Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയത്ത് നിന്ന് സ്‌പെഷ്യൽ ഡ്യൂട്ടിക്കെത്തിയ ഇടയ്ക്കവാദ്യക്കാരനെ മാറ്റി ജയറാം സന്നിധാനത്ത് ഇടയ്ക്ക കൊട്ടിയത് കടുത്ത ആചാര ലംഘനം; തൊഴുത് മടങ്ങാൻ എത്തിയ നടൻ ഇടയ്ക്ക കൊട്ടിയത് ഉദ്യോഗരസ്ഥരുടെ കൃത്യ വിലോപം തന്നെ: ശബരിമല വിവാദത്തിലെ റിപ്പോർട്ട് ജയറാമിന് പ്രതികൂലം

കോട്ടയത്ത് നിന്ന് സ്‌പെഷ്യൽ ഡ്യൂട്ടിക്കെത്തിയ ഇടയ്ക്കവാദ്യക്കാരനെ മാറ്റി ജയറാം സന്നിധാനത്ത് ഇടയ്ക്ക കൊട്ടിയത് കടുത്ത ആചാര ലംഘനം; തൊഴുത് മടങ്ങാൻ എത്തിയ നടൻ ഇടയ്ക്ക കൊട്ടിയത് ഉദ്യോഗരസ്ഥരുടെ കൃത്യ വിലോപം തന്നെ: ശബരിമല വിവാദത്തിലെ റിപ്പോർട്ട് ജയറാമിന് പ്രതികൂലം

തിരുവനന്തപുരം: ശബരിമല സന്നിധാനത്തിൽ നടൻ ജയറാം ഇടയ്ക്കവായിച്ചത് ആചാരങ്ങൾ ലംഘിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. ആചാരലംഘനം തടയാതിരുന്ന ദേവസ്വം ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ദേവസ്വം വിജിലൻസ് ഓഫീസർ ആർ. പ്രശാന്ത് നൽകിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വിഷു ഉത്സവകാലത്താണ് ജയറാം ആചാരം ലംഘിച്ച് ഇടയ്ക്ക വായിച്ചത്. റിപ്പോർട്ട് ലഭിച്ച് നാളുകളായിട്ടും തുടർനടപടിയുണ്ടായിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

കഴിഞ്ഞ ഏപ്രിൽ പത്തിനു രാവിലെയാണ് സംഭവം നടന്നത്. അന്നുരാവിലെ ഉഷഃപൂജ സമയത്ത് സോപാനത്തിൽ ദർശനത്തിനെത്തിയ നടൻ ജയറാം, ചട്ടവിരുദ്ധമായി സോപാന സംഗീതത്തോടൊപ്പം ഇടയ്ക്കകൊട്ടിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിന് പുറമേ കൊല്ലം സ്വദേശിയായ സുനിൽകുമാർ എന്നയാൾ ക്രമംതെറ്റിച്ച് പൂജ നടത്തിയെന്നും ആരോപണമുണ്ടായി. മറ്റു ഭക്തർക്ക് ലഭിക്കുന്നതിലധികം സൗകര്യം ഇയാൾക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.

ഈ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ ദേവസ്വം മന്ത്രി ഉത്തരവിടുകയായിരുന്നു. ശബരിമലയിൽ സ്ഥിരമായി സ്പെഷ്യൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരെ ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻകൂട്ടി നിശ്ചയിച്ചതിനു വിരുദ്ധമായി, കഴിഞ്ഞ ഏപ്രിൽ പത്തിനു രാവിലെ ശബരിമല നട തുറന്നുവെന്നും 50 വയസ്സിനു താഴെയുള്ള രണ്ടു വനിതകൾ ദർശനം നടത്തിയെന്നും പരാതിയുയർന്നിരുന്നു.

* ജയറാം സന്നിധാനത്ത് ഇടയ്ക്കവായിക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണ്. ശബരിമലയിൽ സ്പെഷ്യൽ ഡ്യൂട്ടിക്കായി എത്തിയ കോട്ടയം തിരുനക്കര ദേവസ്വം ജീവനക്കാരൻ ശ്രീകുമാറായിരുന്നു ഇടയ്ക്ക വായിക്കേണ്ടിയിരുന്നത്. ഈ ചുമതല ജയറാമിനെ ഏൽപ്പിച്ചത് ഗുരുതരമായ ആചാരലംഘവും കൃത്യവിലോപവുമാണ്. ജയറാം ഇടയ്ക്കവായിക്കുമ്പോൾ ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ, സോപാനം സ്പെഷ്യൽ ഓഫീസർ എന്നിവർ സോപാനത്തുണ്ടായിരുന്നു. ഇവരുടെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായി.

* ഏപ്രിൽ പത്തിന് സന്നിധാനത്തെത്തിയ എറണാകുളം സ്വദേശികളായ സ്ത്രീകൾ 50 വയസ്സ് പിന്നിട്ടവരാണ്. ഇവർക്ക് യഥാക്രമം 53, 54 വയസ്സുണ്ട്.

* ക്രമം തെറ്റിച്ച് പൂജ നടത്താൻ കൊല്ലം സ്വദേശിക്ക് ദേവസ്വം അധികൃതർ സൗകര്യം ചെയ്തുകൊടുത്തെന്ന ആരോപണത്തിൽ കഴമ്പുണ്ട്. പൂജ ചെയ്യാൻ അവസരമുണ്ടാക്കിക്കൊടുത്ത ദേവസ്വം അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറുടെ നടപടി ഗുരുതരവീഴ്ചയാണ്.

* ഏപ്രിൽ പത്തിന് മുൻകൂട്ടി നിശ്ചയിച്ചതിനു വിരുദ്ധമായി ശബരിമല നട തുറന്നതിലും വീഴ്ചയുണ്ടായി.

* കൊല്ലം സ്വദേശിയായ സുനിൽകുമാർ ശബരിമലയിൽ ഉത്സവകാലത്ത് നിത്യസന്ദർശകനാണ്. ഇയാൾ സോപാനത്തുള്ള ദേവസ്വം ഗാർഡ് മുറിയിൽ അനധികൃതമായി താമസിക്കാറുണ്ട്. ഇയാളുടെ പ്രവൃത്തികൾ ശബരിമലയുടെ സത്പേരിനു കളങ്കമാണ്. ശബരിമലയിലെ ദൈനംദിന പ്രവർത്തനങ്ങളിലുള്ള ഇയാളുടെ ഇടപെടൽ അനുവദിക്കരുത്. മറ്റു ഭക്തർക്ക് ലഭിക്കുന്നതിലധികം സൗകര്യം ഇയാൾക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.

* ശബരിമലയിൽ സീസൺ കാലത്ത് സ്ഥിരമായി സ്പെഷ്യൽ ഡ്യൂട്ടി ചെയ്യാനെത്തുന്നവരുണ്ട്. ഇത് പലതരത്തിലുള്ള ആരോപണങ്ങൾക്കു കാരണമാകുന്നു. അതിനാൽ സ്ഥിരമായി സ്പെഷ്യൽ ഡ്യൂട്ടി ചെയ്യുന്നവരെ ഒഴിവാക്കണം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP