Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാവിട്ട് നിലവിളിക്കുന്ന പിഞ്ചുകുഞ്ഞിന് മുലപ്പാൽ പോലും നൽകാതെ ജസീറയുടെ സമരം; ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കുമെന്ന് ശിശുക്ഷേമസമിതി

വാവിട്ട് നിലവിളിക്കുന്ന പിഞ്ചുകുഞ്ഞിന് മുലപ്പാൽ പോലും നൽകാതെ ജസീറയുടെ സമരം; ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കുമെന്ന് ശിശുക്ഷേമസമിതി

തിരുവനന്തപുരം: സമരപ്പന്തലിൽ അഞ്ചു ദിവസം പ്രായമുള്ള പെൺകുഞ്ഞുമായി ജസീറ എത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രി സെക്രട്ടറിയറ്റ് പടിക്കലാണ് അഞ്ച് ദിവസം മാത്രം പ്രായമുള്ള തന്റെ നാലാമത്തെ കുട്ടിയുമായി ജസീറ എത്തിയത്. കാസർകോട്ടെ കടൽത്തീരം  സംരക്ഷിക്കാനാണ് ജസീറ സെക്രട്ടറിയറ്റ് പടിക്കൽ സമരം നടത്തിയത്.

പെരുമഴയത്താണ് ജസീറ സമരം ചെയ്യാനെത്തിയത്. കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. കന്റോൺമെന്റ് പൊലീസ് എത്തി ഇവരെ തൈക്കാട് ആശുപത്രിയിൽ എത്തിച്ചു. മറ്റ് മൂന്ന് കുട്ടികളെ മഹിളാ മന്ദിരത്തിലും എത്തിച്ചു.

എന്നാൽ ആശുപത്രിയിലെത്തിയ ജസീറ കുഞ്ഞിന് പാലൂട്ടാൻ പോലും വിസമ്മതിച്ചു. നിർത്താതെ കരഞ്ഞ കുഞ്ഞിന് ആശുപത്രിയിലെത്തിയിട്ടും മുലപ്പാൽ കൊടുക്കാൻ പോലും ജസീറ തയ്യാറായില്ല. കുഞ്ഞിനെ നോക്കാൻ പോലും തയ്യാറാകാതെ ആശുപത്രിയിലും പ്രകടനം തുടരുകയായിരുന്നു ജസീറ. ഇതോടെ ആശുപത്രിയിലുണ്ടായിരുന്ന രോഗികളും കൂട്ടിരുപ്പുകാരും ജസീറയ്‌ക്കെതിരെ തിരിഞ്ഞു.

ബുധനാഴ്ചയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജസീറ പെൺകുഞ്ഞിന് ജന്മം നൽകിയത്. ജസീറയ്‌ക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP