Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഡിഎഫ് സർക്കാറിന്റെ ജനസമ്പർക്ക പരിപാടി ഉപേക്ഷിച്ചു; സഭ നടക്കുന്നതിനാൽ ജനപ്രതിനിധികൾക്ക് പങ്കെടുക്കാൻ കഴിയാത്തതിനാലെന്ന് വിശദീകരണം

യുഡിഎഫ് സർക്കാറിന്റെ ജനസമ്പർക്ക പരിപാടി ഉപേക്ഷിച്ചു; സഭ നടക്കുന്നതിനാൽ ജനപ്രതിനിധികൾക്ക് പങ്കെടുക്കാൻ കഴിയാത്തതിനാലെന്ന് വിശദീകരണം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ നടത്തി വന്നിരുന്ന ജനസമ്പർക്ക പരിപാടി ഉപേക്ഷിച്ചു. ജില്ലകൾ കേന്ദ്രീകരിച്ചു നടത്താറുള്ള പരിപാടിയാണ് സർക്കാർ വേണ്ടെന്ന് വച്ചത്. സഭ നടക്കുന്നതിനാൽ ജനപ്രതിനിധികൾക്ക് പങ്കെടുക്കാൻ കഴിയില്ലെന്നാണ് സർക്കാർ വിശദീകരണം. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ജനസമ്പർക്ക പരിപാടിയുമായി മുന്നോട്ട് പോയാൽ തിരിച്ചടി നേരിടുമെന്ന ആശങ്കയിലാണ് പരിപാടി ഉപേക്ഷിച്ചതെന്നാണ് സൂചന.

ജനസമ്പർക്ക പരിപാടി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും എത്തിയിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിൽ നയപ്രഖ്യാപന വേളയിലും യുഎൻ പുരസ്‌ക്കാരം നേടിയ ജനസമ്പർക്ക പരിപാടിയെ ഗവർണർ പരാമർശിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP