Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റു ചെയ്ത ശേഷം മുഖ്യമന്ത്രി വീട്ടിൽ വന്നാൽ മതി; രണ്ടു ദിവസത്തിനകം അറസ്റ്റുണ്ടായില്ലെങ്കിൽ സെക്രട്ടേറിയേറ്റിനുമുന്നിൽ സമരം തുടങ്ങും; അറസ്റ്റു നീളുന്നതിൽ ഗൂഢാലോചനയെന്നും ജിഷ്ണുവിന്റെ മാതാപിതാക്കൾ

ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റു ചെയ്ത ശേഷം മുഖ്യമന്ത്രി വീട്ടിൽ വന്നാൽ മതി; രണ്ടു ദിവസത്തിനകം അറസ്റ്റുണ്ടായില്ലെങ്കിൽ സെക്രട്ടേറിയേറ്റിനുമുന്നിൽ സമരം തുടങ്ങും; അറസ്റ്റു നീളുന്നതിൽ ഗൂഢാലോചനയെന്നും ജിഷ്ണുവിന്റെ മാതാപിതാക്കൾ

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ രണ്ടുദിവസത്തിനകം അറസ്റ്റ് ചെയ്തില്ലെങ്കിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിക്കുമെന്നും ജിഷ്ണുവിന്റെ മാതാപിതാക്കൾ. ജിഷ്ണുവിന് നീതി ലഭിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉണർന്ന് പ്രവർത്തിക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം മുഖ്യമന്ത്രി വീട്ടിലേക്ക് വന്നാൽ മതിയെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു.

അറസ്റ്റ് നീളുന്നതിൽ ഗൂഢാലോചനയുണ്ടെന്ന് മാതാപിതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. നെഹ്‌റു കോളജ് ചെയർമാൻ പി.കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യണം. നടിയുടെ കേസിൽ പ്രതികളെ വേഗം അറസ്റ്റുചെയ്തു. എന്നാൽ ജിഷ്ണുവിന്റെ കാര്യത്തിൽ അവഗണനയാണുള്ളതെന്നും കുടുംബം ആരോപിച്ചു.

പ്രതികളുടെ അറസ്റ്റ് നീളുന്നതിൽ ഗൂഢാലോചനയുണ്ട്. ഈ മാസം 28ന് മുൻപ് പ്രതികളെ അറസ്റ്റ് ചെയ്യണം. അതിനുശേഷം പ്രത്യക്ഷസമരം നടത്തുമെന്നും മാതാപിതാക്കൾ പറഞ്ഞു. ജിഷ്ണുവിന്റെ സുഹൃത്തുക്കൾ പേടികാരണം ഒന്നും പറയാതിരിക്കുകയാണ്. പ്രതികൾക്ക് ജാമ്യം ലഭിക്കരുത്. തെളിവുകൾ പലതും നശിപ്പിച്ചു. കേസ് അന്വേഷിക്കുന്നതിനും പ്രതികളെ പിടികൂടാനും പ്രത്യേക സ്‌ക്വോഡ് രൂപീകരിക്കണം. അതിനുവേണ്ട സൗകര്യങ്ങൾ മുഖ്യമന്ത്രി ചെയ്യണം. മുഖ്യമന്ത്രി പിണറായി വിജയൻ ഉണർന്നു പ്രവർത്തിക്കണമെന്നും ജിഷ്ണുവിന്റെ അമ്മ ആവശ്യപ്പെട്ടു.

ഇതുവരെ പല കാര്യങ്ങളും അദ്ദേഹം ചെയ്തു തന്നിട്ടുണ്ട്, ഇനിയും ചെയ്യണം. പ്രതികളെ അറസ്റ്റ് ചെയ്തതിനുശേഷമേ മുഖ്യമന്ത്രി വീട്ടിൽ കാണാൻ വരേണ്ടതുള്ളുവെന്നും അവർ പറഞ്ഞു. കൃഷ്ണദാസിനെ ഉന്നതർ സംരക്ഷിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ കയ്യിൽ പണമുണ്ട്. അതു കൊണ്ടാണ് പ്രതികളുടെ അറസ്റ്റ് വൈകുന്നതും പ്രതികൾക്ക് ജാമ്യം ലഭിക്കാൻ പൊലീസ് നടപടികൾ സഹായിച്ചുവെന്നും രക്ഷിതാക്കൾ ആരോപിച്ചു. തിരക്കുകൾ ഉള്ളതുകൊണ്ടാണ് ജിഷ്ണുവിന്റെ വീട് സന്ദർശിക്കാത്തതെന്നും താമസിയാതെ അവിടെ പോകുമെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി പ്രതികരിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP