൽ വകുപ്പ് ഖജനാവിലേക്കു നൽകുന്നുണ്ട്. ഇതിന്റെ പകുതി നേരിട്ട് ഉപയോഗിക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തെ ജയിലുകളിലെ പല പ്രവർത്തനങ്ങളും വേഗത്തിലാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP