Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൈന്ദവ സന്യാസി സ്വാമി അഗ്നിവേശിനെതിരായ സംഘപരിവാർ ആക്രമണം ജനാധിപത്യത്തിനെതിരായ വെല്ലുവിളി: ജമാ അത്തെ ഇസ്ലാമി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോകമെങ്ങും ആദരിക്കുന്ന മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തകനും ഹിന്ദു സന്യാസിയുമായ സ്വാമി അഗ്നിവേശിനെതിരെ നടത്തിയ സംഘപരിവാർ ആക്രമണം അത്യന്തം നികൃഷ്ടവും അപലപനീയവുമാണെന്ന് ജമാ അത്തെ ഇസ്ലാമി. വിരുദ്ധാഭിപ്രായങ്ങളെ നിശബ്ദമാക്കുകയാണ് സംഘപരിവാർ ശക്തികൾ ലക്ഷ്യമിടുന്നത്.

ഫാസിസത്തിനെതിരായ ശബ്ദങ്ങളെ കൈയുക്കിലൂടെ എതിർക്കുകയെന്ന പതിവുരീതിയാണ് സംഘപരിവാർ തുടരുന്നതെന്നും ജമാ അത്തെ ഇസ്ലാമി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എച്ച് ഷഹീർ മൗലവി പറഞ്ഞു. ഗൗരി ലങ്കേഷ് ഉൾപ്പടെുള്ളവർക്ക് നേരെയുണ്ടായ ശാരീരിക ഹത്യയാണ് സ്വാമിക്ക് നേരേയുണ്ടായത്. ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പോടെയാണ് മോദി സർക്കാർ ഇവർക്ക് സഹായങ്ങൾ നൽകുന്നത്. ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാ വിഭാഗം ആളുകളും ഇതിനെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP