Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യന്ത്ര തകരാർ: തിരുവനന്തപുരത്ത് നിന്നും മസ്‌ക്കറ്റിലേക്ക് പുറപ്പെടാനിരുന്ന ജെറ്റ് എയർവേസ് അവസാന നിമിഷം യാത്ര ഉപേക്ഷിച്ചു; ചെക്ക് ഇൻ ചെയ്ത് വിമാനത്താവളത്തിൽ കയറിയ യാത്രക്കാർ അവസാന നിമിഷം വിമാനമില്ലെന്നറിഞ്ഞതോടെ പ്രതിഷേധം തുടങ്ങി

യന്ത്ര തകരാർ: തിരുവനന്തപുരത്ത് നിന്നും മസ്‌ക്കറ്റിലേക്ക് പുറപ്പെടാനിരുന്ന ജെറ്റ് എയർവേസ് അവസാന നിമിഷം യാത്ര ഉപേക്ഷിച്ചു; ചെക്ക് ഇൻ ചെയ്ത് വിമാനത്താവളത്തിൽ കയറിയ യാത്രക്കാർ അവസാന നിമിഷം വിമാനമില്ലെന്നറിഞ്ഞതോടെ പ്രതിഷേധം തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മസ്‌ക്കറ്റിലേക്ക് പുറപ്പെടാനിരുന്ന ജെറ്റ് എയർവേസ് വിമാനം അവസാന നിമിഷം യാത്ര റദ്ദാക്കി. യാത്ര മുടങ്ങിയതോടെ ജനങ്ങൾ പ്രതിഷേധം നടത്തി. തിരുവനന്തപുരം വിമാനത്താവളത്തിലാണ് യാത്രക്കാരും വിമാന അധികൃതരും തമ്മിൽ വാക്കു തർക്കം ഉണ്ടായത്.

യന്ത്രത്തകരാറിനെ തുടർന്നാണ് ജെറ്റ് എയർവേസ് വിമാനം അവസാന നിമിഷം യാത്ര റദ്ദാക്കിയത്. അപ്പോഴേക്കും പരിശോധനകൾ എല്ലാം കഴിഞ്ഞ് യാത്രക്കാർ വിമാനത്താവളത്തിൽ കയറിയിരുന്നു. അപ്പോഴാണ് അധികൃതർ വിമാനം റദ്ദാക്കിയ വിവരം അറിയിച്ചത്. ഇതോടെ യാത്രക്കാർ പ്രതിഷേധം തുടങ്ങി.

രാവിലെ എട്ടു മണിക്ക് പുറപ്പെടേണ്ടിയിരുന്ന ജെറ്റ് എയർവേസ് ആണ് യന്ത്രത്തകരാർ എന്ന കാരണത്താൽ യാത്ര ഉപേക്ഷിച്ചത്. നാളെ മസ്‌ക്കറ്റിലെത്തി ജോലിയിൽ പ്രവേശിക്കേണ്ടവരും മറ്റും വിമാനത്തിലുണ്ട്. ഇവർക്കായി ഇന്നു തന്നെ പ്രത്യേക സർവീസ് ഏർപ്പെടുത്തുമെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു.

മറ്റുള്ളവർക്കായി നാളത്തെ സർവീസിൽ സൗകര്യം ഒരുക്കും. എന്നാൽ ഇന്ന് യാത്ര ചെയ്യാൻ കഴിയാത്തവർക്ക് വീട്ടിൽ പോയി മടങ്ങിയെടുത്തുന്നതിനുള്ള ടാക്സി ചാർജ് അടക്കമുള്ള ചെലവുകൾ വിമാന കമ്പനി അധികൃതർ വഹിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. ഇതേ ചൊല്ലി ഉച്ചകഴിഞ്ഞും തർക്കം തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP