Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ സിപിഎം നേതാക്കളുടെ മനസ്സാക്ഷി മരവിച്ചുവെന്ന് എ.കെ. ആന്റണി; കേന്ദ്രം ഭരിക്കുന്നത് ഫാസിസ്റ്റുകളാണെങ്കിൽ കേരളം ഭരിക്കുന്നത് ചുവപ്പ് ഫാസിസ്റ്റുകളാണെന്ന് എം.എം ഹസ്സൻ; മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയായി മാറിയിരിക്കയാണെന്ന് രമേശ് ചെന്നിത്തല; സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ജനമോചന യാത്രയുടെ കാസർകോഡ് സമ്മേളനം

കേരളത്തിലെ സിപിഎം നേതാക്കളുടെ മനസ്സാക്ഷി മരവിച്ചുവെന്ന് എ.കെ. ആന്റണി; കേന്ദ്രം ഭരിക്കുന്നത് ഫാസിസ്റ്റുകളാണെങ്കിൽ കേരളം ഭരിക്കുന്നത് ചുവപ്പ് ഫാസിസ്റ്റുകളാണെന്ന് എം.എം ഹസ്സൻ; മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയായി മാറിയിരിക്കയാണെന്ന് രമേശ് ചെന്നിത്തല; സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ജനമോചന യാത്രയുടെ കാസർകോഡ് സമ്മേളനം

രഞ്ജിത് ബാബു

കണ്ണൂർ: കേരളത്തിലെ സിപിഎം.നേതാക്കളുടെ മനസ്സാക്ഷി മരവിച്ചുവെന്ന് കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. കണ്ണൂരിൽ കെ.പി.സി. സി. പ്രസിഡണ്ട് എം. എം. ഹസ്സൻ നയിക്കുന്ന ജനമോചന യാത്രയുടെ ഭാഗമായുള്ള പൊതു സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.

ആർ.എസ്. എസ്. അക്രമത്തെക്കുറിച്ച് പറയുന്ന സിപിഎം. അക്രമം അവസാനിപ്പിച്ച് മാതൃക കാട്ടണം. ഊരിയവാൾ അവർ ഉറയിലിടണമെന്നും ആന്റണി ആവശ്യപ്പെട്ടു. അക്രമരാഷ്ട്രീയം തുടർന്നാൽ ബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യയുടെ ഗതി തന്നെ കേരളത്തിലെ സിപിഎം. നും വരുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി.യുടെ ദുർഭരണത്തിന് അന്ത്യം കുറിക്കുന്നത് ബാലറ്റിലൂടെയായിരിക്കുമെന്ന് ആന്റണി പറഞ്ഞു. മോദിയുടെ ഭരണത്തിൽ രാജ്യത്തെ സമസ്ത മേഖലയും തകർച്ചയിലായിരിക്കയാണെന്ന് ആന്റണി പറഞ്ഞു.

വൻജനാവലിയെ സാക്ഷി നിർത്തി നടന്ന കണ്ണൂരിലെ സമ്മേളനത്തിൽ കെപിസിസി പ്രസിഡണ്ട് എം.എം. ഹസ്സൻ കേന്ദ്ര കേരള സർക്കാറുകൾക്കെതിരെ രൂക്ഷമായ വിമർശനം അഴിച്ചു വിട്ടു. കേന്ദ്രം ഭരിക്കുന്നത് ഫാസിസ്റ്റുകളാണെങ്കിൽ കേരളം ഭരിക്കുന്നത് ചുവപ്പ് ഫാസിസ്റ്റുകളാണെന്ന് ഹസ്സൻ ആരോപിച്ചു. സർക്കാറിനോട് കടക്കു പുറത്ത് എന്ന് പറയാനുള്ള ആർജ്ജവം ജനങ്ങൾ കാണിക്കണം. മുഖ്യമന്ത്രിയുടെ പിൻതുണയോടെയുള്ള അക്രമമാണ് കേരളത്തിൽ നടക്കുന്നതെന്നും ഹസ്സൻ ആരോപിച്ചു. മോദിയുടെ ലക്ഷ്യം ജനാധിപത്യ വിരുദ്ധ ഭാരതമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇപ്പോൾ ഒഴുകുന്നത് ചോരയും മദ്യവുമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയായി മാറിയിരിക്കയാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബസഹായ ഫണ്ട് എ.കെ. ആന്റണി ഷുഹൈബിന്റെ കുടുംബാംഗങ്ങൾക്ക് ചടങ്ങിൽ വെച്ച് നൽകി. കോൺഗ്രസ്സ് നേതാക്കളായ കെ.സുധാകരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഷാനിമോൾ ഉസ്മാൻ, പി.രാമകൃഷ്ണൻ, എംഎൽഎ മാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ് തുടങ്ങിയവരും പ്രസംഗിച്ചു. ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി അദ്ധ്യക്ഷനായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP