Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാനാധ്യാപകന്റെ ആത്മഹത്യ: ജയിംസ് മാത്യു എംഎൽഎയെ പൊലീസ് അറസ്റ്റു ചെയ്തു; തെറ്റിദ്ധാരണ മൂലമാണ് അദ്ധ്യാപകൻ ആത്മഹത്യക്കുറിപ്പിൽ തന്റെ പേരെഴുതിയതെന്ന് എംഎൽഎ

പ്രധാനാധ്യാപകന്റെ ആത്മഹത്യ: ജയിംസ് മാത്യു എംഎൽഎയെ പൊലീസ് അറസ്റ്റു ചെയ്തു; തെറ്റിദ്ധാരണ മൂലമാണ് അദ്ധ്യാപകൻ ആത്മഹത്യക്കുറിപ്പിൽ തന്റെ പേരെഴുതിയതെന്ന് എംഎൽഎ

തിരുവനന്തപുരം: തളിപ്പറമ്പിൽ പ്രധാനാധ്യാപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജെയിംസ് മാത്യു എംഎൽഎയെ പൊലീസ് അറസ്റ്റു ചെയത്ു. ഇന്ന് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിനായി ഹാജരായ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായരുന്നു. അദ്ധ്യാപകന്റെ ആത്മഹത്യാക്കുറിപ്പിൽ എംഎൽഎയുടെ പേര് പരാമർശിച്ചിരുന്നു. തെറ്റിദ്ധാരണ മൂലമാണ് അദ്ധ്യാപകൻ ആത്മഹത്യക്കുറിപ്പിൽ തന്റെ പേരെഴുതിയതെന്ന് ജയിംസ് മാത്യു എംഎൽഎ നേരത്തെ പ്രതികരിച്ചിരുന്നു.

തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപകൻ ഇപി ശശിധരൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് എംഎൽഎയെ അറസ്റ്റു ചെയത്ത. കേസിലെ രണ്ടാം പ്രതിയാണ് ജയിംസ് മാത്യു. ടാഗോർ വിദ്യാനികേതൻ സ്‌കൂളിലെ തന്നെ അദ്ധ്യാപകനായ എംവി ഷാജിയാണ് ഒന്നാം പ്രതി. സ്‌കൂളിലെ നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജയിംസ് മാത്യു എംഎൽഎ അനാവശ്യഇടപെടലുകൾ നടത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ജയിംസ് മാത്യുവിനെ പതിനാലു ദിവസത്തേക്കു റിമാൻഡു ചെയ്തു.

നേരത്തെ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നു നാലു ദിവസത്തിനകം ഹാജരാവാൻ ശ്രീകണ്ഠപുരം പൊലീസ് നോട്ടിസ് നൽകുകയായിരുന്നു. ആലപ്പുഴയിൽ സിപിഐ(എം) സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തു തിരിച്ചെത്തിയ എംഎൽഎ ചികിൽസയ്ക്കും മറ്റുമായി കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നുവെങ്കിലും മൂന്നു ദിവസത്തെ പ്രകൃതി ചികിൽസയ്ക്കു ശേഷമാണ് ഇന്ന് ഉച്ചയോടെ ശ്രീകണ്ഠപുരം സിഐ മുമ്പാകെ ഹാജരായത്.

തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ പ്രധാനാധ്യാപകൻ ശ്രീകണ്ഠപുരം ചുഴലി സ്വദേശി ഇ.പി. ശശിധരനെ ഡിസംബർ 15നാണു കാസർകോട് ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ആത്മഹത്യാ പ്രേരണാ കുറ്റമാണ് അദ്ധ്യാപകനും എംഎൽഎയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കീഴടങ്ങിയ ഷാജി റിമാൻഡിൽ ജയിലിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP