Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭർത്താവിനെ കഴുത്തുഞെരിച്ച് കൊന്ന് കാട്ടിൽ തള്ളി; ഒന്നുമറിയാത്തതു പോലെ പരാതിയും നൽകി; അവിഹിത ബന്ധം പൊലീസ് അറിഞ്ഞപ്പോൾ കള്ളക്കളി പൊളിഞ്ഞു; ജയാനന്ദനെ കൊന്നത് ലീലയും കാമുകനും കൂട്ടാളികളും ചേർന്ന്

സുള്ള്യ: ഭർത്താവിനെ കഴുത്തുഞെരിച്ചുകൊന്ന് കാട്ടിൽ തള്ളിയ സംഭവത്തിൽ ഭാര്യയും കാമുകനും സുഹൃത്തുക്കളുമടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിനെ ഒഴിവാക്കി കാമുകനുമായി കഴിയാനായിരുന്നു കൊലപാതകം നടത്തിയത്.

സുള്ള്യ കക്ക്യാനയിലെ ജയാനന്ദയാണ്(53) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ ലീല, ലീലയുടെ കാമുകൻ ധനഞ്ജയൻ, സുഹൃത്തുക്കളായ ചന്ദ്രകാന്ത്, ദിനേശ്, ചിന്തൻ എന്നിവരെയാണ് സുള്ള്യ ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റുചെയ്തത്.

ജൂലായ് 14നാണ് ജയാനന്ദയെ കാണാതാകുന്നത്. ജ്യോത്സ്യനെ കാണാൻപോയ ഭർത്താവ് തിരിച്ചുവന്നില്ലെന്നുകാണിച്ച് ഭാര്യ ലീല പൊലീസിൽ പരാതിപ്പെട്ടിരുന്നു. അന്വേഷണത്തിനിടയിൽ ജയാനന്ദയുടെ ബൈക്ക് നെട്ടാറിൽ കണ്ടെത്തി. ലീലയും കാമുകൻ ധനഞ്ജയനും തമ്മിലുള്ള രഹസ്യബന്ധത്തെക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് കൊലപാതകം പുറത്തായത്. സംശയത്തിൽ ധനഞ്ജയനെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്.

ലീലയും ധനഞ്ജയനും തമ്മിലുള്ള ബന്ധത്തെ ജയാനന്ദ ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ മെയ് 17നും ജയാനന്ദയ്ക്കുനേരെ വധശ്രമമുണ്ടായി. ജയാനന്ദയുടെ ബൈക്കിൽ ധനഞ്ജയൻ ജീപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നു. എന്നാൽ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് പലപ്പോഴായി ധനഞ്ജയൻ കൊലപാതകം ആസൂത്രണം ചെയ്തിരുന്നെങ്കിലും അവസരം കിട്ടിയിരുന്നില്ല. അതിനുശേഷം ഭയന്നുപോയ ജയാനന്ദ മാനസികമായി തളർന്നതിനാൽ വീട്ടിൽത്തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. ആരാണ് കൊല ചെയ്യാൻ ശ്രമിച്ചതെന്ന് ജയാനന്ദന് മനസ്സിലായിരുന്നില്ല.

ഈ ഘട്ടത്തിൽ ലീല ഉപദേശവുമായെത്തി. ജ്യോത്സ്യനെക്കണ്ടാൽ എല്ലാം ശരിയാകുമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യ ലീലയാണ് ബൈക്കിൽ പുറത്തേക്കയച്ചത്. ഈ വിവരം കൊലയാളിസംഘത്തെ അറിയിച്ചതും ലീലയാണ്. യാത്രാമധ്യേ ബൈക്ക് തടഞ്ഞുനിർത്തി ധനഞ്ജയനും കൂട്ടരും ജയാനന്ദയെ കാറിൽ കയറ്റിക്കൊണ്ടുപോയി കഴുത്തിൽ കയർ വരിഞ്ഞുമുറുക്കിയാണ് കൊന്നത്. മൃതദേഹം പിന്നീട് പട്ടാജെയിലെ വനമേഖലയിൽ തള്ളുകയായിരുന്നു. ബൈക്ക് നെട്ടാറിൽ ഉപേക്ഷിച്ചു.

കഴിഞ്ഞദിവസമാണ് പട്ടാജെ മീപ്പലയിൽ അഴുകിയ നിലയിൽ ജയാനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെയാണ് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചത്. അങ്ങനെയാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP