Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാവങ്ങളുടെ അഡാറ് ബ്രാൻഡ് ഇനി കേരളം മുഴുവൻ കറങ്ങി നടക്കും; സാധാരണക്കാരുടെ ഇഷ്ട മദ്യമായ ജവാനെ എല്ലായിടത്തും എത്തിക്കാൻ സർക്കാർ: കണ്ണൂരുകാർക്കും കാസർകോടുകാർക്കും കണികാണാൻ പോലും ലഭിക്കാതിരുന്ന ജവാനെ എല്ലായിടത്തും എത്തിക്കാൻ റമ്മിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു

പാവങ്ങളുടെ അഡാറ് ബ്രാൻഡ് ഇനി കേരളം മുഴുവൻ കറങ്ങി നടക്കും; സാധാരണക്കാരുടെ ഇഷ്ട മദ്യമായ ജവാനെ എല്ലായിടത്തും എത്തിക്കാൻ സർക്കാർ: കണ്ണൂരുകാർക്കും കാസർകോടുകാർക്കും കണികാണാൻ പോലും ലഭിക്കാതിരുന്ന ജവാനെ എല്ലായിടത്തും എത്തിക്കാൻ റമ്മിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു

തിരുവനന്തപുരം: സാധാരണക്കാരുടെ അഡാറ് ബ്രാൻഡാണ് ജവാൻ. ജവാന് വേണ്ടി കാത്തരിക്കുന്നവർ നിരവധിയാണെങ്കിലും ആവശ്യത്തിന് എല്ലായിടത്തും എത്തിക്കാൻ പലപ്പോഴും കഴിയാറില്ല. കണ്ണൂരും കാസർഗോഡമുള്ളവർക്ക് ഇപ്പോഴും ജവാൻ കണികാണാൻ പോലും കിട്ടിയിട്ടില്ല. എന്നാൽ ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ ഒരുങ്ങുകയാണ് സർക്കാർ. ജവാനെ കൂടുതൽ വേഗത്തിൽ എല്ലായിടത്തും എത്തിക്കാൻ റമ്മിന്റെ ഉത്പാദനം വർദ്ധിപ്പിക്കാനാണ് ആലോചിക്കുന്നത്.

തിരുവല്ല വളഞ്ഞവട്ടത്തെ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ആണ് ജവാൻ റം' ഉത്പാദിപ്പിക്കുന്നത്. പ്രതിമാസം ഒന്നര ലക്ഷം കെയ്‌സാണ് ഇവിടത്തെ ഉത്പാദനം. ഇതിൽ നിന്ന് വർഷം നാല് കോടിയോളം രൂപയാണ് സർക്കാരിന്റെ ലാഭം. 50,000 കെയ്‌സ് കൂടി അധികം ഉത്പാദിപ്പിക്കാനുള്ള ബോട്ട്‌ലിങ് ലൈൻ സ്ഥാപിക്കാൻ അനുമതി നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ തുടക്കത്തിൽ പ്‌ളാന്റിന്റെ ശേഷി കൂട്ടാൻ ആലോചിച്ചിരുന്നെങ്കിലും മദ്യനയം മാറുകയും ഷാപ്പുകളും ബാറുകളും പൂട്ടുകയും ചെയ്തതോടെ റിപ്പോർട്ട് ഉറക്കമായി. ഇടത് സർക്കാർ പുതിയ മദ്യനയം കൊണ്ടു വന്നതോടെ റിപ്പോർട്ട് ചില മാറ്റങ്ങളോടെ വീണ്ടും സമർപ്പിച്ചു. നിലവിലുള്ള കെട്ടിടത്തിൽ ചെറിയ പരിഷ്‌കാരങ്ങൾ വരുത്തി പുതിയ ബോട്ട്‌ലിങ് ലൈൻ സ്ഥാപിക്കാനാവും. ഒന്നര കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ടി വരില്ല.

വിലക്കുറവിനൊപ്പം പിടിത്ത'ത്തിൽ കേമനായ ജവാന് ആരാധകരേറെയാണ്. സർക്കാർ സാധനമെന്ന അധിക മേന്മയുമുണ്ട്. ബെവ്‌കോയുടെയും കൺസ്യൂമർഫെഡിന്റെയും മദ്യഷാപ്പുകളിൽ ചൂടപ്പം പോലെയാണ് ജവാൻ വിറ്റുപോകുന്നത്. പലപ്പോഴും കിട്ടാൻ ക്ഷാമവുമാണ്.
കണ്ണൂർ, കാസർകോട് ജില്ലക്കാർക്ക് ഇതുവരെ ജവാന്റെ ഗുണമറിയാൻ യോഗം ഉണ്ടായിട്ടില്ല. മറ്റു സ്ഥലങ്ങളിൽ തന്നെ ആവശ്യത്തിന് സാധനമെത്തിക്കാൻ കഴിയാതിരിക്കുമ്പോൾ, എന്തിന് ഈ ജില്ലകളിലേക്ക് കൂടുതൽ കടത്തുകൂലി നൽകി കൊണ്ടുപോകണം എന്ന ചിന്തയാണ് കാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP