Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടം മുതൽ പാളയം വരെ ദേശീയ അദ്ധ്യക്ഷൻ തുറന്ന ജീപ്പിൽ; അവിടെ നിന്നും പുത്തരിക്കണ്ടം വരെ പദയാത്രയിലും അമിത് ഷാ സജീവമാകും; രാവിലെ പതിനൊന്നിന് ശ്രീകാര്യത്തു നിന്ന് കുമ്മനത്തിന്റെ യാത്ര തുടങ്ങും; ജനരക്ഷാ യാത്രയുടെ സമാപനം ഇന്ന്; കേരളത്തിൽ പുതിയ തരംഗമെത്തിയെന്ന പ്രതീക്ഷയിൽ ബിജെപി

പട്ടം മുതൽ പാളയം വരെ ദേശീയ അദ്ധ്യക്ഷൻ തുറന്ന ജീപ്പിൽ; അവിടെ നിന്നും പുത്തരിക്കണ്ടം വരെ പദയാത്രയിലും അമിത് ഷാ സജീവമാകും; രാവിലെ പതിനൊന്നിന് ശ്രീകാര്യത്തു നിന്ന് കുമ്മനത്തിന്റെ യാത്ര തുടങ്ങും; ജനരക്ഷാ യാത്രയുടെ സമാപനം ഇന്ന്; കേരളത്തിൽ പുതിയ തരംഗമെത്തിയെന്ന പ്രതീക്ഷയിൽ ബിജെപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് ഇന്നു തലസ്ഥാനത്തു വൻ റാലിയോടെ സമാപനം. ദേശീയ അധ്യക്ഷൻ അമിത്ഷായും കേന്ദ്ര നേതാക്കളും പങ്കെടുക്കും.

കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരായ രാജേഷിന്റെയും (ശ്രീകാര്യം) രഞ്ജിത്തിന്റെയും (മണ്ണന്തല) വീടുകൾ കുമ്മനവും ജാഥാംഗങ്ങളും രാവിലെ 9.30നു സന്ദർശിച്ചശേഷമാവും തലസ്ഥാനത്തെ പര്യടനം. പട്ടം മുതൽ പാളയം വരെ ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ പ്രവർത്തകരെ തുറന്ന ജീപ്പിൽ അഭിവാദ്യം ചെയ്യും. പാളയം മുതൽ പുത്തരിക്കണ്ടം വരെ ദേശീയ അദ്ധ്യക്ഷൻ പദയാത്രയിൽ അണിചേരും.

രാവിലെ പത്തരയ്ക്കു കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ശ്രീകാര്യത്തു പദയാത്ര ഉദ്ഘാടനം ചെയ്യും. രണ്ടിനു പട്ടത്തു കേന്ദ്രമന്ത്രി അശ്വിനികുമാർ ചൗബേയുടെ അഭിവാദ്യ പ്രസംഗത്തിനുശേഷം അമിത് ഷാ ജാഥയിൽ പങ്കാളിയാകും. പട്ടം മുതൽ പാളയം വരെ തുറന്ന ജീപ്പിൽ സഞ്ചരിച്ചശേഷം പാളയം മുതൽ സമാപന സമ്മേളനവേദിയായ പുത്തരിക്കണ്ടം വരെ അമിത് ഷാ പദയാത്രയായി പങ്കെടുക്കും. ശ്രീകാര്യം മുതൽ പുത്തരിക്കണ്ടം വരെയുള്ള പദയാത്രയിൽ അരലക്ഷം പേർ അണിനിരക്കുമെന്നു ബിജെപി അറിയിച്ചു.

അഞ്ചിനു പൊതുസമ്മേളനത്തിൽ അമിത് ഷാ പ്രസംഗിക്കും. എൻഡിഎ ഘടകകക്ഷി നേതാക്കളായ തുഷാർ വെള്ളാപ്പള്ളി, സി.കെ.ജാനു തുടങ്ങിയവരും വേദിയിലുണ്ടാകും. ചുവപ്പ്ജിഹാദി ഭീകരതയ്‌ക്കെതിരെ എന്ന മുദ്രാവാക്യവുമായി കണ്ണൂരിൽ ഈ മാസം മൂന്നിനാണ് അമിത് ഷാ ജാഥ ഉദ്ഘാടനം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP