Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

അമിത് ഷാ കണ്ടുമടങ്ങി; മോദിയും പെരുമ്പാവൂർ താലൂക്ക്‌ ആശുപത്രിയിലെത്തിയേക്കും; ജിഷയുടെ അമ്മയെ കാണാൻ പ്രമുഖരുടെ ഒഴുക്ക്; ലക്ഷ്യം പ്രശസ്തിയെന്ന വിമർശനവുമായി കളക്ടറും

അമിത് ഷാ കണ്ടുമടങ്ങി; മോദിയും പെരുമ്പാവൂർ താലൂക്ക്‌ ആശുപത്രിയിലെത്തിയേക്കും; ജിഷയുടെ അമ്മയെ കാണാൻ പ്രമുഖരുടെ ഒഴുക്ക്; ലക്ഷ്യം പ്രശസ്തിയെന്ന വിമർശനവുമായി കളക്ടറും

പെരുമ്പാവൂർ: ദാരുണമായി കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയെ സന്ദർശിക്കാൻ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് പ്രമുഖരുടെ നിര. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും രാജേശ്വരിയെ സന്ദർശിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജേശ്വരിയെ കാണാനെത്തുമെന്നാണ് സൂചന.

സുരേഷ് ഗോപി എംപി, വി. മുരളീധരൻ എന്നിവർക്കൊപ്പമെത്തിയ അമിത് ഷാ അഞ്ചു മിനിറ്റിലേറെ രാജേശ്വരിയുടെ സമീപം ചെലവഴിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്നു നേരിൽ കണ്ട് ജിഷയുടെ കൊലപാതകത്തെക്കുറിച്ചു ശേഖരിച്ച വിവരങ്ങൾ ധരിപ്പിക്കുമെന്നു രാജേശ്വരിയെ സന്ദർശിച്ചശേഷം ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു. ജിഷയുടെ കൊലപാതകം പാർലമെന്റിൽ ഉന്നയിക്കുമെന്നു കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ചെത്തിയ സാമൂഹികനീതി മന്ത്രി തവർചന്ദ് ഗെലോട്ട് പറഞ്ഞു. കേസിൽ ഉന്നതതല അന്വേഷണം വേണമെന്നും കേരളം പോലെയൊരു സംസ്ഥാനത്ത് ഈ സംഭവമുണ്ടായതു ഞെട്ടിച്ചുവെന്നും ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാൻ പി.എൽ. പുനിയ രാജേശ്വരിയെ സന്ദർശിച്ചതിനുശേഷം അഭിപ്രായപ്പെട്ടു.

കേന്ദ്രമന്ത്രി തവർചന്ദ് ഗെലോട്ടിന്റെ അധ്യക്ഷതയിൽ ആലുവയിൽ ഉന്നതതലയോഗം ചേർന്നു കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തി. അതിനിടെ ജിഷയുടെ കുടുംബത്തിനു സംസ്ഥാന പട്ടികജാതി വകുപ്പ് ധനസഹായമായി രണ്ടു ലക്ഷം രൂപ നൽകും. സർക്കാർ പ്രഖ്യാപിച്ച പത്തുലക്ഷത്തിനു പുറമേയാണിത്. മന്ത്രി എ.പി. അനിൽകുമാർ ജിഷയുടെ വീട് സന്ദർശിച്ചശേഷം ആശുപത്രിയിലെത്തി അമ്മ രാജേശ്വരിയെ കണ്ടു. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി വാങ്ങിയശേഷമാകും തുക കൈമാറുകയെന്നു പട്ടികജാതി വകുപ്പ് അറിയിച്ചു.

അതിനിടെ ജിഷയുടെ അമ്മ രാജേശ്വരിയെ കാണാനായി ആശുപത്രിയിലെത്തുന്നവരുടെ ലക്ഷ്യം പ്രശസ്തി മാത്രമെന്ന് എറണാകുളം ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം ഫെയ്‌സ് ബുക്കിൽ. ഫോട്ടോഗ്രാഫറെയോ വീഡിയോഗ്രാഫറെയോ കൂട്ടിയാണ് മിക്കവരും ആശുപത്രിയിൽ എത്തുന്നത്. മറ്റുചിലർ തർക്കത്തിനും സമൂഹ മാദ്ധ്യമങ്ങളിലെ കുറ്റപ്പെടുത്തലുകൾക്കുമായി നിൽക്കുന്നു. പത്ത് ദിവസം ഈ ആവേശം ഉണ്ടാകും. അതു കഴിഞ്ഞാൽ ബഹളമുണ്ടാക്കുന്നവരാരും ആ അമ്മയെയും കുടുംബത്തെയും തിരിഞ്ഞുനോക്കാത്ത അവസ്ഥയുണ്ടാകുമെന്നും കളക്ടർ പറയുന്നു. കുടുംബത്തെ സഹായിക്കാൻ കളക്ടറുടെ നേതൃത്വത്തിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.

ജിഷയുടെ കുടുംബത്തെ സഹായിക്കാൻ കളക്ടർ എം.ജി. രാജമാണിക്യം മുൻകൈയെടുത്ത് അക്കൗണ്ട് തുറന്നു. കളക്ടറുടെയും അമ്മ രാജേശ്വരിയുടെയും പേരിൽ ജോയിന്റ് അക്കൗണ്ടാണ്. അക്കൗണ്ട് നമ്പർ: 35748602803. ജില്ലാ കളക്ടർ എറണാകുളം ആൻഡ് കെ.കെ. രാജേശ്വരി. ഐഎഫ്എസ്സി: എസ്‌ബിഐഎൻ 0008661. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പെരുമ്പാവൂർ.

ആശുപത്രി അധികൃതരും സന്ദർശകരുടെ എണ്ണം കൂടുന്നതിൽ ആശങ്കയിലാണ്. രാജേശ്വരിക്ക് തികഞ്ഞ മാനസിക വിശ്രമം നൽകേണ്ട സമയമാണിതന്നൊണ് ഡോക്ടർമാരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP