Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെക്കും മുദ്രപ്പത്രവും ഈടായി നൽകി മലപ്പുറത്തെ ജൂവലറികളിൽനിന്ന് തട്ടിയെടുത്തത് 1 കോടി രൂപയുടെ സ്വർണം; തട്ടിപ്പിനിരയായത് ഒൻപത് ജൂവലറി ഉടമകൾ; ആറു പേരടങ്ങുന്ന സംഘം തട്ടിപ്പ് നടത്തുന്നത് വിവാഹ ആവശ്യങ്ങൾക്കെന്ന വ്യാജേനെ; പൊലീസ് കേസാക്കാതെ പണം തിരിച്ച് പിടിക്കാൻ ജൂവലറി ഉടമകൾ

ചെക്കും മുദ്രപ്പത്രവും ഈടായി നൽകി മലപ്പുറത്തെ ജൂവലറികളിൽനിന്ന് തട്ടിയെടുത്തത് 1 കോടി രൂപയുടെ സ്വർണം; തട്ടിപ്പിനിരയായത് ഒൻപത് ജൂവലറി ഉടമകൾ; ആറു പേരടങ്ങുന്ന സംഘം തട്ടിപ്പ് നടത്തുന്നത് വിവാഹ ആവശ്യങ്ങൾക്കെന്ന വ്യാജേനെ; പൊലീസ് കേസാക്കാതെ പണം തിരിച്ച് പിടിക്കാൻ ജൂവലറി ഉടമകൾ

മലപ്പുറം: മലപ്പുറം ജില്ലയിൽ ജൂവലറികളിൽ നിന്ന് ആറംഗ സംഘം തട്ടിയെടുത്തത് ഒരു കേടി രൂപയുടെ സ്വർണാഭരണങ്ങൾ. കല്യാണ ആവശ്യങ്ങൾക്കെന്ന പേരിൽ വനിതകളടക്കമുള്ള ആറംഗസംഘാങ്ങളാണ് ചെക്കും മുദ്രപ്പത്രവും ഈടായി നൽകി ജൂവലറികളിൽ നിന്ന് തട്ടിപ്പ് നടത്തിയത്. എടപ്പാൾ, കുറ്റിപ്പുറം, ചങ്ങരംകുളം, വളാഞ്ചേരി, കോട്ടയ്ക്കൽ, പുത്തനത്താണി തുടങ്ങിയ സ്ഥലങ്ങളിലെ ജൂവലറി ഉടമകളിൽ നിന്നാണ് ഇവർ സ്വർണം തട്ടിപ്പിലൂടെ സ്വന്തമാക്കിയത്.

ഇത്തരക്കാർ ആദ്യം ജൂവലറിയിലെത്തി കുറച്ച് സ്വർണമെടുത്ത് ചെക്കും രേഖകളും നൽകി പറഞ്ഞ തീയതിക്കകം പണം നൽകി ജൂവലറിക്കാരുമായി ചങ്ങാത്തത്തിലാവുകയും അവരുടെ വിശ്വാസ്യത നേടിയെടുക്കുകയുമാണ് ചെയ്യുന്നത്. മകളുടെ വിവാഹത്തിനാണെന്നും മറ്റും പറഞ്ഞ് സ്വർണം എടുക്കുന്ന ഇവർ പിന്നീട് കുറച്ചു ദിവസത്തിനുശേഷം വീണ്ടുമെത്തി കൂടുതൽ തുകയ്ക്കുള്ള ആഭരണമെടുത്തശേഷം രേഖകൾനൽകി മുങ്ങുകയാണ് ചെയ്യുക. പിന്നെ ഇവരെ വിളിച്ചാലോ കോൺടാക്ട് ചെയതാലോ ലഭിക്കില്ല. തുടർന്ന ചെക്കുകൾ പണമില്ലാതെ മടങ്ങുകയും ചെയ്തപ്പോഴാണ് പറ്റിക്കപ്പെട്ടു എന്ന വിവരം ഉടമകൾ അറിയുന്നത്.

സി.സി.ടി.വി. ക്യാമറകൾ പരിശോദിച്ചപ്പോഴാണ് എല്ലായിടത്തും ഒരേ സംഘാങ്ങളാണ് തട്ടിപ്പ് നടത്തുന്നത് എന്ന് വ്യക്തമായത്. പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതോടെ ഒരു ജൂവലറി ഉടമ കാലടിയിലുള്ള ഇടനിലക്കാരനെ തട്ടിക്കൊണ്ടുപോയി പണം ഈടാക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയം കണ്ടിട്ടില്ല

ഇവർ എടപ്പാളിലെ രണ്ട് ജൂവലറികളിൽ നിന്ന് മാത്രമായി പതിനാറ് ലക്ഷം രൂപയുടെ സ്വർണമാണ് ഇവർ തട്ടിയെടുത്തത്. സർക്കാർ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ പുരുഷനും അദ്ധ്യാപികയെന്ന് പരിചയപ്പെടുത്തിയ സ്ത്രീയുമാണ് ഇവിടങ്ങളിൽ തട്ടിപ്പ് നടത്തിയത്. വളാഞ്ചേരിക്കാരനായ ഒരാളാണ് തട്ടിപ്പിന്റെ സൂത്രധാരനെന്ന് ജൂവലറി ഉടമകൾ കണ്ടെത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP