Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിഷ്ണു പ്രണോയ് കേസ്; സിബിഐ അന്വേഷണം സംബന്ധിച്ച വിഷയത്തിൽ രണ്ടു ദിവസത്തിനകം തീരുമാനം: സിബിഐ അന്വേഷിച്ചാൽ സത്യം പുറത്ത് വരുമെന്ന് അമ്മ മഹിജ

ജിഷ്ണു പ്രണോയ് കേസ്; സിബിഐ അന്വേഷണം സംബന്ധിച്ച വിഷയത്തിൽ രണ്ടു ദിവസത്തിനകം തീരുമാനം: സിബിഐ അന്വേഷിച്ചാൽ സത്യം പുറത്ത് വരുമെന്ന് അമ്മ മഹിജ

ന്യൂഡൽഹി: ജിഷ്ണു പ്രണോയ് കേസിൽ സിബിഐ അന്വേഷണം സംബന്ധിച്ച വിഷയത്തിൽ രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കേന്ദ്രത്തിന്റെ നിലപാട് അറിയുന്നതിനായി കേസ് ഡിസംബർ രണ്ടിലേക്ക് കോടതി മാറ്റി.

കേസിൽ സിബിഐ അന്വേഷണം സംബന്ധിച്ച് എത്രയും വേഗം നിലപാടറിയിക്കാൻ കോടതി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ജിഷ്ണു കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചതിനെയും കോടതി വിമർശിച്ചിരുന്നു. അതേസമയം സിബിഐ കേസ് അന്വേഷിച്ചാൽ സത്യം പുറത്തു വരുമെന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP