Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രോഗി ആശിച്ചതും വൈദ്യൻ കൽപ്പിച്ചതും ഒന്നു തന്നെ; തെരഞ്ഞെടുപ്പ് തീരും വരെ കാലാവധിയില്ലാത്ത മൊഹന്തിയെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; ജിജി തോംസൺ മൂന്ന് മാസം കൂടി സേവനം തുടരും

രോഗി ആശിച്ചതും വൈദ്യൻ കൽപ്പിച്ചതും ഒന്നു തന്നെ; തെരഞ്ഞെടുപ്പ് തീരും വരെ കാലാവധിയില്ലാത്ത മൊഹന്തിയെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; ജിജി തോംസൺ മൂന്ന് മാസം കൂടി സേവനം തുടരും

തിരുവനന്തപുരം: കോളടിച്ചത് ചീഫ് സെക്രട്ടറി ജിജി തോംസണാണ്. തെരഞ്ഞെടുപ്പ് കഴിയും വരെ ജിജി തോംസൺ ചീഫ് സെക്രട്ടറിയായി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുമുണ്ടായിരുന്നു. എന്നാൽ അത് സാധിച്ചെടുക്കുക ഏറെ പ്രയാസമാണെന്ന് മനസ്സിലാക്കി കളി വേണ്ടെന്ന് വച്ചു. അപ്പോഴും ചില പ്രതീക്ഷകളുണ്ടായിരുന്നു. അത് സഫലമാവുകയാണ്.

ഇതിനിടെയാണ് പ്രതീക്ഷയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുമാനം പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതുവരെ കാലാവധിയില്ലാത്ത മുതിർന്ന അഡി. ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയെ ചീഫ് സെക്രട്ടറിയാക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞു. അറുപതു ദിവസത്തെ മാത്രം കാലാവധിയുള്ള മൊഹന്തിയുമായി തെരഞ്ഞെടുപ്പ് നടത്തിയാൽ റീപോളിങ് അടക്കമുള്ള നടപടികൾ വേണ്ടിവന്നാൽ പ്രശ്‌നമാകുമെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഡോ. നസീം സെയ്ദി സർക്കാരിനെ അറിയിച്ചത്. ഇതാണ് ജിജി തോംസണ് തുണയാകുന്നത്.

ഇതേത്തുടർന്ന് ഫെബ്രുവരി 29ന് വിരമിക്കുന്ന ചീഫ്‌സെക്രട്ടറി ജിജി തോംസണിന്റെ സേവനം മൂന്നുമാസത്തേക്ക് നീട്ടാൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര പെഴ്‌സണൽ മന്ത്രാലയത്തിന് ശുപാർശ നൽകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും അറിയിച്ചിട്ടുണ്ട്. അങ്ങനെ ജിജി തോംസണ് കാലവധി നീട്ടികിട്ടുന്നു. മൊഹന്തി അഡീഷണൽ ചീഫ് സെക്രട്ടറിയായി വിരമിക്കേണ്ടി വരും. ഇവിടെ സർക്കാരിന് ചെയ്യാൻ കഴിയുന്ന മറ്റൊരു കാര്യമുണ്ടായിരുന്നു. എന്നാൽ അത് ജിജി തോംസണുവേണ്ടി ചെയ്തതുമില്ല.

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിലിൽ നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ആലോചിക്കുന്നത്. മെയ്‌ 17നാണ് അടുത്ത സർക്കാർ ചുമതലയേൽക്കേണ്ടത്. മൊഹന്തിക്ക് മെയ്‌ ഒന്നുവരെയേ കാലാവധിയുള്ളൂ. ഏതെങ്കിലും കാരണവശാൽ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുകയോ റീ പോളിങ് വേണ്ടിവരികയോ ചെയ്താൽ അതിനിടയിൽ ചീഫ്‌സെക്രട്ടറിയുടെ കാലാവധി നീട്ടാനാവില്ലെന്നാണ് കമ്മിഷന്റെ നിഗമനം. വേണമെങ്കിൽ മൊഹന്തിയുടെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടാൻ കേന്ദ്ര സർക്കാരിനോട് ഇപ്പോഴേ ആവശ്യപ്പെടാമായിരുന്നു. അതു ചെയ്തിരുന്നുവെങ്കിൽ മൊഹന്തിക്കും ചീഫ് സെക്രട്ടറി റാങ്ക് കിട്ടിയേനേ.

എന്നാൽ വിശ്വസ്തനായ ജിജി തോംസൺ തുടരുന്നതിനോടാണ് മുഖ്യമന്ത്രിക്ക് താൽപ്പര്യം. ഇതുതന്നെയാണ് ജിജി തോംസണ് തുണയാകുന്നത്. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിൽ സെക്രട്ടറിയായ എസ്.എം. വിജയാനന്ദാവും തെരഞ്ഞെടുപ്പിനുശേഷം ചീഫ്‌സെക്രട്ടറിയാവുക. 2017 മാർച്ച് വരെ വിജയാനന്ദിന് ചീഫ്‌സെക്രട്ടറി പദവിയിൽ തുടരാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP