Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂലമറ്റം പവർ ഹൗസിനു സമീപം ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി; രണ്ടു ജലാറ്റിൻ സ്റ്റിക്കും ബാറ്ററിയും പരസ്പരം ബന്ധിപ്പിച്ചനിലയിൽ; കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദനകേന്ദ്രത്തിന് നേരെ അട്ടിമറി ശ്രമമെന്ന് സംശയം

മൂലമറ്റം പവർ ഹൗസിനു സമീപം ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി; രണ്ടു ജലാറ്റിൻ സ്റ്റിക്കും ബാറ്ററിയും പരസ്പരം ബന്ധിപ്പിച്ചനിലയിൽ; കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദനകേന്ദ്രത്തിന് നേരെ അട്ടിമറി ശ്രമമെന്ന് സംശയം

ഇടുക്കി: കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദനകേന്ദ്രമായ മൂലമറ്റം പവർ ഹൗസിനു സമീപം സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി. രണ്ടു ജലാറ്റിൻ സ്റ്റിക്കുകളും മൂന്നു ബാറ്ററികളുമാണ് കണ്ടെത്തിയത്.

ഇവ ഏതു നിമിഷവും പൊട്ടാവുന്ന തരത്തിൽ പരസ്പരം ബന്ധിപ്പിച്ച നിലയിൽ കണ്ടതാണ് ആശങ്കയുണർത്തുന്നത്. അട്ടിമറി സാധ്യതയുണ്ടോയെന്നു പരിശോധിച്ചുവരുന്നു. അതീവ സുരക്ഷാമേഖലയിൽ ഇതെങ്ങനെയെത്തിയെന്ന് വ്യക്തമായിട്ടില്ല. കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി ബാറ്ററിയും ജലാറ്റിൻ സ്റ്റിക്കുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. ബോംബ് വിദഗ്ധരെത്തിയി്ട്ടുവേണം കൂടുതൽ അന്വേഷിക്കാൻ.

മൂലമറ്റം പവർഹൗസിലെ സെക്ഷൻ 2 ഓഫീസിനു സമീപം ഉപയോഗശൂന്യമായ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നിടത്താണ് ഇവ കണ്ടെത്തിയത്.
മൂലമറ്റം പവർഹൗസിൽ രണ്ടു വർഷം മുമ്പാണ് ഒരു പൊട്ടിത്തെറിയുണ്ടായത്. വനിതാ എൻജിനീയർ ഉൾപ്പെടെ രണ്ടുപേർ അന്നു ദാരുണമായി മരിച്ചിരുന്നു. ഇതേ രണ്ടുവർഷത്തിനുള്ളിൽ രണ്ടു തവണ ഇവിടെ ഹൈടെൻഷൻ വൈദ്യുതിലൈൻ പൊട്ടിയ നിലയിൽ കാണപ്പെട്ടതും ദുരൂഹത ഉയർത്തിയിരുന്നു.

സംസ്ഥാനത്തു പ്രതിദിനം 60 ദശലക്ഷം യൂണിറ്റ് വൈദ്യൂതിയുടെ ഉപഭോഗമാണുള്ളത്. അതിൽ 50 ദശലക്ഷവും പുറത്തുനിന്നുവാങ്ങുകയാണ്. ബാക്കി 10 ദശലക്ഷം യൂണിറ്റിൽ എട്ടു ദശലക്ഷവും ഉത്പാദിപ്പിക്കുന്നത് മൂലമറ്റം പവർ ഹൗസിൽനിന്നാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP