Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു വയസ്സുള്ള മകളുമായി നാടുവിട്ടത് ഒരു മാസം മുമ്പ്; ഒളിതാമസം പൊലീസ് കണ്ടെത്തിയിട്ടും ഭർത്താവിനൊപ്പം പോയില്ല; അഗളിയിലെ വാടക വീട്ടിലെ അശ്വനിയുടെ മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്; കാമുകൻ ജിനേഷ് അറസ്റ്റിൽ

ഒരു വയസ്സുള്ള മകളുമായി നാടുവിട്ടത് ഒരു മാസം മുമ്പ്; ഒളിതാമസം പൊലീസ് കണ്ടെത്തിയിട്ടും ഭർത്താവിനൊപ്പം പോയില്ല; അഗളിയിലെ വാടക വീട്ടിലെ അശ്വനിയുടെ മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്; കാമുകൻ ജിനേഷ് അറസ്റ്റിൽ

ചാവക്കാട്: ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതി മരിച്ച നിലയിൽ. പാലക്കാട് അഗളിയിലെ വാടകവീട്ടിലാണ് മുതുവട്ടൂർ സ്വദേശി അശ്വനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് 21 വയസായിരുന്നു. സംഭവത്തിൽ കാമുകൻ ജിനീഷിനെ അറസ്റ്റ് ചെയ്തു. ജിനീഷിനെ ചോദ്യം ചെയ്ത പൊലീസ് അയാളുടെ പരസ്പര വിരുദ്ധമായ മൊഴിയിൽ സംശയിച്ചാണ് അയാളെ അറസ്റ്റ് ചെയ്തത്

ചെന്ത്രാപ്പിന്നി സ്വദേശിയായ യുവാവിന്റെ ഭാര്യയായ അശ്വനിക്ക് ഒരു പെൺകുഞ്ഞുണ്ട്. ഈ കുഞ്ഞിനെയും എടുത്താണ് ഭർത്താവിന്റെ സുഹൃത്തും, ബസ് കണ്ടക്ടറുമായ ജിനീഷിനോടൊപ്പം അശ്വിനി വീടുവിട്ടത്. പിന്നീട് ഇവർ അഗളിയിൽ പോയി വാടകവീട്ടിൽ താമസിക്കുകയായിരുന്നു. അശ്വനിയേയും മകളെയും കാണാതായതോടെ ബന്ധുക്കളുടെ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ചാവക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒരു മാസം മുമ്പ് ഇവർ അഗളിയിലുണ്ടെന്ന് കണ്ടെത്തിയത്.

മുതുവട്ടൂരിലെ സ്വന്തം വീട്ടിൽ നിന്നും ഭർതൃഗൃഹത്തിലേക്ക് പുറപ്പെട്ട ഇവരെ ചാവക്കാട് മുനിസിപ്പൽ സ്റ്റാൻഡിൽ നിന്നാണ് കഴിഞ്ഞമാസം ഒന്നിന് വൈകീട്ട് നാലോടെ കാണാതായത്. ചാവക്കാട് പൊലീസ് അഗളി പൊലീസിന്റെ സഹായത്തോടെ യുവതിയും കുഞ്ഞും താമസിച്ചിരുന്ന സ്ഥലം കണ്ടത്തെി. ഭർത്താവിന്റെ ഒരു സുഹൃത്തിനൊപ്പമായിരുന്നു ഇവരുടെ താമസം. മുന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചാവക്കാട് കോടതിയിൽ ഹാജരാക്കി. ഭർത്താവിന്റെ സുഹൃത്തിനോടൊപ്പം തുടർന്നും താമസിക്കാനാണ് തീരുമാനമെന്ന് യുവതി കോടതിയെ അറിയിച്ചു.

എന്നാൽ കുഞ്ഞിനെ വിട്ടുതരണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടു. ഒരു വയസ്സായ കുഞ്ഞ് തൽക്കാലം അമ്മയോടൊപ്പം കഴിയട്ടെയെന്നായിരുന്നു കോടതി തീരുമാനം. ഇതത്തേുടർന്ന് യുവതിയും കുഞ്ഞും ഭർത്താവിന്റെ സുഹൃത്തിനൊപ്പം അഗളിയിലേക്ക് യാത്രയാവുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP