Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് പിടിയിലായാൽ ജയിലിൽ കിടക്കാൻ ഇടവും മൂന്നുനേരം ഭക്ഷണവും ലഭിക്കും; ഉദരരോഗത്തിന് ചികിൽസിക്കാൻ പണമില്ലാതെ വലയുമ്പോൾ തോന്നിയ ബുദ്ധി; കോട്ടയത്ത് പരസ്യമായി കഞ്ചാവ് വിറ്റ ജയന്തൻ പിള്ളയുടെ കഥകേട്ട് ഞെട്ടി പൊലീസ്

പൊലീസ് പിടിയിലായാൽ ജയിലിൽ കിടക്കാൻ ഇടവും മൂന്നുനേരം ഭക്ഷണവും ലഭിക്കും; ഉദരരോഗത്തിന് ചികിൽസിക്കാൻ പണമില്ലാതെ വലയുമ്പോൾ തോന്നിയ ബുദ്ധി; കോട്ടയത്ത് പരസ്യമായി കഞ്ചാവ് വിറ്റ ജയന്തൻ പിള്ളയുടെ കഥകേട്ട് ഞെട്ടി പൊലീസ്

കോട്ടയം: പരസ്യമായ കഞ്ചാവ് വിൽപ്പന കണ്ട് പൊലീസ് ഞെട്ടി. പിടിച്ചപ്പോൾ കേട്ടത് ഈ മറുപടിയും. ''സാറെ..., രോഗിയായ എന്നെ നോക്കാനോ ചികിത്സിക്കാനോ ആരുമില്ല, കിടക്കാനിടവുമില്ല. പൊലീസ് പിടിച്ചു ജയിലിലിട്ടാൽ ഭക്ഷണവും അന്തിയുറങ്ങാൻ ഇടവുമാകും. ചികിത്സയും കിട്ടും...''. അങ്ങനെ കോട്ടയം നഗരത്തിൽ പരസ്യമായി കഞ്ചാവു വില്പന നടത്തിയ വർക്കല സ്വദേശി ജയന്തൻപിള്ള (60) പൊലീസിനേയും ഞെട്ടിച്ചു.

നഗരമധ്യത്തിലെ പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് പരസ്യമായി കഞ്ചാവു വിൽക്കാൻ ശ്രമിക്കുമ്പോഴാണ് ഇയാളെ കോട്ടയം വെസ്റ്റ് എസ്.ഐ. എം.ജെ.അരുൺ പിടികൂടുന്നത്. ചോദ്യം ചെയ്യലിലാണ് ജയന്തൻപിള്ള ജയിലിൽ പോകാനാണ് വിൽപ്പനയെന്ന് വ്യക്തമാക്കിയത്. ആറുമാസത്തിലേറെയായി കോട്ടയം നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ഇയാൾക്ക് ഉദരരോഗം പിടിപെട്ടു. ചികിത്സിക്കാൻ പണമോ, ശുശ്രൂഷിക്കാൻ ബന്ധുക്കളോ ഇല്ല. അന്തിയുറങ്ങുന്നത് കടത്തിണ്ണകളിലും.

പൊലീസ് പിടിയിലായാൽ ജയിലിൽ കിടക്കാൻ ഇടവും മൂന്നുനേരം ഭക്ഷണവും ലഭിക്കും. ജയിലിൽനിന്ന് പൊലീസ് ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനാൽ നല്ല ചികിത്സ ലഭിക്കുകയും ചെയ്യും. ഇതിനായി ജയന്തൻപിള്ള തമിഴ്‌നാട്ടിലെ കമ്പത്തെത്തി കഞ്ചാവുവാങ്ങി കോട്ടയത്തെത്തി. തുടർന്ന് പൊലീസ് പിടിയിലാകണമെന്ന ഉദ്ദേശ്യത്തോടെ പട്ടാപ്പകൽ കഞ്ചാവു വേണോയെന്ന് ചോദിച്ച് വിൽക്കാൻ ശ്രമിക്കുകയായിരുന്നു.

പോകുന്നവരോടൊക്കെ കഞ്ചാവു വേണോയെന്ന് ചോദിക്കുന്നതുകേട്ട ഒരാൾ വിവരം പൊലീസ് എയ്ഡ് പോസ്റ്റിലറിയിച്ചു. അങ്ങനെ ജയന്തൻപിള്ള പൊലീസ് പിടിയിലായി. വിവരങ്ങൾ കേട്ട് പൊലീസും അന്പരന്നു. ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തി. ജയന്തൻപിള്ളയെ പൊലീസ് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജ്സ്ട്രേറ്റ് കോടതിയൽ ഹാജരാക്കി റിമാൻഡുചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP