Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിഷയുടെ സഹോദരി ദീപയ്ക്ക് സർക്കാർ ജോലി നൽകി; കുന്നത്തുനാട് താലൂക്ക് ഓഫീസിൽ അറ്റൻഡറായി നിയമിച്ച് ഉത്തരവിറങ്ങി

ജിഷയുടെ സഹോദരി ദീപയ്ക്ക് സർക്കാർ ജോലി നൽകി; കുന്നത്തുനാട് താലൂക്ക് ഓഫീസിൽ അറ്റൻഡറായി നിയമിച്ച് ഉത്തരവിറങ്ങി

കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ സഹോദരി ദീപയ്ക്ക് സർക്കാർ ജോലി നൽകിക്കൊണ്ടുള്ള നിയമന ഉത്തരവിറങ്ങി. കുന്നത്തുനാട് താലൂക്ക് ഓഫീസിൽ അറ്റൻഡറായി നിയമിച്ചാണ് സർക്കാർ ഉത്തരവിറങ്ങിയത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ദീപക്ക് സർക്കാർ ജോലി നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

തുടർന്ന് ഇടതു മുന്നണി സർക്കാർ അധികാരത്തിലെത്തിയ ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ദീപയ്ക്ക് എത്രയും പെട്ടെന്ന് ജോലി നൽകാൻ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദീപയ്ക്ക് ഉടൻ നിയമനം നൽകിയത്.

ജിഷയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ പണി 45 ദിവസത്തിനകം പൂർത്തീകരിക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ചികിത്സയിൽ കഴിയുന്ന ജിഷയുടെ അമ്മ രാജേശ്വക്ക് സർക്കാർ 5000 രൂപ വീതം മാസം പെൻഷൻ നൽകാനും തീരുമാനമായിട്ടുണ്ട്.

കഴിഞ്ഞ മാസം 28നാണ് പെരുമ്പാവൂരിലെ വീട്ടിൽ ജിഷ അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണസംഘമാണ് ജിഷയുടെ കൊലപാതകം അന്വേഷിക്കുന്നത്. കേസിൽ ഇതുവരെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP