Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാണിക്ക് കോഴ നൽകിയില്ല; ജോസ് കെ മാണി വിളിച്ചിട്ടുമില്ല; സിഡിയിലെ ശബ്ദം തന്റേതുമല്ല; ബിജു രമേശിന്റെ വാദങ്ങളെ തള്ളി ബാറുടമ ജോൺ കല്ലാട്ട് വിജിലൻസിന് മൊഴി നൽകി

മാണിക്ക് കോഴ നൽകിയില്ല; ജോസ് കെ മാണി വിളിച്ചിട്ടുമില്ല; സിഡിയിലെ ശബ്ദം തന്റേതുമല്ല; ബിജു രമേശിന്റെ വാദങ്ങളെ തള്ളി ബാറുടമ ജോൺ കല്ലാട്ട് വിജിലൻസിന് മൊഴി നൽകി

തിരുവനന്തപുരം: ബാർ കോഴയിൽ ബിജു രമേശിന്റെ വാദങ്ങൾ തള്ളി ജോൺ കല്ലാട്ട് വിജിലൻസിന് മൊഴി നൽകി. മാണിക്ക് താൻ കോഴ നൽകിയിട്ടില്ല. കേസിൽ മാണിക്ക് വേണ്ടി സ്വാധീനിക്കാൻ ജോസ് കെ മാണി തന്നെ വിളിച്ചിട്ടില്ലെന്നും ജോൺ കല്ലാട്ട് വിജിലൻസിനോട് പറഞ്ഞു. ബാർ കോഴയിൽ ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖ ശരിയല്ലെന്നും ജോൺ കല്ലാട്ട് നിലപാട് എടുത്തു.

മാണിക്ക് കോഴ കൊടുക്കാൻ ഒരിടത്തും പോയിട്ടില്ല. മൊഴി മാറ്റാനായി തന്നെ ജോസ് കെ മാണി വിളിച്ചിട്ടില്ലെന്നും മൊഴി നൽകി. ഇത് മാദ്ധ്യമങ്ങളോടും വിശദീകരിച്ചു. ഇതോടെ ബാർ കോഴ ആരോപണത്തിൽ ബിജു രമേശിന് ബാറുടമകളുടെ പിന്തുണ നഷ്ടമായെന്നും വ്യക്തമായി. ബിജു രമേശിന്റെ സിഡിയിലേത് തന്റെ ശബ്ദമല്ല. ബിജു രമേശ് പറയുന്ന തരത്തിൽ ഒരു യോഗവും ചേർന്നിട്ടില്ലെന്നും ബിജു കല്ലാട് കൂട്ടിച്ചേർത്തു.

മൂന്നുകോടി 10 ലക്ഷം രൂപ മാണി കോഴ വാങ്ങിയെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. പാലാരിവട്ടത്തെ ഹോട്ടലിൽ ഡിസംബർ 31ന് നടന്ന ബാർ അസോസിയേഷൻ യോഗത്തിലെ ശബ്ദരേഖയാണ് ബിജു രമേശ് പുറത്ത് വിട്ടിരിക്കുന്നത്. 16 മണിക്കൂർ നീണ്ട സംഭാഷണങ്ങൾ തെളിവുകളായുണ്ടെന്നാണ് ബിജു രമേശ് പറയുന്നത്. 418 ബാറുകൾ പൂട്ടുന്നതിനു മുമ്പ് മാണിക്ക് ആദ്യഘട്ടത്തിൽ ഒരു കോടി രൂപ നൽകി. മാണിക്ക് ആദ്യം 15 ലക്ഷം നൽകിയത് ജോൺ കല്ലാട്ട്, ധനേഷ്, കൃഷ്ണദാസ് എന്നിവരാണ്. രണ്ടാമത് 50 ലക്ഷം നൽകിയത് അനിമോൻ, രാജ്കുമാർ, ധനേഷ്, കൃഷ്ണദാസ് എന്നിവർ ചേർന്നാണെന്നാണ് ശബ്ദരേഖയിലുള്ളത്.

നേരത്തേ തന്നെ മൊഴി മാറ്റിയ എം.ഡി. ധനേഷ്, അനിമോൻ, സമ്മർദത്തിന്റെ അടിസ്ഥാനത്തിൽ നിലപാടു മാറ്റിയ ഇടശേരി ജോസ്, ജോൺ കല്ലാട്ട്, രാജ്കുമാർ ഉണ്ണി, കൃഷ്ണദാസ് എന്നിവരുടെ സംഭാഷണങ്ങളും ബിജു രമേശ് കൈമാറിയ സിഡിയിലുണ്ടായിരുന്നു. ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ യോഗത്തിൽ ചിലർ നടത്തിയ വെളിപ്പെടുത്തലുകളും സിഡിയിൽ ഉൾപ്പെട്ടിരുന്നു. ആ സാഹചര്യത്തിലാണ് ഇവരെ വീണ്ടും മൊഴിയെടുക്കാൻ വിളിച്ചു വരുത്താൽ വിജിലൻസ് തീരുമാനിച്ചത്.

ജോൺ കല്ലാട്ടിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിജു രമേശ് ഹാജരാക്കിയ സിഡി വിശദപരിശോധനയ്ക്ക് ഹാജരാക്കും. അതിന്റെ ആധികാരികത പരിശോധിക്കാനാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP