Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിൽ സ്വാതന്ത്ര്യാനന്തരം ഉണ്ടായ വലിയ മാറ്റങ്ങൾ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്രുവിന്റെ ദീർഘ ദർശിത്വമാണ്; ഇന്ന് നാം കാണുന്ന ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്കു തുടക്കം കുറിച്ചതും അദ്ദേഹത്തിന്റെ കാലത്താണെന്ന് ഇ. ചന്ദ്രശേഖരൻ

ഇന്ത്യയിൽ സ്വാതന്ത്ര്യാനന്തരം ഉണ്ടായ വലിയ മാറ്റങ്ങൾ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്രുവിന്റെ ദീർഘ ദർശിത്വമാണ്; ഇന്ന് നാം കാണുന്ന ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്കു തുടക്കം കുറിച്ചതും അദ്ദേഹത്തിന്റെ കാലത്താണെന്ന് ഇ. ചന്ദ്രശേഖരൻ

കാസർഗോഡ്:സ്വാമി വിവേകാനന്ദന്റെ കേരളസന്ദർശനം കേരളത്തിലെ സാമൂഹ്യ മുന്നേറ്റത്തിന് വലിയ ഉത്തേജകമാണ് നൽകിയതെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ സന്ദർശന ശേഷമാണു ക്ഷേത്രപ്രവേശന വിളംബരം പോലുള്ള വിപ്ലകരമായ സാമൂഹ്യ മാറ്റങ്ങൾക്കു കേരളം വേദിയായത്. ശ്രീനാരായണ ഗുരുവിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് സ്വാമിജിയാണ്. ഇന്ത്യയിൽ സ്വാതന്ത്ര്യാനന്തരം ഉണ്ടായ വലിയ മാറ്റങ്ങൾ ആദ്യ പ്രധാന മന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്രുവിന്റെ ദീർഘ ദർശിത്വമാണ്. ഇന്ന് നാം കാണുന്ന ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്കു തുടക്കം കുറിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്.

സ്വാമി വിവേകാനന്ദന്റെ കേരള സന്ദർശനത്തിന്റെ 125 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച ജില്ലാ തല യുവജന കൺവെൻഷൻ കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 2016-17 വർഷത്തെ മികച്ച പ്രവർത്തനം നടത്തിയ എരിയാൽ യൂത്ത് കൾച്ചറൽ സെന്ററിന് നെഹ്റു യുവ കേന്ദ്രയുടെ ജില്ലാ അവാർഡ് മന്ത്രി സമ്മാനിച്ചു.

എൻ .എ. നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജീവൻ ബാബു കെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേരള കേന്ദ്ര സർവകലാശാല രജിസ്ട്രാർ ഡോ. എ. രാധാകൃഷ്ണൻ നായർ മുഖ്യ പ്രഭാഷണം നടത്തി. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എം. അനിൽകുമാർ, നിർമൽ കാടകം എ. അശോകൻ , ടി.എം. അന്നമ്മ, നവീൻരാജ്, നിഷിത എന്നിവർ സംസാരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP