Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആടുപുലിയാട്ടം ലാഭത്തിൽ ഓടുന്നു; രണ്ട് ലക്ഷം ലാഭവിഹിതവുമായി ജയറാം രാജേശ്വരിയെ കാണാൻ ആശുപത്രയിൽ എത്തി; ആ കണ്ണീർ വെറുതേയുള്ളതല്ലെന്ന് തീർച്ച

ആടുപുലിയാട്ടം ലാഭത്തിൽ ഓടുന്നു; രണ്ട് ലക്ഷം ലാഭവിഹിതവുമായി ജയറാം രാജേശ്വരിയെ കാണാൻ ആശുപത്രയിൽ എത്തി; ആ കണ്ണീർ വെറുതേയുള്ളതല്ലെന്ന് തീർച്ച

പെരുമ്പാവൂർ: അതിദാരുണമായി കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ സന്ദർശിക്കാൻ രണ്ടാം വട്ടവും ജയറാമത്തെി. ഇത്തവണയത്തെിയത് ജയറാം അഭിനയിച്ച ആടുപുലിയാട്ടം എന്ന ചിത്രത്തിന് ലഭിച്ച ലാഭ വിഹിതത്തിന്റെ പങ്കു നൽകാനായിരുന്നു. നേരത്തെ ജിഷയുടെ അമ്മ രാജേശ്വരിയെ കാണാൻ എത്തിയ ജയറാം താൻ ധനസഹായം നൽകുമെന്ന് കാര്യം അറിയിച്ചിന്നു. അന്ന് ആശുപത്രിയിൽ വച്ച് വികാരാ നിർഭരമായ രംഗങ്ങളായിരുന്നു. ജിഷയുടെ മാതാവിനെ കണ്ട് ജയറാം കണ്ണീർവാർക്കുകയുണ്ടായി. അതിന് ശേഷമാണ് അദ്ദേഹം താൻ അഭിനയിക്കുന്ന സിനിമ ലാഭത്തിലായാൽ അതിൽ ഒരു പങ്ക് രാജേശ്വരിക്ക് നൽകുമെന്ന് പ്രഖ്യാപിച്ചത്.

വാക്കുപാലിച്ച ജയറാം ചിത്രത്തിന്റെ നിർമ്മാതാക്കളായ നൗഷാദ് ആലത്തൂരും, ആസീഫ് ഹനീഫയും, സംവിധായകൻ കണ്ണൻ താമരക്കുളം എന്നിവരോടൊപ്പം ആശുപത്രിയിൽ എത്തിയാണ് അവർക്ക് പണം കൈമാറിയത്. ജിഷ കൊലചെയ്യപ്പെട്ട ഉടനെ ജയറാം താലൂക്കാശുപത്രിയിൽ രാജേശ്വരിയെ കാണാനത്തെിയിരുന്നു. ഇനിയും അമ്മയെ കാണാൻ എത്തുമെന്ന് അറിയിച്ചാണ് അന്ന് പിരിഞ്ഞത്.

പെരുമ്പാവൂരിലെ നിർധനരെ സഹായിക്കാൻ ചാരിറ്റി സംഘടനക്ക് രൂപം നൽകുമെന്ന് ജയറാം പറഞ്ഞു. സംഘടന രൂപവത്കരണം സംബന്ധിച്ച് ഇവിടെയും വിദേശത്തുമുള്ള സുഹൃത്തുക്കളുമായി ചർച്ചയിലാണ്. വീടില്ലാത്തവരും ദുരിതമനുഭവിക്കുന്നവരുമായി നിരവധിയാളുകൾ ഇവിടെയുണ്ട്. ഏകദേശം ഈ മാസംതന്നെ സംഘടനക്ക് രൂപം നൽകാൻ കഴിയുമെന്ന വിശ്വാസത്തിലാണെന്ന് ജയറാം പറഞ്ഞു. പെരുമ്പാവൂരിൽനിന്നും താമസം മാറിയെങ്കിലും 'എന്റെ പെരുമ്പാവൂരിലെ പ്രശ്‌നങ്ങളിൽ' എന്നുമുണ്ടാകുമെന്ന് ജയറാം പറഞ്ഞു.

ജയറാമിനെ കണ്ട് രാജേശ്വരി പൊട്ടിക്കരഞ്ഞു. 'എന്റെ മകളെ കൊന്നവരെ പിടിക്കുമൊ' എന്ന് ജയറാമിനോടും രാജേശ്വരി ആരാഞ്ഞു. അമ്മക്കുവേണ്ടി ആയിരങ്ങൾ ഇപ്പോഴും തെരുവിലുണ്ടെന്നായിരുന്നു ജയറാമിന്റെ മറുപടി. രണ്ടു ലക്ഷം രൂപയുടെ ചെക്കാണ് ജയറാമും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും രാജേശ്വരിക്ക് കൈമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP